സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027 ലെ ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത തേടി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കളത്തിൽ. യോഗ്യത ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ നീല കടുവകൾ മാർച്ച് 25 രാത്രി 7 മണിക്ക് ചൊവ്വാഴ്ച ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നു.

അവസാന റൗണ്ടിൽ ഗ്രൂപ്പ് സിയിൽ ബംഗ്ലാദശിനും ഹോങ്കോങിനും സിംഗപ്പൂരിനും ഒപ്പമാണ് ഇന്ത്യ. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമിന് 2027 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതിനാൽ, ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജയം കണ്ടെത്തിയാൽ, അത് മറ്റുള്ള മത്സരങ്ങൾക്ക് ടീമിന് ആത്മവിശ്വാസം നൽകും. ബംഗ്ലാദേശകട്ടെ, അട്ടിമറിയിലൂടെ മൂന്ന് പോയിന്റുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാകും ഇറങ്ങുക. എന്നാൽ ഇന്ത്യൻ മണ്ണിൽ, ബ്ലൂ ടൈഗേഴ്‌സ് ബംഗാൾ ടൈഗേഴ്‌സിനോട് ഒരിക്കലും തോറ്റിട്ടില്ല എന്ന വസ്തുത ബംഗ്ലാദേശിന് മുന്നിൽ വിലങ്ങുതടിയായി നിൽക്കുകയാണ്. സ്വന്തം മണ്ണിൽ കരുത്തരായ ഇന്ത്യയെ നേരിടുമ്പോൾ, പോരാട്ടം ആവേശകരമാകുമെന്ന് ഉറപ്പ്.

നാടകീയത നിറഞ്ഞ നിമിഷങ്ങൾ എന്നും സമ്മാനിച്ചൊരു പോരായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 2019 ൽ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആദിൽ ഖാൻ ഹെഡറിലൂടെ സമനില പിടിച്ചതും, 2013 ലെ സാഫ് ചാമ്പ്യൻഷിപ്പിൽ 95-ാം മിനിറ്റിലെ സുനിൽ ഛേത്രിയുടെ ഫ്രീ-കിക്കും ഇരുവരും തമ്മിലുള്ള പോരിലെ ആവേശ നിമിഷങ്ങൾ ആയിരുന്നു. ഛേത്രിയുടെ തിരിച്ചുവരവ് ബംഗ്ളദേശിനെതിരെ ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ബംഗാൾ കടുവകൾക്കെതിരെ ഇന്ത്യൻ നീലകടുവകൾ നേടിയ അവസാനത്തെ ഏഴ് ഗോളുകളിൽ ആറെണ്ണവും പിറന്നത് അദ്ദേഹത്തിന്റെ ബൂട്ടുകളിൽ നിന്നാണ്.

ടീമുകളുടെ അവലോകനം

ഇന്ത്യ:

489 ദിവസങ്ങൾ. ഒന്നുകൂടി കൃത്യമാക്കിയാൽ ഒരു വർഷം മൂന്നു മാസം 25 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം ഒരു മത്സരം ജയിക്കുന്നത് - മാലദ്വീപിനെതിരെ. സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസിനു കീഴിൽ ടീം നേടുന്ന കന്നി ജയം കൂടിയായിരുന്നു അത്. കളത്തിൽ പൂർണമായ ആധിപത്യം ചെലുത്തി കളിച്ച മത്സരത്തിലെ, 'രണ്ടാം അരങ്ങേറ്റത്തിൽ' ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രി ഗോൾ നേടി തന്റെ വരവറിയിച്ചു. ഒപ്പം രാഹുൽ ഭേക്കെയും ലിസ്റ്റൻ കൊളാക്കോയുടെയും ഗോളുകളോടെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു നീല കടുവകളുടെ ആധികാരിക ജയം.

മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ നിന്നുള്ള ജയം നൽകിയ ആക്കം തുടരാനൊരുങ്ങിയാണ് ഇന്ത്യ ടീം ഇറങ്ങുന്നത്. ആദ്യത്തെ ജയം കണ്ടെത്തിയതോടെ, ആത്മവിശ്വാസത്തിലാണ് മേനോന്റെയും സംഘവും. 2027 ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുക എന്നത് നിർണായകമായതിനാൽ, സ്വന്തം ഹോമിലെ മത്സരങ്ങളിൽ ആധിപത്യം പുലർത്താൻ ടീം തീർച്ചയായും ശ്രമിക്കും. മാലദ്വീപിനെതിരെ ടീമിലെ പ്രധാന താരമായ സന്ദേശ് ജിങ്കൻ അടക്കമുള്ളവരെ പകരക്കാരുടെ നിരയിലേക്ക് മാറ്റിയുള്ള പരീക്ഷണത്തിനാണ് മനോലോ മുതിർന്നത്. എങ്കിലും നേടിയത് മൂന്ന് ഗോളുകൾ. അതും ഹെഡറുകളിലൂടെ.

