ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ പുത്തൻ മൽസര വാരത്തിലെ ആദ്യ മൽസരത്തിൽ, ബുധനാഴ്ച കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി,  ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റാ സ്‌പോർട്‌സ്  കോംപ്ലക്‌സിൽ ജാംഷെഡ്പൂർ എഫ്സിയെ നേരിടുകയാണ്.  കേരള പക്ഷം, അവരുടെ മുൻ കളിക്കാരനും ഒപ്പം പരിശീലകനുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മുഖ്യ ചുമതലയിൽ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.  രണ്ട് വട്ടം ഫൈനൽ കണ്ട കേരള ടീം, മൂന്ന് മൽസരങ്ങളിൽ നിന്നായി ഏഴ് പോയിന്റുകൾ കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് മൽസരങ്ങളിലെ നാല് ഗോളുകളും എതിർ പക്ഷ ഗോൾ വലയിലെത്തിച്ചത്, കാനഡയിൽ നിന്നുളള ഇയാൻ ഹ്യൂം എന്ന് ഫുട്‌ബോൾ പ്രതിഭയായിരുന്നു. ലീഗിനെക്കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ ഫോമിനെക്കുറിച്ചും മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഡേവിഡ് ജെയിംസിന്റെ പ്രഭാവത്തെക്കുറിച്ചുമുളള തന്റെ ചിന്തകൾ ഹ്യൂം www.indiansuperleague.com-മായി പങ്കു വെക്കുന്നു. പ്രസക്ത ഭാഗങ്ങളിതാ:

ഇത് താങ്കളുടെ നാലാം ഐഎസ്എൽ ആണല്ലോ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ലീഗ് എങ്ങനെയാണ് പുരോഗമിച്ചത്?

ടീമുകൾ വളരെയേറെ ക്രമപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, മാനേജ്‌മെന്റ് അവർ മാറ്റിയിട്ടുണ്ട്. പ്രത്യകിച്ചും, ഈ സീസണിൽ പുതിയ ടീമുകളും പുതിയ കോച്ചുകളുമായി പുതിയ തുടക്കമിട്ടിരിക്കുന്നു. കഴിഞ്ഞ സീസണിലെ രണ്ട് കോച്ചുകൾ മാത്രമേ തുടർന്നിട്ടുളളൂ. വലിയ അഴിച്ചു പണിയാണ് നടത്തിയിട്ടുളളത്. എന്നാൽ, പ്രത്യേകിച്ചും ഇൻഡ്യൻ താരങ്ങൾ ഓരോ വർഷവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. മുൻപിലത്തെ രണ്ട് സീസണുകളിലേക്കാൾ ഇൻഡ്യൻ താരങ്ങളുടെ ശരാശരി പ്രായം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. എന്തായാലും, അത് വൻ കുതിച്ചു ചാട്ടമുണ്ടാക്കിയിരിക്കുന്നത്, കാരണം യുവ താരങ്ങൾക്ക് അത് നൽകുന്നത് വളരെയേറെ പ്രായോഗിക പരിചയമാണ്.  അവരിൽ നിരവധി പേരും നന്നായി കഴിവ് നേടി ദേശീയ ടീമിലെത്തിപ്പെടുകയും ചെയ്യുന്നു. ഐഎസ്എൽ വാരങ്ങളിൽ തുടർച്ചയായി കളിക്കുന്നത് ഇൻഡ്യൻ ഫുട്‌ബോളിന് ബൃഹത്തായ നേട്ടമാണ്; ഐഎസ്എൽ-ന് മാത്രമല്ല.

കളിക്കളത്തിലെ ഫുട്‌ബോളിന്റെ നിലവാരത്തിൽ എന്തെങ്കിലും മാറ്റം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ?പ്രത്യേകിച്ചും, ഇൻഡ്യൻ താരങ്ങൾക്കിടയിൽ?

അവർ ഏറെ മികച്ചതായിരിക്കുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ. ഈ സീസൺ നീണ്ടതായതിനാൽ, അവർ നീണ്ട സമയത്തേക്ക് തുടർച്ചയായി പരിശീലിക്കുന്നു. ഞാൻ പറഞ്ഞതു പോലെ, ൾ ഇൻഡ്യൻ താരങ്ങളുടെ ശരാശരി പ്രായം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയും അവർക്ക് ഈ തലത്തിൽ പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയും അവരതിനോട് പരിചിതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതും നീണ്ട കാലയളവിലേക്ക്. അതിനാൽ, അവർ മറ്റുളളവരിൽ മതിപ്പുളവാക്കുകയും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇൻഡ്യൻ ഫുട്‌ബോളിന് നല്ലൊരു കാര്യമാണിത്. സീസൺ വിസ്തൃതമായിക്കൊണ്ടിരിക്കുന്തോറും നിങ്ങൾക്ക് ഉയർന്ന നിലവാരത്തിലുളള പരിശീലനം കിട്ടും. ലീഗ് എങ്ങോട്ടേക്കാണ് പോകുന്നത് എന്നതിന്റെ ഒരു അടയാളമാണിത് എന്ന് ഞാൻ കരുതുന്നു. ആത്യന്തികമായി, അത് പിന്നെയും വിപുലമായിക്കൊണ്ടിരിക്കും. ഒരു പക്ഷേ അത് എട്ട്-മാസ, ഒൻപത്-മാസ സീസൺ ആയേക്കാം. അതാണ് അവർ ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ,  ഇൻഡ്യൻ താരങ്ങൾ എത്രയും കൂടുതൽ ഫുട്‌ബോൾ കളിക്കുമോ അത്രയും മെച്ചപ്പെടൽ അവർക്കുണ്ടാകും. അത് സംഭവിക്കുന്നതിന് ഞാൻ ആശിക്കുന്നു. ഞാൻ ഉണ്ടോ ഇല്ലയോ എന്നത് മറ്റൊരു കാര്യം; എന്നാൽ, ആളുകൾ കരുതിയതിനേക്കാളും വളരെ പെട്ടെന്ന് ഇൻഡ്യൻ താരങ്ങൾ മെച്ചപ്പെട്ടിരിക്കുന്നു. 

കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ നാല് ഗോളുകൾ നേടി താങ്കൾ ഉഗ്രൻ പ്രകടമാണല്ലോ നടത്തിയത്. ഫോമിലേക്ക് വരുന്നതിന് ഇതിനേക്കാൾ പറ്റിയ സമയമില്ലെന്ന് തോന്നുന്നു. താങ്കളുടെ ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് എന്താണ് കരുതുന്നത്?

വർഷത്തിന്റെ തുടക്കത്തിൽ അൽപ്പം തടസ്സമുണ്ടായി. ടീമിലും പുറത്തുമായി വ്യത്യസ്ത സ്ഥാനങ്ങളിൽ; പകുതിയോമെത്തിയപ്പോൾ അൽപ്പം പരുക്ക്. എന്നാൽ, കഴിഞ്ഞ മൂന്ന്, നാല് ആഴ്ചകളിൽ ഞാൻ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ഓരോ കളിയിലും മെച്ചപ്പെടും. വ്യക്തിപരമായി എന്റെ പ്രകടനത്തിൽ എനിക്ക് സന്തോഷമുണ്ട്. ഡൽഹിക്ക് എതിരേ എന്റെ ആദ്യ ഗോൾ നേടാൻ ഒടുവിൽ കഴിഞ്ഞു. അത് ഒരു ഹാട്രിക് ആക്കി മാറ്റിയതിൽ കുറേക്കൂടി സന്തോഷം. പിന്നെ, മുംബൈയ്ക്ക് എതിരേ വൻ ഗോൾ. എന്നാൽ, മുഖ്യം ടീമിന്റെ വിജയമാണ്. മൂന്ന് നല്ല ടീമുകൾക്കാണ് എതിരേ ഞങ്ങൾ കളിച്ചത്. അതുകൊണ്ട്, കേരളത്തിന് ഇത് അനുകൂലമായ സമയമാണ്. ജയിക്കുന്നതിനായി എന്തു ചെയ്യുന്നതിനും സന്നദ്ധമായ താരങ്ങളുളള ഒരു ടീമാണ് ഇത്. ഇതിൽ ഉൾപ്പെടാൻ കഴിഞ്ഞത് ഗംഭീരം.

അനുകൂലമായ സമയത്തെക്കുറിച്ച് പറയുമ്പോൾ, ഡേവിഡ് ജെയിംസ് മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് ശേഷം മൂന്ന് കളികൾ കഴിഞ്ഞിരിക്കുന്നു. ആദ്യത്തേത്  സമിലയും മറ്റ് രണ്ട് എവേ ഗെയിമുകൾ വിജയിക്കുകയും ചെയ്തല്ലോ. അദ്ദേഹത്തിന്റെ  ടീമിലെ പ്രഭാവം?

അദ്ദേഹം വരുന്നതിന് മുൻപ് പല കാര്യങ്ങളും ക്രമപ്പെട്ടിരുന്നു. അതിന്റെ കീർത്തി മുൻ സ്റ്റാഫിനാണ്. ടീം ഇപ്പോഴത്തെ പോലെ തന്നെ കഠിനപ്രയത്‌നം ചെയ്യുകയായിരുന്നു. ജെയിംസ് തന്റെ സ്റ്റാഫുമായി എത്തി; അവർ പോസിറ്റീവാണ്. മികച്ച ഒരു ടീം ആണെന്ന് പുറത്തു നിന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ടീമിലേക്ക് എത്തുന്നതിന് അവർ ആവേശ ഭരിതരാണ്. എന്നാൽ, ടീമിന് പുറത്തായിരുന്ന ചില കളിക്കാർക്ക് ഇത് പുതു ജീവൻ നൽകി. ഞാനും ഇടയ്ക്ക് ഉളളിലും പുറത്തുമായിരുന്നല്ലോ. അവർ  വന്ന് ഞങ്ങൾക്ക് അൽപ്പം അധികമായ ഊർജ്ജം പകർന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്തായാലും അത് അധിക നേട്ടം നൽകുന്നു; കാരണം, ഞങ്ങൾ കളിക്കളത്തിൽ മുൻപ് ചെയ്തു കൊണ്ടിരുന്നത് തന്നെ ചെയ്യുന്നു; ഒരു പക്ഷേ അൽപ്പം കൂടി ഏറെ. അതാണ് ഞങ്ങളിലുണ്ടായ വ്യതിയാനമെന്നാണ് ഞാൻ കരുതുന്നത്.