ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനും സാഫ് ചാമ്പ്യൻഷിപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് സ്റ്റീമാക്‌

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് വരാനിരിക്കുന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനും സാഫ് ചാമ്പ്യൻഷിപ്പിനുമുള്ള അന്തിമ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചതായി എഐഎഫ്എഫ് അറിയിച്ചു.

പ്രാരംഭ 41 അംഗ ടീമിനെ തിരഞ്ഞെടുത്ത സ്റ്റിമാക്‌, ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പായി വരാനിരിക്കുന്ന ടൂർണമെന്റുകൾക്കുള്ള ടീമിനെ വെട്ടിച്ചുരുക്കി.

ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ ടീം ഇടം നേടിയത്.

ഗോൾകീപ്പർ വിശാൽ കെയ്ത്ത്, ഡിഫൻഡർ നവോറെം റോഷൻ സിംഗ്, മിഡ്ഫീൽഡർ ഗ്ലാൻ മാർട്ടിൻസ്, ഫോർവേഡ് മൻവീർ സിംഗ് എന്നിവർ പരിക്കുമൂലം അന്തിമ ടീമിൽ ഇടം നേടിയില്ല.

നരേന്ദർ ഗഹ്‌ലോട്ട്, ചിൻഗ്‌ലെൻസന സിംഗ്, ആശിഷ് റായ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, രാഹുൽ കെ.പി, ബിപിൻ സിംഗ്, വിക്രം പർതാപ് സിംഗ്, ജെറി മാവിഹ്മിംഗ്തംഗ, ശിവശക്തി നാരായണൻ എന്നിവരാണ് ടൂർണമെന്റ് നഷ്ടമായ മറ്റ് താരങ്ങൾ.

ഭുവനേശ്വറിൽ നടക്കുന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ പങ്കെടുക്കും, അവിടെ ജൂൺ 9 മുതൽ 18 വരെ ലെബനൻ, വാനുവാട്ടു, മംഗോളിയ എന്നീ ടീമുകളെ നേരിടും, ശേഷം ജൂൺ 21 മുതൽ ജൂലൈ 4 വരെ ബെംഗളൂരുവിൽ സാഫ് ചാമ്പ്യൻഷിപ്പ് കളിക്കും.

നേപ്പാൾ, കുവൈറ്റ്, പാകിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യൻ ടീം ഗ്രൂപ്പ് എയിൽ ഇടം നേടിയിട്ടുള്ളത്. ലെബനൻ, മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് ടീമുകൾ.

അവസാന 27 അംഗ സ്ക്വാഡ് ഇതാ:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഫുർബ ലചെൻപ ടെമ്പ.

ഡിഫൻഡർമാർ: സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗൻ, അൻവർ അലി, ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ.

മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, ആഷിക് കുരുണിയൻ, സുരേഷ് സിംഗ് വാങ്ജാം, രോഹിത് കുമാർ, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, നവോറെം മഹേഷ് സിംഗ്, നിഖിൽ പൂജാരി, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, ലാലെങ്‌മാവിയ റാൾട്ടെ, ലാലിയൻസുവാല ചാങ്‌തെ, റൗളിൻ കുമാർ ബോർഗെസ്.

ഫോർവേഡുകൾ: സുനിൽ ഛേത്രി, റഹീം അലി, ഇഷാൻ പണ്ഡിറ്റ.

ഹെഡ് കോച്ച്: ഇഗോർ സ്റ്റിമാക്.

Your Comments

Your Comments