നാടകീയതയും, ആധിപത്യവും, ലീഗ് ഷീൽഡും .എസ്.എൽ കപ്പും ഒരുമിിച്ചുയർത്തി 'ലീഗ് ഡബിൾ' എന്ന ഇരട്ടിമധുരം നുണഞ്ഞ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ തേരോട്ടവും കണ്ട, സംഭവബഹുലമായ 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (.എസ്.എൽ) സീസണിനാണ് തിരശ്ശീല വീണത്.

ഹൃദയത്തോട് ചേർത്തുവെച്ച സീസണിന്റെ ഓർമ്മകൾക്ക് തിളക്കമേകാൻ, 4-3-3 ശൈലിയിലുള്ള 'ഫാൻസ്ടീം ഓഫ് സീസണിലേക്ക്' ഒരു മുഖ്യ പരിശീലകനെയും, 44 അംഗ ചുരുക്കപ്പട്ടികയിൽ നിന്ന് 11 മികച്ച താരങ്ങളെയും തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരമൊരുക്കിയിരുന്നു. മെയ് 5 മുതൽ മെയ് 16 വരെ ആറ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, മുഖ്യ പരിശീലക സ്ഥാനവും പതിനൊന്നംഗ ടീമിലെ എട്ട് താരങ്ങളെയും സംഭാവന ചെയ്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ആരാധകരുടെ ടീമിൽ തങ്ങളുടെ അനിഷേധ്യമായ ആധിപത്യം ഉറപ്പിച്ചു. എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നീ ടീമുകളിൽ നിന്ന് ഓരോ താരം വീതവും സ്ക്വാഡിൽ ഇടംപിടിച്ചു.

ആരാധകർ തിരഞ്ഞെടുത്ത ടീം ഇതാ:

വിശാൽ കെയ്ത്ത് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

എംബിഎസ്ജിയുടെ ഇരട്ട കിരീട നേട്ടത്തിൽ നിർണായക ഘടകമായിരുന്നു കെയ്ത്ത്. ഒരു സീസണിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റുകൾ നേടുന്ന ഗോൾകീപ്പറെന്ന റെക്കോർഡിനൊപ്പം (15) ഗോൾഡൻ ഗ്ലോവ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. മെറീനേഴ്സിനൊപ്പമുള്ള അദ്ദേഹത്തിന്റെ മൂന്ന് സീസണുകളിലെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോവാണിത്. 70.28% വോട്ടുകൾ നേടി അദ്ദേഹം തന്റെ സ്ഥാനം പിടിച്ചെടുത്തു.

ബോറിസ് സിംഗ് (എഫ്സി ഗോവ)

റൈറ്റ് ബാക്ക് സ്ഥാനത്തിനായി പഞ്ചാബ് എഫ്സിയുടെ അഭിഷേക് സിംഗുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബോറിസ് സിംഗ് ആരാധകരുടെ ടീമിലേക്ക് എത്തിയത്. അഭിഷേക് 35.92% വോട്ടുകൾ നേടിയപ്പോൾ, 37.66% വോട്ടോടെയാണ് ഗോവയുടെ പ്രതിരോധ താരം ഒന്നാമതെത്തിയത്. വിങ്ങർ ആയിരുന്ന ബോറിസിനെ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മനോലോ മാർക്വേസ് മാറ്റി കളിപ്പിക്കുകയായിരുന്നു. പുതിയ റോളിൽ അദ്ദേഹം മികവ് പുലർത്തുകയും പ്രതിരോധത്തിലും മുന്നേറ്റത്തിലും സംഭാവനകൾ നൽകുകയും ചെയ്തു.

ടോം ആൾഡ്രെഡ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

63.42% വോട്ടുകൾ നേടിയാണ് ആൾഡ്രെഡ് ഫാൻസ് ടീം ഓഫ് സീസണിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ടീമിന്റെ ഘടനയിൽ ഇഴുകിച്ചേർന്ന സെന്റർ ബാക്ക് താരം, ടീം ലീഗ് ഡബിൾ നേടിയതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ആൽബെർട്ടോ റോഡ്രിഗസ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

ക്ലബ്ബിനൊപ്പമുള്ള അരങ്ങേറ്റ സീസണിൽ തന്നെ ടീമിന്റെ നട്ടെല്ലായി മാറിയ താരമാണ് റോഡ്രിഗസ്. ആൾഡ്രെഡിനൊപ്പം രൂപീകരിച്ച ശക്തമായ കൂട്ടുകെട്ട് എതിർ നിരകൾക്ക് മുന്നിൽ ഭേദിക്കാനാവാത്ത പ്രതിരോധ മതിലായി ഉയർന്നു. 67.54% ആരാധക വോട്ടുകളുമായാണ് അദ്ദേഹം ടീമിൽ ഉൾപ്പെട്ടത്.

