കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിങ്ങായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ  മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ തുടങ്ങിയ പ്രശസ്ത ക്ലബ് ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള സെന്റർ ബാക്ക് താരം മോണ്ടിനെഗ്രിൻ ശക്തമായ ട്രാക്ക് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ടീമുകളിൽ മോണ്ടിനെഗ്രോയെ പ്രതിനിധീകരിച്ച് വിവിധ പ്രായത്തിൽ  ഡ്രിൻസിക് കളിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഉയർന്ന സാന്നിധ്യവും പ്രതിരോധശേഷിയും ബ്ലാസ്റ്റേഴ്‌സിന്റെ പിൻനിരയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർ, തങ്ങളുടെ ഏറ്റവും പുതിയ വിദേശ റിക്രൂട്ട്‌മെന്റിന് ഊഷ്‌മളവും ആവേശവും നിറഞ്ഞ സ്വാഗതം നൽകുന്നതിനൊപ്പം, ക്ലബ്ബ് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപനം നടത്തിയ നിമിഷം മുതൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആവേശം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.

സൈനിങ്ങിനു ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ, ആരാധകരിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തന്റെ പുതിയ ടീമിനായി കളത്തിലിറങ്ങാനും ഹോം ഗ്രൗണ്ടിൽ ആരാധകർക്കു മുന്നിൽ കളിക്കാനുമുള്ള ആകാംക്ഷയിലാണ്

മിലോസ് ഡ്രിൻസിച്ച് ഇപ്പോൾ.

“എനിക്കിത് വാക്കാൽ വിവരിക്കാൻ കഴിയില്ല, കാരണം ഇവിടെയിത് ശരിക്കും ഊഷ്മളമായ സ്വാഗതമാണ്. ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ, എനിക്ക് ധാരാളം സ്വാഗത സന്ദേശങ്ങൾ ലഭിച്ചു. ഞാനതിൽ  നന്ദിയുള്ളവനാണ്. അവർക്ക് മുന്നിൽ പ്രകടനം ആരംഭിക്കാൻ എനിക്കിനിയും കാത്തിരിക്കാനാവില്ല."  കെബിഎഫ്‌സി മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ഡ്രൻസിക് പറഞ്ഞു.

ഇതുവരെയുള്ള തന്റെ ഫുട്ബോൾ ജീവിതം മുഴുവൻ യൂറോപ്പിൽ ചിലവഴിച്ച ഡ്രിൻസിച്ചിന് ഇന്ത്യൻ ഫുട്ബോൾ അത്ര പരിചിതമല്ലായിരുന്നു. എന്നിരുന്നാലും, ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചപ്പോൾ, അദ്ദേഹം തന്റെ കരിയറിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ധീരമായ തീരുമാനമെടുത്തു. ഒരു പുതിയ രാജ്യത്തും ലീഗിലും കളിക്കാനുള്ള പുതിയ വെല്ലുവിളി ആവേശത്തോടെ സ്വീകരിച്ചു.

“എനിക്ക് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു, പക്ഷേ ഞാൻ ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ, ഇന്ത്യൻ കളിക്കാർക്കൊപ്പം മികച്ച വിദേശ കളിക്കാരും ഇവിടെ കളിക്കുന്നതായി ഞാൻ കാണ്ടു. അതിനാൽ, ഓരോ വർഷവും, ലീഗ് മെച്ചപ്പെട്ടുവരികയാണ്. വളരെ മികച്ച ഫുട്ബോൾ ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നു. ലീഗിനുള്ളിലും കടുത്ത മത്സരം പ്രതീക്ഷിക്കുന്നു." അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സെന്റർ ബാക്ക് ഓർത്തെടുക്കുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. “കോച്ച് ഒരു മികച്ച വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ മുമ്പ് അറിയില്ലായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തതു. തുറന്ന ആശയവിനിമയം നടത്താൻ അദ്ദേഹം എന്നെ ശരിക്കും സഹായിച്ചു. ഒരു കാര്യം കൂടി, പരിശീലകൻ എന്റെ ഭാഷയാണ് സംസാരിക്കുന്നത്, അതിനാൽ ഇത് എനിക്ക് വളരെ എളുപ്പമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. ” ഡ്രിൻസിക് പറഞ്ഞു.

