അനിരുഥ് ഥാപ്പ നേടിയ ഗോളിൽ നേപ്പാളിനെതിരെ സമനിലപിടിച്ച് ഇന്ത്യ!

Image credit: AIFF

വ്യാഴാഴ്ച കാഠ്മണ്ഡുവിലെ തൃപുരേശ്വറിലെ ദശരഥ് സ്റ്റേഡിയത്തില്‍വച്ച് നടന്ന ഇന്ത്യ നേപ്പാൾ സൗഹൃദ മത്സരം സമനിലയിൽ കലാശിച്ചു. മുപ്പത്തിയാറാം മിനിറ്റില്‍ നേപ്പാൾ താരം അഞ്ജാന്‍ ബിസ്ത നേടിയ ഗോളിലൂടെ നേപ്പാൾ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ അറുപതാം മിനിറ്റിൽ അനിരുഥ് ഥാപ്പ നേടിയ ഗോളിലൂടെ ഇന്ത്യ സമനില നേടുകയായിരുന്നു.

അടുത്തമാസം മാലിദ്വീപിൽ നടക്കുന്ന 2021 സാഫ് ചാമ്പ്യൻഷിപ്പിന്റെ അഞ്ച് ടീമുകളുള്ള ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ഇന്ത്യ മികച്ച പരിശീലനത്തിനുള്ള വലിയ അവസരങ്ങളായി ഈ രണ്ടു കളികളും മാറും. മത്സരങ്ങൾക്ക് മുന്നോടിയായി കൊൽക്കത്തയിൽ വച്ചു നടന്ന രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് ക്യാമ്പിൽ, ഇന്ത്യൻ ടീം ദോഹയിലെ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം മറ്റൊരു മത്സരങ്ങളും കളിക്കാത്തതിനാൽ ഉണ്ടായേക്കാവുന്ന ഫിറ്റ്നസ് സംബന്ധമായ ആശങ്കകൾ ഇഗോർ സ്റ്റിമാക് ഉയർത്തിയിരുന്നു.

ഇന്നത്തെ മത്സരമുൾപ്പെടെ ഇതുവരെയുള്ള കണക്കെടുത്താൽ ഇന്ത്യ നേപ്പാളിനെതിരെ 13 മത്സരങ്ങളിൽ വിജയിക്കുകയും രണ്ടിൽ പരാജയപ്പെടുകയും 5 മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. 2013 മുതൽ ഇതുവരെ നേപ്പാളിന്‌ ഇന്ത്യയെ തോൽപ്പിച്ചിക്കാനായിട്ടില്ല.

സെപ്റ്റംബര്‍ അഞ്ചിനാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ സൗഹൃദ മത്സരം.

 

Your Comments

Your Comments