എഫ്‌സി ഗോവ രണ്ടു ഗോളുകൾ പെട്ടന്ന് തന്നെ സ്കോർ ചെയ്തതിനെ പറ്റി എന്താണ് പറയാനുള്ളത്?

ഞങ്ങൾ ഡിഫെൻസിൽ പുറകോട്ടാണ്. കുറച്ചു ശ്രദ്ധ ഞങ്ങൾക്ക് ഇടയ്ക്കു നഷ്ടപ്പെട്ടു. അവരത് പ്രയാജനപ്പെടുത്തി.

ചെറിയ ചില കാരങ്ങൾകൊണ്ട് വിജയം നഷ്ട്ടപ്പെട്ടു എന്നാണോ പറയുന്നത്?

എഫ്‌സി ഗോവയെ എതിരിടാൻ വളരെ ബുദ്ധിമുട്ടുള്ളതായി ഞാൻ കരുതുന്നില്ല. ഗോൾ ആകേണ്ടിയിരുന്ന പല ഷോട്ടുകളും ഞങ്ങൾ തടഞ്ഞു. മൂന്നു ഷോട്ടുകൾ ഞാൻ ബ്ലോക്ക് ചെയ്തു. ഞാൻ കരുതുന്നത് ഇന്ന് ഭാഗ്യം ഞങ്ങളുടെ ഒപ്പം ആയിരുന്നില്ല എന്നാണ്.

രണ്ടാം പകുതിയിലെ കേരളബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിനെപ്പറ്റി എന്ത് ചിന്തിക്കുന്നു.

രണ്ടാം പകുതിയിൽ ഞങ്ങളവരെ തടയാൻ ശ്രമിച്ചു. ആക്രമിച്ചു കളിയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അത് ഫലവത്തായില്ല.

ഇന്നത്തെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

ആദ്യപകുതിയിൽ കളി നിയന്ത്രിച്ച് അവരെ വരുതിയിലാക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അവർ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.