കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനത്തിനായി ഇന്ത്യയും ലെബനനും നേർക്കുനേർ
കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസൺ മൂന്നാം സ്ഥാനത്തിനായി സെപ്റ്റംബർ പത്തിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇറാഖിനെതിരായ സെമിയിൽ നിശ്ചിത സമയത്തിനുള്ളിൽ രണ്ട് തവണ ലീഡ് ചെയ്ത ശേഷം 2-2ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം പെനാൽറ്റിയിൽ പരാജയപ്പെട്ടിരുന്നു.

കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസൺ മൂന്നാം സ്ഥാനത്തിനായി സെപ്റ്റംബർ പത്തിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇറാഖിനെതിരായ സെമിയിൽ നിശ്ചിത സമയത്തിനുള്ളിൽ രണ്ട് തവണ ലീഡ് ചെയ്ത ശേഷം 2-2ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം പെനാൽറ്റിയിൽ പരാജയപ്പെട്ടിരുന്നു.
മറുവശത്ത്, ലെബനൻ ആതിഥേയരായ തായ്‌ലൻഡിനോട് ആവേശകരമായ ഏറ്റുമുട്ടലിനൊടുവിൽ 1-2 ന് തോൽവി വഴങ്ങിയിരുന്നു.
2023-ൽ, ഇന്ത്യൻ ഫുട്ബോൾ ടീം സമീപകാല അവസാന ഫലം ഒഴികെ, അപരാജിത റെക്കോർഡ് നിലനിർത്തിയിരുന്നു. തുടർച്ചയായ മൂന്ന് ടൂർണമെന്റുകളിലും അവർ വിജയം ഉറപ്പിച്ചു. ത്രിരാഷ്ട്ര ടൂർണമെന്റിൽ മ്യാൻമർ, കിർഗിസ്ഥാൻ തുടങ്ങിയ ടീമുകൾക്കെതിരെയാണ് വിജയ പരമ്പര ആരംഭിച്ചത്. തുടർന്ന്, അവർ മംഗോളിയ, വാനുവാട്ടു, ലെബനൻ എന്നീ ടീമുകളെയും ഇന്റർകോണ്ടിനെന്റൽ കപ്പിൽ രണ്ടുതവണ വീതം നേരിട്ടു.
SAFF ചാമ്പ്യൻഷിപ്പിലും വിജയപരമ്പര തുടർന്ന ഇന്ത്യ പാകിസ്ഥാൻ, നേപ്പാൾ, കുവൈറ്റ്, ലെബനൻ കുവൈറ്റ് എന്നീ ടീമുകളെ കീഴടക്കി, ഫൈനലിൽ പ്രവേശിക്കുകയും ട്രോഫി സ്വന്തമാക്കുകയും ചെയ്തു. ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ, 2023-ൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ടീമിന്റെ ആത്മവിശ്വാസം വരും മത്സരങ്ങളിലും കാണാനാകും.
അതുകൊണ്ടു തന്നെ ഇന്ത്യയും ലെബനനും തമ്മിൽ നടക്കാനിരിക്കുന്ന മത്സരം ആവേശകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം ആദ്യം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇരു ടീമുകൾക്കും എതിർ ടീം പരിചിതരാണെന്നതും മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നു.
ഈ വർഷമാദ്യം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും നടന്ന ഏറ്റുമുട്ടലുകളിൽ ഇന്ത്യ ലെബനനെ പരാജയപ്പെടുത്തിയിരുന്നു. 2023 സെപ്റ്റംബർ 10-ന് മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫിൽ ഇന്ത്യക്കെതിരെ കഴിഞ്ഞ തോൽവിക്ക് തിരിച്ചടി നല്കാൻ ലെബനൻ അങ്ങേയറ്റം ശ്രമിക്കുമെന്നുറപ്പാണ്.
ഞായറാഴ്ച ചിയാങ് മായിലെ 700ആം വാർഷിക സ്റ്റേഡിയത്തിലാണ് ഇന്ത്യ-ലെബനൻ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് മത്സരം ആരംഭിക്കും. ഇന്ത്യ vs ലെബനൻ ലൈവ് സ്ട്രീമിംഗ് FIFA+ വെബ്‌സൈറ്റിൽ സൗജന്യമായി ലഭ്യമാകും. ലൈവ് ടിവി ടെലികാസ്റ്റ് യൂറോസ്‌പോർട്ടിൽ നടക്കും.