നാല് വർഷം മുമ്പ്, സെപ്റ്റംബറിലെ ഒരു രാത്രിയിൽ, ഖത്തറിനെതിരായ 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, എതിർ ടീമിന്റെ മികച്ച ആക്രമണ തരംഗത്തെ അതിജീവിച്ച ഇന്ത്യൻ ടീം ഇഗോർ സ്റ്റിമാക്കിനു കീഴിൽ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രത്തെ ദോഹയിൽ ഗോൾരഹിത സമനിലയിൽ കുരുക്കി

യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിളിലായി 2026 നടക്കാനിരിക്കുന്ന വരും ലോകകപ്പിനായുള്ള ചൊവ്വാഴ്ച നടക്കുന്ന മറ്റൊരു യോഗ്യതാ മത്സരത്തിൽ ഖത്തറുമായി  ഇന്ത്യ ഏറ്റുമുട്ടും. സ്റ്റിമാക്കും അദ്ദേഹത്തിന്റെ ടീമും തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെ കലിംഗ സ്റ്റേഡിയത്തിൽ ഇറങ്ങുമെന്നതിൽ സംശയമില്ല. അവസാന മത്സരത്തിലെ കുവൈത്തിനെതിരായ വിജയം മുഴുവൻ സാഹചര്യത്തിലും മാറ്റം കൊണ്ടുവന്നു. മികച്ച പ്രതീക്ഷകളാണ് ഖത്തറിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെക്കുറിച്ചുള്ളത്.

ഞങ്ങൾ ഖത്തറിനെ എല്ലാ കോണുകളിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും വിശകലനം ചെയ്തിട്ടുണ്ട്, വേഗതയുടെയും ശക്തിയുടെയും കാര്യത്തിൽ അവർക്ക് എന്താണ് കഴിവുള്ളതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. എട്ട് ഗോളുകൾ അടിച്ച് അഫ്ഗാനിസ്ഥാനെതിരെ കരുത്ത് പ്രകടമാക്കിയ അവരുടെ പ്രതിരോധവും ആക്രമണാത്മക രീതികളും കുറ്റമറ്റതാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അടുത്ത മത്സരത്തിൽ താരങ്ങൾ അവർക്കെതിരായ കളി ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുവൈറ്റിനെതിരെ വിജയിച്ചതാണ് ആദ്യത്തേതും വലുതുമായ ഭാഗം, ഇപ്പോൾ ആൺകുട്ടികൾ ഖത്തറിനെതിരെയുള്ള മത്സരത്തിൽ ഒരു സമ്മർദ്ദത്തിലും പെടരുതെന്നും അവരുടെ നിലവാരം പ്രകടിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

"മികച്ച എതിരാളികളെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയത് ഏറെ പ്രചോദനം നൽകുന്ന കാര്യമാണ്. യോഗ്യതാ മത്സരങ്ങളുടെ അടുത്ത റൗണ്ടിലേക്ക് പോകാൻ ഞങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉണ്ടായിരിക്കണം, അതിനാൽ ഇത് അടുത്ത റൗണ്ടിലെത്താനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ സഹായിക്കുന്നു. ടൂർണമെന്റിന് മുമ്പുള്ള ഗ്രൂപ്പിലെ ഫേവറിറ്റുകളിലൊന്നാണ് ഖത്തർ. ഞങ്ങൾക്ക് വലിയ പ്രതീക്ഷകളില്ല, പക്ഷേ ഞങ്ങൾക്കും അവസരമുണ്ടെന്നറിയാം. അവസരം രണ്ട് കൈകൊണ്ടും പിടിച്ചെടുക്കണം. ഞങ്ങൾക്ക് ഒരിക്കലും ആത്മവിശ്വാസം കുറവായിരുന്നില്ലെന്ന് ഞാൻ പറയും. എന്നാൽ ഓരോ വിജയവും ഞങ്ങളുടെ ആത്മവിശ്വാസം വീണ്ടും വർദ്ധിപ്പിക്കുന്നു. കിംഗ്സ് കപ്പിലും മെർദേക്ക കപ്പിലും ഞങ്ങൾക്ക് ഉയർന്ന ആത്മവിശ്വാസമുണ്ടെന്ന് ഞങ്ങൾ കാണിച്ചു."

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ മാനസികാവസ്ഥയുടെ മാറ്റത്തിനായി പ്രവർത്തിച്ചു. ഇപ്പോൾ ഞങ്ങളുടെ താരങ്ങൾ വിശ്വസിക്കുന്നത് അവർക്ക് ആരെയും തോൽപ്പിക്കാൻ കഴിയുമെന്നാണ്. ഞങ്ങളുടെ പ്രധാന ആശങ്ക പരിക്കുകൾ ഫസ്റ്റ് ഇലവന്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്നാണ്. അൻവർ (അലി), ആഷിഖ് (കുരുണിയൻ), ജീക്സൺ (സിംഗ്) തുടങ്ങിയവരുടെ നഷ്ടം ഞങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു, കാരണം അവർ ടീമിലേക്ക് ഊർജവും ഗുണനിലവാരവും കൊണ്ടുവന്ന യുവതാരങ്ങളായിരുന്നു. എന്നാൽ, കുവൈത്തിനെതിരായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് കഴിഞ്ഞത് കഠിനാധ്വാനത്തിലൂടെയും ടീമിനായി മികച്ച കളിക്കാരെ ലഭിച്ചതിലൂടെയും ശരിയായ പകരക്കാരെ കണ്ടെത്താൻ ഞങ്ങൾക്കായതുമാണ്.” അദ്ദേഹം പറഞ്ഞു.