ലെബനൻ പിന്മാറി; വിയറ്റ്നാമിനെ നേരിടാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം
വിയറ്റ്നാമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് 23 കളിക്കാരടങ്ങുന്ന അന്തിമ ടീമിനെ മനോലോ പ്രഖ്യാപിക്കും

ത്രിരാഷ്ട്ര സൗഹൃദ ടൂർണമെൻ്റിൽ നിന്ന് ലെബനൻ പിന്മാറിയതിനെ തുടർന്ന് ഇന്ത്യൻ സീനിയർ പുരുഷ ടീം വിയറ്റ്നാമിനെ നേരിടും. വിയറ്റ്നാമിലെ നാം ദിനിലെ തീൻ ട്രൂങ് സ്റ്റേഡിയത്തിൽ 2024 ഒക്ടോബർ 12 ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4:30 നാണ് മത്സരം. ഈ സൗഹൃദ മത്സരം ഫിഫ റാങ്കിങ് പോയിന്റുകൾ കണക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെടും.
നേരത്തെ പ്രഖ്യാപിക്കപ്പെട്ട സമയക്രമം അനുസരിച്ച് ഒക്ടോബർ 9 ന് വിയറ്റ്നാമിനെയും ഒക്ടോബർ 12 ന് ലെബനനെയും ഇന്ത്യൻ ടീം നേരിടേണ്ടതായിരുന്നു. എന്നാൽ, ലെബനൻ പിൻവാങ്ങിയത് മൂലം, വിയറ്റ്നാം - ഇന്ത്യ മത്സരം ഒക്ടോബർ 12 ലേക്ക് മാറ്റാനായുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അഭ്യർത്ഥന വിയറ്റ്നാം ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു.
മുഖ്യൻ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഒക്ടോബർ അഞ്ചിന് കൊൽക്കത്തയിലെത്തും. ഒക്ടോബർ ആറിന് ആദ്യ പരിശീലന സെഷനും നടക്കും. തുടർന്ന്, ടീം പരിശീലനം തുടരാൻ വിയറ്റ്നാമിലേക്ക് പോകും.
തിങ്കളാഴ്ചയാണ് മത്സരത്തിനുള്ള 26 അംഗ സാധ്യതാ പട്ടിക പരിശീലകൻ മനോലോ മാർക്വേസ് പ്രഖ്യാപിച്ചത്. വിയറ്റ്നാമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് 23 കളിക്കാരടങ്ങുന്ന അന്തിമ ടീമിനെ പ്രഖ്യാപിക്കും