ISL ഫാന്റസി: MW 9,10 പ്ലാൻ ചെയ്യൂ,പെട്രാറ്റോസ് ഒപ്പിട്ട മാച്ച്ബോൾ നേടൂ
മാച്ച് വീക്ക് 9, 10 എന്നിവയിൽ സംയുക്തമായി ഏറ്റവുമധികം പോയിന്റുകൾ നേടുന്ന വിജയിക്ക് ദിമിത്രി പെട്രാറ്റോസ് സൈൻ ചെയ്ത മാച്ച്ബോൾ നേടാനുള്ള അവസരം!
ഇന്ത്യൻ സൂപ്പർ ലീഗിൽ മാച്ച് വീക്ക് ഏട്ടിലെ അവസാന മത്സരമായ ഒഡീഷ എഫ്‌സി - മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സ് സൂപ്പർ ജയന്റ്സിന് ശേഷം ലീഗ് നവംബറിൽ ഫിഫ ഇന്റർനാഷണൽ ബ്രേക്കിലേക്ക് കടക്കും. ഒട്ടും വിഷമിക്കേണ്ട - കൂടുതൽ ആവേശത്തോടെ ലീഗ് ഇടവേളക്ക് ശേഷം തിരിച്ചെത്തും. തിരിച്ചുവരവിൽ ആവേശവും ആഘോഷവും ഇരട്ടിയാക്കാൻ ഫാന്റസി മാനേജർമാരെ കാത്തിരിക്കുന്നത് ഒരു എക്സ്ക്ലൂസീവ് സമ്മാനം.
നിങ്ങളുടെ ISL ഫാൻ്റസി ടീം സൃഷ്ടിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫാന്റസി മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കാൻ, മാച്ച് വീക്ക് ആറിൽ നടത്തിയ മറ്റൊരു മത്സരത്തിൽ, മികച്ച മാനേജർക്ക് അവരുടെ ഇഷ്ട ടീമിന്റെ ജേഴ്‌സി സമ്മാനമായി നൽകിയിരുന്നു. ഇത്തവണയാകട്ടെ, മാച്ച് വീക്ക് 9 ലും മാച്ച് വീക്ക് 10 ലും നേടുന്ന പോയിന്റുകൾ സംയുക്തമായി കണക്കാക്കി, ഒന്നാം സ്ഥാനത്തെത്തുന്ന ജേതാവിനെ കാത്തിരിക്കുന്നത് മോഹൻ ബഗാൻ താരം ദിമിത്രി പെട്രാറ്റോസ് ഒപ്പിട്ട ഒരു മാച്ച്ബോൾ!
ഇതുവരെയുള്ള മാച്ച് വീക്കുകളിലെ കളിക്കാരുടെ പ്രകടനം, ടീമുകളുടെ ഫോമുകളും സ്റ്റാൻഡിങ്ങുകളും, ചിപ്പുകളുടെ കൃത്യമായ വിനിയോഗം എന്നിവ കണക്കിലെടുത്ത് ഫാൻ്റസി മാനേജർമാർ അടുത്ത രണ്ട് മാച്ച് വെയ്ക്കുകളിലേക്ക് തന്ത്രങ്ങൾ മെനയണം. കൃത്യമായി നടത്തുന്ന ആസൂത്രണങ്ങൾ നിങ്ങളെ എക്സ്ക്ലൂസീവ് സമ്മാനത്തിനടുത്തേക്കെത്തിക്കും.
മാച്ച് വീക്ക് 9 ൽ ഈസ്റ്റ് ബംഗാൾ എഫ്‌സി കളിക്കില്ല. മാച്ച് വീക്ക് പത്തിലാകട്ടെ, പഞ്ചാബ് എഫ്‌സിക്കും മത്സരമില്ല. മറ്റ് ടീമുകൾക്ക് രണ്ടു മാച്ച് വെയ്ക്കുകളിലും മത്സരങ്ങൾ ഉണ്ട്. അതിനാൽ, പരമാവധി പോയിന്റുകൾ നേടാനുള്ള തന്ത്രങ്ങൾ നിങ്ങളെ മുന്നിലെത്തിക്കും.
പങ്കെടുക്കേണ്ടതെങ്ങനെ:
- ISL ആപ്പിലോ വെബ്‌സൈറ്റിലോ ISL ഫാൻ്റസിയുടെ ടാബിലേക്ക് പോകുക.
- മാച്ച് വീക്ക് 9-ൻ്റെ സമയപരിധി നവംബർ 23 വൈകീട്ട് 3:30 ന് അവസാനിക്കും. മാച്ച് വീക്ക് 10-ന്റെ സമയപരിധിയാകട്ടെ നവംബർ 28 രാത്രി 6:00 നുമാണ്. സമയപരിധിക്ക് മുന്നോടിയായി നിങ്ങളുടെ ISL ഫാൻ്റസി ടീമിനെ സൃഷ്ടിച്ച് സമർപ്പിക്കുക.
- സമ്മാനങ്ങൾക്ക് യോഗ്യത നേടണമെങ്കിൽ ഈ രണ്ട് മാച്ച് വീക്കുകളിൽ ഒരു പവർ ചിപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
- 9,10 ആഴ്‌ചകളിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന മാനേജരെ വിജയിയായി പ്രഖ്യാപിക്കും