ഇന്ത്യൻ ഫുട്ബോൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ 2019 ജനുവരിയിൽ UAE യിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ സാധ്യതാലിസ്റ്റ് പുറത്തുവിട്ടു. കേരളബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ ആയ ഇരുപത്തൊന്നുകാരൻ സഹൽ അബ്ദുൽ സമദും എടികെയുടെ പതിനെട്ടുവയസുകാരൻ കോമള തട്ടലും സാധ്യതാലിസ്റ്റിൽ ഇടം നേടി എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇരുവരും ഹീറോ ISL സൂപ്പർ ലീഗിലെ  കൃത്യതയാർന്ന പ്രകടനം കൊണ്ട് ശ്രദ്ധ നേടിയവരാണ്. സുനിൽ ഛേത്രി , സന്ദേശ് ജിംഗൻ, ഗുർപ്രീത് സിംഗ് എന്നിവർ പതിവുപോലെ ടീമിൽ ഇടം നേടി. ബ്ലൂ ടൈഗേഴ്‌സ് ഗ്രൂപ്പ് എയിൽ ആണ് ഉൾപെട്ടിട്ടുള്ളത്. ജനുവരി ആറിന് തായ്‌ലണ്ടിനെതിരായി അബുദാബിയിലെ നഹ്യാൻ സ്റ്റേഡിയത്തിൽ വച്ചാണ് ടീമിന്റെ ആദ്യ മത്സരം. നാലു ദിവസത്തിന് ശേഷം UAE യുമായും ടീം ഏറ്റുമുട്ടും. ടീമിന്റെ ആദ്യഘട്ട മത്സരത്തിലെ അവസാന മത്സരം ബഹറിനുമായി ജനുവരി പതിനാലിന് നടക്കും.

34 പേരുടെ സാധ്യത പട്ടിക

ഗോൾ കീപ്പേഴ്‌സ്

ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, അരിന്ദം ഭട്ടാചാര്യ, വിശാൽ കൈത് 

മിഡ്‌ഫീൽഡേഴ്സ്

ഉദാന്ത സിംഗ്, നിഖിൽ  പൂജാരി, പ്രൊനായ് ഹാൽഡർ, റൗളിങ് ബോർഗിസ്‌, അനിരുദ്ധ് താപ്പ, വിനീത് റായ്, ഹാലിച്ചരൻ നർസാരി, ആഷിഖ് കുരുണിയാൻ, ജർമൻപ്രീത് സിംഗ്, ബികാഷ് ജൈരു, ലാലിയൻസുല്ല ചാങ്‌തെ,സഹൽ അബ്ദുൽ  സമദ്, കോമൾ തട്ടാൽ, ജാക്കിചാന്ദ്‌ സിംഗ്

ഫോവേഡ്സ്

സുനിൽ ഛേത്രി, ജെജെ ലാൽപെഖ്ല്ആ, സുമീത് പാസ്സി, ഫാറൂഖ് ചൗധരി, ബൽവന്ത് സിംഗ്, മൺവീർ സിംഗ്