ഓപ്പൺ പ്ലേയിലൂടെ ഒരു ഗോൾ മാത്രമാണ് നേടാൻ സാധിച്ചതെങ്കിലും സെറ്റ് പീസുകളിൽ ഇന്ത്യ അപകടകാരിയാണെന്ന് കഴിഞ്ഞ മത്സരം വ്യക്തമാകുന്നു. അപ്രതീക്ഷിതമായേറ്റ പരുക്കുകൾ ഇന്ത്യയെ വലക്കുന്നുണ്ട്. മത്സരത്തിലേറ്റ പരിക്ക് മൂലം ബ്രാൻഡൻ ഫെർണാണ്ടസ് ആദ്യത്തെ ഗോളിന് വഴിയൊരുക്കി നിമിഷങ്ങൾക്കുള്ളിൽ കാലം വിട്ടിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി ഉദാന്ത സിങ്ങും മക്കാർട്ടൺ ലൂയിസ് ജാക്‌സണും ടീമിലെത്തിയിട്ടുണ്ട്.

ബംഗ്ലാദേശ്:

ഹംസ ചൗധരി എന്ന ഒരു പേരാണ് ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ സീസണുകളിൽ ലെസ്റ്റർ സിറ്റിയുടെ മധ്യനിരയുടെ നട്ടെല്ലായിരുന്ന, നിലവിൽ വായ്‌പ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പിൽ കളിയ്ക്കുന്ന താരം അടുത്തിടെ ബംഗ്ലാദശ് പാസ്പോർട്ട് നേടി ബംഗ്ലാദേശ് ഫുട്ബോൾ ടീമിനൊപ്പം ചേർന്നിരുന്നു. മുൻപ് ഇംഗ്ലണ്ടിന്റെ ജൂനിയർ ടീമുകളിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ വരവ് ടീമിന് കരുത്തും ഊർജവും പകരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

സ്പാനിഷ് വംശജനായ ജാവിയർ കാബ്രേര 2022 മുതൽ ബംഗ്ലാദേശിന്റെ മുഖ്യ പരിശീലകന്റെ കുപ്പായമണിയുന്നുണ്ട്. 2013 നും 2015 നും ഇടയിൽ സ്പോർട്ടിംഗ് ക്ലബ് ഡി ഗോവയുടെ അസിസ്റ്റന്റ് കോച്ചായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി ഒരേ ഫിലോസഫിയിലൂന്നി കളിക്കുന്ന ടീം, പടിപടിയായി കളിശൈലി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു സമനില നേടുന്നത് ടീമിനെ സംബന്ധിച്ച് ഒരിക്കലും മോശം ഫലമാകുകയില്ല. മറിച്ച് ഇന്ത്യക്കെതിരെ ജയം നേടിയെടുക്കാൻ കഴിഞ്ഞാൽ ഭാവി മത്സരങ്ങളെ അഭിമയൂഖീകരിക്കുന്നതിൽ അത് കൂടുത ആത്മവിശ്വാസം നൽകും.

തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ബംഗ്ലാദേശ് മുമ്പ് ഒരു തവണ മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ - 1980 ൽ. ബംഗ്ലാദേശ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ക്യാപ്റ്റനും മിഡ്ഫീൽഡറുമായ ജമാൽ ഭൂയാനെ കൂടാതെ പരിചയസമ്പന്നനായ മിഡ്ഫീൽഡർ സോഹൽ റാണ, ആറ് ഗോളുകളുമായി ടീമിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ഡിഫൻഡർ ടോപു ബർമൻ, യുവ മിഡ്‌ഫീൽഡർമാരായ ഷെഖ് മൊർസാലിൻ, മോജിബുർ റഹ്മാൻ ജോണി, ഫോർവേഡ് റാകിബ് ഹൊസൈൻ എന്നിവരാണ് കബ്രേരയുടെ ടീമിലെ മറ്റ് പ്രധാന കളിക്കാർ.

ഇഞ്ചോടിഞ്ച്

ഇന്ത്യയും ബംഗ്ലാദേശും അന്താരാഷ്ട്ര ഫുട്ബോളിൽ 28 മത്സരങ്ങളിൽ ഏറ്റുമുട്ടി. അതിൽ 14 മത്സരങ്ങളിൽ ഇന്ത്യ ജയം കണ്ടെത്തി. നാലെണ്ണത്തിൽ തൽവി വഴങ്ങിയപ്പോൾ, 10 എണ്ണം സമനിലയിൽ അവസാനിച്ചു.

മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സരം: ഇന്ത്യ vs ബംഗ്ലാദേശ്

തീയതി: 24 മാർച്ച്, 2024 | 7:00 PM

സ്ഥലം: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഷില്ലോങ്ങ്

സ്ട്രീമിംഗും ടെലികാസ്റ്റും: ജിയോ ഹോട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് 3