U23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ യുഎഇ, മാലദ്വീപ്, ചൈന എന്നിവർക്കൊപ്പം ഇടം നേടി ഇന്ത്യ!

മെയ് വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിലുള്ള എഎഫ്‌സി ഹൗസിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിൽ എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ്™ ഖത്തർ 2024 ക്വാളിഫയറിന്റെ ഗ്രൂപ്പ് ജിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മാലിദ്വീപ്, ചൈന പിആർ എന്നീ ടീമുകൾക്കൊപ്പം ഇടം നേടി ഇന്ത്യ അണ്ടർ 23 പുരുഷ ടീം. 2023 സെപ്‌റ്റംബർ 6 മുതൽ 12 വരെ ഗ്രൂപ്പ് ജി ക്വാളിഫയറുകൾക്ക് ചൈന ആതിഥേയത്വം വഹിക്കും. AFC U23 ഏഷ്യൻ കപ്പ്™ ആറാം സീസണാണ് 2024ൽ ഖത്തറിൽ നടക്കാൻ പോകുന്നത്.
43 ടീമുകളെ നാല് ടീമുകൾ അടങ്ങുന്ന 10 ഗ്രൂപ്പുകളായും മൂന്ന് ടീമുകളടങ്ങുന്ന ഗ്രൂപ്പായും വിഭജിച്ചു. ഓരോ ഗ്രൂപ്പും ഒറ്റ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഒരു കേന്ദ്രീകൃത വേദിയിൽ കളിക്കും. 11 ഗ്രൂപ്പ് ജേതാക്കളും നാല് മികച്ച രണ്ടാം സ്ഥാനക്കാരും AFC U23 ഏഷ്യൻ കപ്പ്™ ഖത്തർ 2024-ന് യോഗ്യത നേടും. പ്രസ്തുത ടീമുകൾ സ്വയമേവ യോഗ്യത നേടിയ ആതിഥേയരായ ഖത്തറിനൊപ്പം 2024 ഏപ്രിൽ 15 മുതൽ മെയ് 3 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളുടെ ഭാഗമാകും.
AFC U23 ഏഷ്യൻ കപ്പ്™ ഖത്തർ 2024 പുരുഷന്മാരുടെ പാരീസ് ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് 2024-ന്റെ യോഗ്യതാ മത്സരമായും കണക്കിലെടുക്കും. ആദ്യ മൂന്ന് ടീമുകൾ AFC ടൂർണമെന്റിന്റെ പ്രധിനിധി ടീമുകളായി നേരിട്ട് ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടും, അതേസമയം നാലാമത്തെ മികച്ച ടീം AFC-CAF പ്ലേ-ഓഫിൽ കളിക്കും.
ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ
സെപ്റ്റംബർ 6: ഇന്ത്യ vs മാലിദ്വീപ്
സെപ്റ്റംബർ 9: ചൈന പിആർ vs ഇന്ത്യ
സെപ്റ്റംബർ 12: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് vs ഇന്ത്യ
AFC U23 ഏഷ്യൻ കപ്പ്™ ഖത്തർ 2024 യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് നില
ഗ്രൂപ്പ് എ: ജോർദാൻ (എച്ച്), സിറിയ, ഒമാൻ, ബ്രൂണെ ദാറുസ്സലാം
ഗ്രൂപ്പ് ബി: കൊറിയ റിപ്പബ്ലിക് (എച്ച്), മ്യാൻമർ, ക്രിഗിസ് റിപ്പബ്ലിക്, ഖത്തർ
ഗ്രൂപ്പ് സി: വിയറ്റ്നാം (എച്ച്), സിംഗപ്പൂർ, യെമൻ, ഗുവാം
ഗ്രൂപ്പ് ഡി: ജപ്പാൻ, ബഹ്റൈൻ (എച്ച്), പലസ്തീൻ, പാകിസ്ഥാൻ
ഗ്രൂപ്പ് ഇ: ഉസ്ബെക്കിസ്ഥാൻ (എച്ച്), ഐആർ ഇറാൻ, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ
ഗ്രൂപ്പ് എഫ്: ഇറാഖ്, കുവൈറ്റ് (എച്ച്), ടിമോർ ലെസ്റ്റെ, മക്കാവു
ഗ്രൂപ്പ് ജി: യുഎഇ, ഇന്ത്യ, മാലിദ്വീപ്, ചൈന പിആർ (എച്ച്)
ഗ്രൂപ്പ് എച്ച്: തായ്‌ലൻഡ് (എച്ച്), മലേഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്
ഗ്രൂപ്പ് ഐ: ഓസ്‌ട്രേലിയ, താജിക്കിസ്ഥാൻ (എച്ച്), ലാവോസ്, ഡിപിആർ കൊറിയ
ഗ്രൂപ്പ് ജെ: സൗദി അറേബ്യ (എച്ച്), കംബോഡിയ, ലെബനൻ, മംഗോളിയ
ഗ്രൂപ്പ് കെ: തുർക്ക്മെനിസ്ഥാൻ, ഇന്തോനേഷ്യ (എച്ച്), ചൈനീസ് തായ്പേയ്