സുഭാഷിഷ് ബോസ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടാൻ ടീമിനെ സഹായിച്ചതിനൊപ്പം സെറ്റ് പീസുകളിൽ നിന്ന് ഗോൾ ഭീഷണി ഉയർത്തുന്നതിലും നിർണായകമായിരുന്നു മറൈനേഴ്സിന്റെ ക്യാപ്റ്റൻ. ആറ് ഗോളുകളോടെ ഒരു സീസണിൽ ഒരു പ്രതിരോധ താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ബോസ് നേടി. അദ്ദേഹത്തിന്റെ പ്രതിരോധത്തിലെ പ്രയത്നവും നേതൃത്വവും ചരിത്രപരമായ ഇരട്ട കിരീടനേട്ടത്തിലേക്ക് ടീമിനെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 66.61% വോട്ടുകളാണ് അദ്ദേഹം നേടിയെടുത്തത്.

അപുയ (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

ഒരു പ്രതിരോധ മാസ്റ്റർമൈൻഡ് എന്ന ഖ്യാതി നേടിയിട്ടുള്ള അപുയ, തന്റെ കഴിവുകൾ അതിനുമപ്പുറമാണെന്ന് തെളിയിച്ച ഒരു സീസണായിരുന്നു കടന്നുപോയത്. മധ്യനിരയിൽ ആധിപത്യം പുലർത്തിയ താരം തന്റെ പ്രതിരോധ മികവ് പുറത്തെടുക്കുകയും എംബിഎസ്ജിയുടെ ഫൈനലിലേക്കുള്ള സ്ഥാനം ഉറപ്പിച്ച നിർണായക ഗോൾ നേടുകയും ചെയ്തു. 81.66% ആരാധകരാണ് അദ്ദേഹത്തിന് വോട്ട് ചെയ്തത്.

ഹാവി ഹെർണാണ്ടസ് (ജംഷഡ്പൂർ എഫ്സി)

ഖാലിദ് ജമീലിന് കീഴിൽ തങ്ങളുടെ വേറിട്ട ശൈലിയിലൂടെ മെൻ ഓഫ് സ്റ്റീൽ ആധുനിക ഫുട്ബോൾ തന്ത്രങ്ങളെനിഷ്പ്രഭമാക്കിയപ്പോൾ, അതിന്റെ ഹൃദമായി വർത്തിച്ച താരമായിരുന്നു ഹെർണാണ്ടസ്. സംഭാവന ചെയ്ത സ്പാനിഷ് മിഡ്ഫീൽഡർ നേടിയത്

ഗ്രെഗ് സ്റ്റുവർട്ട് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

ജോസ് മൊളീനയുടെ ഡബിൾ നേടിയ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഗ്രെഗ് സ്റ്റുവർട്ട്. കളത്തിൽ സർവ്വതന്ത്ര സ്വതന്ത്രനായി നീങ്ങിയ താരം, മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി ടീമിന്റെ വിജയങ്ങളിൽ നിർണായകമായി. 66.63% വോട്ടുകളാണ് സ്റ്റുവർട്ട് നേടിയത്.

അലാദ്ദീൻ അജൈറ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി)

ഇന്ത്യയിൽ ഹൈലാൻഡേഴ്സിനൊപ്പം ഒരു സ്വപ്ന സീസണായിരുന്നു മൊറോക്കൻ ഫോർവേഡിന് ഇത്തവണത്തേത്. 23 ഗോളുകൾ ഉൾപ്പെടെ 30 ഗോൾ സംഭാവനകൾ അദ്ദേഹത്തിന് ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടിക്കൊടുത്തുഇപ്പോൾ 67.12% വോട്ടുകളോടെ ഫാൻസ് ടീം ഓഫ് സീസണിൽ മുന്നേറ്റത്തിൽ സ്ഥാനവും ഉറപ്പിച്ചു.

മൻവീർ സിംഗ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

മൻവീർ സിംഗിനെ 53.19% വോട്ടുകളോടെയാണ് ആരാധകർ റൈറ്റ് വിംഗ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സീസണിൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ താരം തന്റെ ടീമിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

ജാമി മക്ലാരൻ (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

പതിയെയുള്ള തുടക്കമാണ് ഇന്ത്യൻ ഫുട്ബോളിൽ മക്ലാരനു ലഭിച്ചത്. എന്നാൽ, സീസൺ പുരോഗമിക്കുന്നതിനിടെ ഓസ്ട്രേലിയൻ ഗോൾവേട്ടക്കാരൻ ഫോമിലേക്ക് ഉയർന്നത് എംബിഎസ്ജിക്ക് നൽകിയത് പുത്തൻ ഊർജം. 12 ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മറൈനേഴ്സിന്റെ നട്ടെല്ലായി മാറി. 42.86% വോട്ടുകൾ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹെസ്യൂസ് ഹിമെനെസിനെയാണ് പിന്തള്ളിയത്.

ഹോസെ മൊളീന (മോഹൻ ബഗാൻ സൂപ്പർ ജയന്റ്) – മുഖ്യ പരിശീലകൻ

അരങ്ങേറ്റ സീസണിൽ മറൈനേഴ്സിനെ ചരിത്രപരമായ ഐഎസ്എൽ ഡബിളിലേക്ക് നയിച്ചു ഹോസെ മോളീന. ധൈര്യം, ദൃഢനിശ്ചയം, സ്ഥിരത എന്നിവയിലൂന്നിയായിരുന്നു ഓരോ മത്സരത്തിലും ടീം കളത്തിലിറങ്ങിയത്. 76.18% വോട്ടുകളോടെ, ആരാധകരുടെ സീസണിലെ ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.