6 അടി 4 ഇഞ്ച് ഉയരമുള്ള താരത്തിന് മൈതാനത്ത് ഗണ്യമായ ഉയരം ഉണ്ട്. ബോക്‌സിനുള്ളിൽ ക്രോസുകൾ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, സെറ്റ് പീസുകളിൽ ആക്രണം നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഉയർന്ന സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. തന്റെ വേഗതയും ശാരീരികക്ഷമതയും ആധുനിക ഫുട്‌ബോളിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്നും ഈ ഗുണങ്ങൾ ഉപയോഗിച്ച് തന്റെ പുതിയ ക്ലബ്ബിന് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നും ഡ്രിൻസിക്ക് ഉറപ്പുണ്ട്.

“ആധുനിക ഫുട്ബോളിൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു വശമാണെന്ന് ഞാൻ കരുതുന്നു, കാരണം ഇപ്പോൾ നിങ്ങൾ എല്ലായ്പ്പോഴും ഫിറ്റായിരിക്കണം, ശക്തരായിരിക്കണം, കാരണം ഈ ഗെയിം 20 വർഷം മുമ്പ് എങ്ങനെയായിരുന്നോ അതുപോലെയല്ല ഇപ്പോൾ, ഇപ്പോളിത് വളരെ വേഗതയുള്ളതും ശാരീരികവുമാണ്. അതിനാൽ, എന്റെ ഗുണങ്ങൾ നിർണായക ഘടകങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഇക്കാര്യത്തിൽ ഞാൻ നന്നായി പ്രവർത്തിക്കുമെന്നും ഞാൻ കരുതുന്നു." ഡിഫൻഡർ അഭിപ്രായപ്പെട്ടു.

പുതിയ ക്ലബിലെ തന്റെ വ്യക്തിഗത ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യക്തമാക്കി അദ്ദേഹം കൂട്ടിച്ചേർത്തു, “എന്റെ വ്യക്തിഗത ലക്ഷ്യങ്ങൾ ക്ലബ്ബിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നുവെന്ന് നിങ്ങൾക്കറിയാമോ. അതായത് ഒരു സമയം ഒരു മത്സരത്തെ സമീപിക്കുക, ഓരോന്നിലും വിജയിക്കാൻ ശ്രമിക്കുകയും പോയിന്റുകൾ വിലയിരുത്തുകയും ചെയ്യുക. ഈ സീസണിൽ ഞങ്ങൾക്ക് നല്ല കാര്യങ്ങൾ നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

യുവതാരമാണെങ്കിലും മോണ്ടിനെഗ്രോയിലെയും ബെലാറസിലെയും മുൻനിര ലീഗുകളിൽ ഏകദേശം 230 മത്സരങ്ങൾ കളിച്ച 24-കാരനായ ഡ്രിൻസിക്ക് ഇതിനകം തന്നെ ശ്രദ്ധേയമായ ഒരു ട്രാക്ക് റെക്കോർഡ് നേടിയിട്ടുണ്ട്. പരിചയസമ്പന്നനായ ഒരു സെന്റർ ബാക്ക് എന്ന നിലയിൽ തന്റെ അനുഭവസമ്പത്ത് തന്റെ ടീമിന് വിലപ്പെട്ട സ്വത്തായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

“ഞാൻ ഒരു യുവ കളിക്കാരനാണ്. പക്ഷേ എന്റെ പ്രായത്തിൽ, നിരവധി മത്സരങ്ങളിൽ എനിക്ക് നല്ല എക്സ്പീരിയൻസുണ്ടെന്ന് എനിക്ക് പറയാനാകും. ഞാൻ പരിശീലകനുമായി സംസാരിച്ചതുപോലെ ക്ലബ്ബിനെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, എന്റെ കളിയുടെ നിലവാരം ടീമിന് ഗുണകരമാകുമെന്ന് പരിശീലകൻ സൂചിപ്പിച്ചു. ആരംഭിക്കാനായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല.” അദ്ദേഹം പറഞ്ഞു.