ജൂൺ 11ന് നടക്കുന്ന ഇന്ത്യ ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിനായി ഖത്തറിനെ നേരിടും. കഴിഞ്ഞ വർഷം നവംബറിൽ രണ്ടാം റൗണ്ടിലെ ആദ്യ പാദ മത്സരത്തിൽ ഇന്ത്യയും ഖത്തറും ഏറ്റുമുട്ടിയിരുന്നു. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം കൂടിയാണിത്. കുവൈത്തിനെതിരായി സുനിൽ ഛെത്രി ഇന്ത്യൻ ജഴ്സിയിൽ കളിച്ച അവസാന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ആദ്യ പാദ മത്സരത്തിൽ ഖത്തർ ഇന്ത്യയെ 0-3 മാർജിനിൽ കീഴടക്കിയിരുന്നു. കുവൈത്തിനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ ജയം നേടാനായിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമായിരുന്നു. എന്നാൽ, മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അതിനാൽ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാൻ ഖത്തറിനെതിരെ ഇന്ത്യക്ക് ജയമോ സമനിലയോ നേടേണ്ടിവരും

സമനില നേടിയാൽ മറ്റുള്ള ടീമുകളുടെ റിസൾട്ടിനെക്കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനം. ഏഷ്യയിലെ മികച്ച ടീമുകളിൽ ഒന്നായ ഖത്തറിനെതിരെ വിജയമോ സമനിലയോ നേടുകയെന്നത് സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന് എളുപ്പമാകാനിടയില്ല.

സീനിയർ ദേശീയ തലത്തിൽ ഇതുവരെ ആകെ അഞ്ച് തവണയാണ് ഇന്ത്യ ഖത്തറിനെ നേരിട്ടത്. മത്സരങ്ങളിൽ രണ്ടെണ്ണം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളായിരുന്നു. 2010- നടന്ന മത്സരം സമനിലയിലും 2011- നടന്ന മത്സരം 1-2 മാർജിനിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഹെഡ് റ്റു ഹെഡ് 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇരു ടീമുകളും ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടി. 2019 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ആദ്യ പോരാട്ടം സമനിലയിൽ അവസാനിച്ചു. ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും ഖത്തർ വിജയിച്ചു. 2021- 1-0 മാർജിനിലും കഴിഞ്ഞ വർഷം നവംബറിൽ നടന്ന ലോകകപ്പ് യോഗ്യതാ കാമ്പെയ്നിന്റെ ആദ്യ പാദ മത്സരത്തിൽ 0-3 മാർജിനിലും ഇന്ത്യ തോൽവി വഴങ്ങി

ആകെ കളിച്ച മത്സരങ്ങൾ: 5 

ഇന്ത്യ വിജയിച്ചത്: 1 

ഖത്തർ വിജയിച്ചത്: 2 

സമനില: 2 

ഇന്ത്യ നേടിയ ഗോളുകൾ: 2 

ഖത്തർ നേടിയ ഗോളുകൾ: 5

ഖത്തർ vs ഇന്ത്യ: സാധ്യതാ ലൈനപ്പ്

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു; മെഹ്താബ്, രാഹുൽ ഭേക്കെ, അൻവർ അലി, ജയ് ഗുപ്ത; ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ്, അനിരുദ്ധ് താപ്പ, ലാലിയൻസുവാല ചാങ്‌തെ, സഹൽ അബ്ദുൾ സമദ്, റഹീം അലി

ഖത്തർ: അൽ-ഷീബ്; യൂസിഫ്, അയാഷ്, മാരേ, അൽ-അമീൻ; മഷാൽ, അൽ-അഹ്റാക്ക്; ഗൗഡ, അൽ-മെജാബ, അൽ-ഹസ്സൻ; അൽ-റാവി

മറ്റു വിവരങ്ങൾ 

ഇന്ത്യയും ഖത്തറും രാത്രി 9.15ന് ഇന്ത്യൻ സമയം ആരംഭിക്കും. മത്സരം ഫാൻകോഡിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.