2023 സാഫ് ചാംപ്യൻഷിപ് കിരീടം സ്വന്തമാക്കി ഇന്ത്യ, ഇത് ഇന്ത്യയുടെ ഒൻപതാം കിരീടം!
ജൂലൈ നാലിന് ബംഗളുരുവിലെ ശ്രീ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന 2023 സാഫ് ചാംപ്യൻഷിപ് ഫൈനലിൽ കുവൈറ്റിനെ കുവൈറ്റിനെ തകർത്ത് കിരീട ജേതാക്കളായി ഇന്ത്യ.


ജൂലൈ നാലിന് ബംഗളുരുവിലെ ശ്രീ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന 2023 സാഫ് ചാംപ്യൻഷിപ് ഫൈനലിൽ കുവൈറ്റിനെ കുവൈറ്റിനെ തകർത്ത് കിരീട ജേതാക്കളായി ഇന്ത്യ.
ജൂലൈ ഒന്നിന് നടന്ന സെമി ഫൈനലിന് സമാനമായി പെനാലിറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യയുടെ ഒൻപതാം സാഫ് ചാംപ്യൻഷിപ് കിരീട നേട്ടമാണിത്.
ഇന്ത്യ ആരംഭ നിര
ഗുർപ്രീത് സിംഗ് സന്ധു, നിഖിൽ പൂജാരി, സന്ദേശ് ജിങ്കൻ, അൻവർ അലി, ആകാശ് മിശ്ര, ജീക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൾ സമദ്, ലാലിയൻസുവാല ചാങ്‌തെ, സുനിൽ ഛേത്രി, ആഷിക് കുരുണിയൻ
കുവൈറ്റ് ആരംഭ നിര
അബ്ദുൽറഹ്മാൻ മർസൂഖ്, ഖാലിദ് ഹാജിയ, ഹസൻ അലനേസി, അബ്ദുല്ല അൽബ്ലൂഷി, സുൽത്താൻ അലനേസി, അഹമ്മദ് അഫ്‌ഞ്ച് അൽദെഫീരി, മുഹമ്മദ് അബ്ദുല്ല, ഷബൈബ് അൽഖൽദി, റെധാ അബുജബാറ, ഹമദ് അൽഖല്ലാഫ്, മൊബാറക് അൽഫനീനി
മത്സരത്തിന്റെ നിശ്ചിത സാമാന്യത്തിനുള്ളിൽ ഓരോ ഗോളുകൾ വീതം നേടാൻ ഇരു ടീമുകൾക്കുമായി. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ കുവൈറ്റ് താരം ഷബൈബ് അൽഖൽദിയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്.
മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിന്റെ അസിസ്റ്റിൽ ഇന്ത്യൻ താരം ചാങ്‌തെയാണ് സമനില ഗോൾ നേടിയത്. എഐഎഫ്എഫ് നൽകുന്ന മികച്ച സീനിയർ ഫുട്ബോൾ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ദിനം തന്നെ ഫൈനലിൽ ഗോൾ നേടാനായത് താരത്തിന്റെ നേട്ടത്തിന് ഇരട്ടി മധുരമായി.
ആദ്യ പകുതിയും രണ്ടാം പകുതിയുടെ നിശ്ചിത സമയവും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാൽ അധിക സമയത്തിനുള്ളിലും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതിനാൽ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് ചുവടുമാറി.
ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്കായി കിക്കെടുത്ത സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാങ്തെ, സുഭാശിഷ് ബോസ് എന്നിവരുടെ കിക്കുകൾ വല തുളച്ചപ്പോൾ നാലാമത്തെ കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. കുവൈറ്റ് നിരയിൽ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചു.
ശേഷം കുവൈറ്റ് താരങ്ങളായ വാസ് അൽ ഒട്ടയ്ബി, അഹമ്മദ് അൽ ദെഫിറി, അബ്ദുൽ അസീസ് നാജി, ഷബൈബ് അൽഖൽദി എന്നിവരുടെ ഷോട്ട് ലക്‌ഷ്യം കണ്ടു. അഞ്ചാമത്തെ കിക്കെടുത്ത കുവൈറ്റ് താരം ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു സേവ് ചെയ്തു.
പെനാലിറ്റി ഷൂട്ടൗട്ടിൽ ലീഡ് നേടിയ ഇന്ത്യ ഒൻപതാം സാഫ് ചാംപ്യൻഷിപ് കിരീടം സ്വന്തമാക്കി.