ഫൈനൽ പ്രവേശനത്തിനുള്ള അവസാന അവസരത്തിനായി മാലിദ്വീപിനെതിരെ ഇന്ത്യ!

ഞായറാഴ്ച നേപ്പാളിനെതിരെ നടന്ന  ഇന്ത്യയുടെ മത്സര വിജയം അതിജീവനത്തിനായിരുന്നെങ്കിൽ, ആതിഥേയരായ മാലദ്വീപിനെതിരായ ബുധനാഴ്ച നടക്കുന്ന അവസാന മത്‌സരം നോക്ക്ഔട്ട് മത്സരമാണ്. ഏഴ് തവണ സാഫ് കപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ ബുധനാഴ്ചയിലെ പോരാട്ടഫലം ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെക്കൂടി ബാധിക്കുന്ന ഒന്നാകും.

ഒരു വിജയം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് നിരാശപ്പെടുത്തുന്ന നിരവധി ഫലങ്ങൾക്ക് ശേഷം സ്വയം വീണ്ടെടുക്കാനുള്ള അവസരമാകുമ്പോൾ മറുവശത്ത് ഒരു സമനില പോലും ടീമിനെ പ്രതികൂലമായി ബാധിക്കും. അഞ്ച് ടീമുകളുള്ള ടൂർണമെന്റിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീമാണ് ഇന്ത്യ. 2003ൽ ധാക്ക സെമി ഫൈനലിൽ മാലിദ്വീപിനോട് തോൽവി വഴങ്ങിയത് ഒഴിച്ചാൽ സാഫ് ടൂർണമെന്റിന്റെ കഴിഞ്ഞ 2 മുൻ സീസണുകളിൽ ഇന്ത്യ എല്ലായ്പ്പോഴും ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സാഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യക്കായിട്ടില്ല. ബംഗ്ലാദേശിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും വഴങ്ങിയ സമനിലകളാണ് ടീമിനെ പ്രതിസന്ധിയിലാഴ്ത്തിയത്.

ഉദ്ഘാടന മത്സരത്തിൽ മാലിദ്വീപ് നേപ്പാളിനോട് (0-1) തോൽവി വഴങ്ങിയിരുന്നു. പക്ഷെ പിന്നീടുള്ള രണ്ടു കളികളിലും അലി അഷ്ഫാക്കിന്റെ ഗോളിൽ ബംഗ്ലാദേശിനെയും (2-0) ശ്രീലങ്കയെയും (1-0) മാലിദ്വീപ് തോൽപ്പിച്ചു. അലി അഷ്ഫാക്ക് 55 ഗോളുകളുമായി ഇതിനകം മാലിദ്വീപിൻറെ എക്കാലത്തെയും മികച്ച സ്കോററാണ്. കഴിഞ്ഞ സാഫ് സീസണിൽ രണ്ടാം കിരീടം നേടിയ മാലദ്വീപ്, ടൂർണമെന്റിലെ ഇന്ത്യയുടെ പ്രധാന എതിരാളിയാണ്.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി മാലദ്വീപ് പോയിന്റ് പട്ടികയിൽ മുന്നിലാണ്. ആറ് പോയിന്റുള്ള നേപ്പാൾ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് പോയിന്റുമായി ഇന്ത്യ മൂന്നാമതാണ്. ബംഗ്ലാദേശും ശ്രീലങ്കയും ഒരു പോയിന്റ് വീതം നേടി നാലും അഞ്ചും സ്ഥാനത്താണ്. മാലിദ്വീപിനും നേപ്പാളിനും ഫൈനൽ നേടാൻ ഒരു സമനില മാത്രമാണ് ആവശ്യം. എന്നാൽ വരും മത്സരത്തിലെ വിജയത്തോടെ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമാകു.

സ്ക്വാഡുകൾ

ഇന്ത്യ

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, വിശാൽ കൈത്ത്

പ്രതിരോധനിര: പ്രീതം കോട്ടൽ, സെറിറ്റൺ ഫെർണാണ്ടസ്, ചിങ്ലെൻസാന കോൻഷാം, രാഹുൽ ഭെകെ, സുഭാശിഷ് ​​ബോസ്, മന്ദർ റാവു ഡെസ്സായി

മധ്യനിര: ഉദാന്ത കുമം, ബ്രാൻഡൻ ഫെർണാണ്ടസ്, ലാലേൻമാവിയ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ജീക്സൺ തൗനോജം, ഗ്ലാൻ മാർട്ടിൻസ്, സുരേഷ് വാങ്ജാം, ലിസ്റ്റൺ കൊളാക്കോ, യാസിർ മുഹമ്മദ്

മുന്നേറ്റനിര: മൻവീർ സിംഗ്, റഹീം അലി, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി.

മുഖ്യ പരിശീലകൻ: ഇഗോർ സ്റ്റിമാക്

മാലിദ്വീപ്

ഗോൾകീപ്പർമാർ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഷഫിയു, അലി നജിഹ്

പ്രതിരോധനിര: അഹമ്മദ് നൂമാൻ, ഹുസൈൻ സിഫൗ യൂസഫ്, ഹൈഷാം ഹസ്സൻ, അക്രം അബ്ദുൽ ഗനി, സമൂഹ് അലി, ഗാസിം സമ്മം

മധ്യനിര: അഷാദ് അലി, ഇബ്രാഹിം ഐസം, മുഹമ്മദ് ഉമൈർ, ഹുസൈൻ നിഹാൻ, ഹംസ മുഹമ്മദ്, ഇസ്മായിൽ ഈസ, ഇബ്രാഹിം വഹീദ് ഹസ്സൻ

മുന്നേറ്റനിര: ഹസ്സൻ റായിഫ് അഹമ്മദ്, മുഹമ്മദ് നഈം, ഇബ്രാഹിം മഹ്ദി ഹുസൈൻ, അസ്സദുള്ള അബ്ദുള്ള, അലി ഫസീർ, അലി അഷ്ഫാഖ്, നൈസ് ഹസ്സൻ, അലി ഹൈഷാം.

മുഖ്യ പരിശീലകൻ: അലി സുസൈൻ

മത്സരസമയവും ടെലികാസ്റ്റ് വിശദാംശങ്ങളും

  • മത്സരം: SAFF ചാമ്പ്യൻഷിപ്പ് 2021, ഇന്ത്യയും VS മാലിദ്വീപ്
  • തീയതി: ഒക്ടോബർ 13 (ബുധൻ), 2021
  • സമയം: 9:30 PM IST/ 9:00 PM
  • സ്ഥലം: നാഷണൽ ഫുട്ബോൾ സ്റ്റേഡിയം, മാലി, മാലിദ്വീപ്
  • ടിവി ചാനലുകൾ: EUROSPORT/HD
  • തത്സമയ സ്ട്രീമിംഗ്: ഡിസ്‌കവറി+ ആപ്പ്.

Your Comments

Your Comments