ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഔദ്യോഗിക ഫാൻ്റസി ഗെയിം പുറത്തിറക്കി. വളരെയധികം ആരാധക പ്രീതി നേടിയ ആദ്യ സീസണിന് ശേഷം, വളരെ മാറ്റങ്ങളുമായാണ് 2024-25 സീസണിൽ ഫാന്റസി ഗെയിം കാണിക്കൾക്കിടയിലേക്ക് എത്തുന്നത്.

കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി, 13 ടീമുകളുമായാണ് ഈ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിന് മുന്നോടിയായി ഐ ലീഗ് കിരീടം നേടി ഐഎസ്എല്ലിലേക്ക് യോഗ്യത നേടിയ പഞ്ചാബ് എഫ്‌സിക്ക് പിന്നാലെ, ഈ സീസണിൽ മൊഹമ്മദൻ എസ്സിയും ആദ്യ ഡിവിഷനിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

മൊഹമ്മദന്റെ കടന്നുവരവോടെ ഈ സീസൺ ഐഎസ്എൽ ഫാന്റസിയിൽ കൂടുതൽ മാച്ച് വീക്കുകളും അതുവഴി കൂടുതൽ മത്സരങ്ങളും കൂട്ടിച്ചേർക്കപ്പെടും. ഇത് ഐഎസ്എൽ രസകരമാക്കുന്നതിനൊപ്പം മാനേജർമാർക്ക് കൂടുതൽ ആവേശവുംനൽകുന്നു.

ചെറിയ മാറ്റങ്ങൾക്കൊപ്പം കഴിഞ്ഞ സീസണിലെ അതേ ഫോർമാറ്റും നിയമങ്ങളുമാണ് 2024-25-ലെ ഐഎസ്എൽ ഫാൻ്റസിയും പിന്തുടരുന്നത്.

വായിക്കുക: ഐഎസ്എൽ ഫാൻ്റസി 2024-25: തുടക്കക്കാർക്കുള്ള ഗൈഡ് 

2024-25-ലെ മാറ്റങ്ങൾ എന്തെല്ലാം?

പുതിയ സ്‌കോറിംഗ് മെട്രിക്‌സ്:

ഐഎസ്എൽ ഫാന്റസി കൂടുതൽ ആവേശമാക്കാൻ 2024-25-ൽ പോയിന്റ്കൾക്കായി രണ്ട് അധിക സ്‌കോറിംഗ് മെട്രിക്കുകൾ കൂടി നിർണയിച്ചിരിക്കുന്നു. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി പൂർത്തിയാക്കുന്ന ഓരോ 15 പാസുകൾക്കും 2 ഇൻ്റർസെപ്ഷനുകൾക്കും ഓരോ പോയിൻ്റ് വീതം ലഭിക്കും. പുതിയ സ്കോറിങ് മെട്രിക്സിലൂടെ ടീമുകളുടെ പ്രതിരോധം ഊട്ടിയുയറപ്പിക്കുന്ന കളിക്കാരും പോയിന്റുകൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കും. കളിയുടെ ഗതി നിർണയിക്കാനും പന്ത് മുന്നോട്ട് നൽകാനുമുള്ള അവരുടെ കഴിവ് ഈ സീസണിൽ ഐഎസ്എൽ ഫാന്റസി ടീമുകൾക്ക് മുതൽക്കൂട്ടാവും.

ട്രാൻസ്‌ഫർ റോൾ ഓവർ:

നിലവിലെ ടീമിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് തോന്നിയാൽ, മാനേജർമാർക്ക് ആ ആഴ്ചയിലെ ട്രാൻസ്ഫർ അടുത്ത മാച്ച് വീക്കിലേക്ക് മാറ്റിവെക്കാൻ ഈ സീസൺ മുതൽ സാധിക്കും. ഐഎസ്എൽ ഫാൻ്റസി മാനേജർമാർക്ക് എല്ലാ ആഴ്‌ചയും ഒരു സൗജന്യ ട്രാൻസ്‌ഫർ ലഭിക്കും. ആ വീക്കിൽ ട്രാൻസ്ഫർ ഉപയോഗിക്കുന്നില്ലെങ്കിൽ അടുത്ത മാച്ച് വീക്കിലേക്ക് മാറ്റിവെക്കാം. ഇത്തരത്തിൽ മൂന്ന് കൈമാറ്റങ്ങൾ വരെ മാറ്റിവെക്കാൻ സാധിക്കും. മാച്ച് വീക്കുകളെയും മത്സരങ്ങളെയും മനസിലാക്കാനും തന്ത്രങ്ങൾ മെനയാനും ഇത് മാനേജർമാരെ സഹായിക്കും.

ഉയർന്ന വേതനവും കുറഞ്ഞ നിരക്കിലെ വർദ്ധനവും :

ഐഎസ്എൽ ഫാൻ്റസി 2024-25-ൽ കളിക്കാർക്കുള്ള വേതനത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാൻ സാധാരണയിൽ കൂടുതലായ ഗവേഷണം നടത്താൻ ഈ വർദ്ധനവ് മാനേജർമാരെ പ്രേരിപ്പിക്കുന്നു. എന്നാൽ, താരങ്ങളുടെ വേതന വർദ്ധനവ് കഴിഞ്ഞ സീസണിൽ നിന്നും വളരെ കുറഞ്ഞ നിരക്കിലായിരിക്കും ഈ സീസണിൽ നടക്കുക. അതിനാൽ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ നഷ്ടപ്പെടുത്തിയ ഫാന്റസി മാനേജർമാർക്ക് വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വരവിനുള്ള സാധ്യത നൽകുന്നു.

ആവേശകരമായ സമ്മാനങ്ങൾ:

ഐഎസ്എൽ ഫാൻ്റസി 2024-25-ൽ മാനേജർമാർക്കായി ഒരുക്കിയിരിക്കുന്നത് ആവേശകരമായ സമ്മാനങ്ങളാണ്. സീസൺ നടക്കുമ്പോഴും, അവസാനിക്കുമ്പോഴും  ധാരാളം സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. 123-ഓളം സമ്മാനങ്ങൾ ഐഎസ്എൽ ഫാൻ്റസി മാനേജർമാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

നാല് വിഭാഗങ്ങളിലാണ് ഇത്തവണ സമ്മാനങ്ങൾ നൽകുന്നത്:

പ്രതിവാര വിജയികൾ

ക്ലബ് പ്രതിമാസ വിജയികൾ

പ്ലേ ഓഫ് വിജയികൾ

ലീഗ് ജേതാക്കൾ