"ആത്മവിശ്വാസം ഉണ്ടെങ്കിൽ മികച്ചതായി പോരാടി സ്ഥാനങ്ങൾ മെച്ചപ്പെടുത്താനാകും എന്ന പ്രതീക്ഷ എനിക്കുണ്ട്." നെലോ വിൻഗാഡ

ബുധനാഴ്ച നടക്കാനിരിക്കുന്ന ബെംഗളൂരു എഫ്‌സിക്കെതിരായ മാച്ചിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ടീമിനെ പ്രതിനിധീകരിച്ചു നെലോ വിങ്ങാട സംസാരിച്ചു.

ഇനി വരാനിരിക്കുന്ന മാച്ചുകളെ പറ്റി ചോദിച്ചപ്പോൾ നാളെത്തെ മാച്ചിനെപ്പറ്റി മാത്രമാണ് സംസാരിക്കാൻ ഉള്ളതെന്നും അതാണ് പ്രധാനമെന്നും നെലോ പറഞ്ഞു. "ഒന്നോ രണ്ടോ സ്ഥാനങ്ങൾ മെച്ചപ്പെടുത്താനാകും എന്ന പ്രതീക്ഷ എനിക്കുണ്ട്. ആത്മവിശ്വാസം തിരിച്ചു പിടിച്ചാൽ മികച്ചതായി പോരാടാൻ ടീമിന് കഴിയും." അദ്ദേഹം പറഞ്ഞു.

“ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം ശാരീരിക അസ്വസ്ഥതകൾ ചില ടീം അംഗങ്ങൾക്കുണ്ട്. ചിലർ പരിക്കുകളാൽ ബുദ്ധിമുട്ടുന്നു. എന്നാൽ അത് കാര്യമാക്കേണ്ട അത്ര വലുതല്ല. നാളെ കളി നടക്കണമെങ്കിൽ നാലോ അഞ്ചോ താരങ്ങളെ മാറ്റേണ്ടതുണ്ട്. സക്കീറിനും ലാൽറുതാരക്കും തീർച്ചയായും കളിയ്ക്കാൻ ആവില്ല. അതുകൊണ്ടു നാലോ അഞ്ചോ പകരക്കാരെ തീർച്ചയായും കണ്ടുപിടിക്കേണ്ടി വരും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎസ്എൽ രണ്ടാം പകുതിയിലെ മൂന്നാം മത്സരം ബെംഗളൂരു എഫ്‌സിക്കെതിരായി കളമൊരുങ്ങുമ്പോൾ വിജയത്തിനപ്പുറം മറ്റൊന്നും കേരളാബ്ലാസ്റ്റേഴ്സിനു പ്രതീക്ഷിക്കാനില്ല. എന്നാൽ ആദ്യ കളിയിൽ കൊൽക്കത്തക്കെതിരെ നേടിയ ഒരു ജയത്തിനപ്പുറം മികച്ചതായി മറ്റൊന്നും നേടാൻ കേരളാബ്ലാസ്റ്റേഴ്സിനു ആയിട്ടില്ല. നിലവിൽ പതിനാലു കളികളിൽ നിന്നായി 10 പോയിന്റ് മാത്രം നേടി ഒൻപതാം സ്ഥാനത്താണ് കേരളാബ്ലാസ്റ്റേഴ്‌സ്.

നാളെ ബാംഗ്ലൂരിലെ ശ്രീ കന്ദീവരസ്റ്റേഡിയത്തിൽ വച്ച് പതിവുപോലെ വൈകിട്ട് ഏഴു മുപ്പതിനാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

 

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ

മാച്ച് 88: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എതിരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി - ഹൈലൈറ്റുകൾ