ചൊവ്വാഴ്ച ഒമാനിനെതിരായ ഫിഫ ലോകകപ്പ് 2022 ക്വാളിഫയറിനായി ഫറൂഖ് ചൗധരിയെയും മൻവീർ സിങ്ങിനെയും കളത്തിലിറക്കി ഇഗോർ സ്റ്റിമാക് ഒരു വലിയ ആശ്ചര്യമാണ് സൃഷ്ടിച്ചച്ചത്.

ഫാറൂഖും മൻ‌വീറും ഇന്ത്യൻ ടീമിലെ സ്ഥിര കളിക്കാരല്ല. എന്നാൽ ഇരു താരങ്ങളുടെയും ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ പരിശീലകന്റെ തീരുമാനത്തിനു കാരണമായത്. ജംഷദ്‌പൂർ എഫ്‌സിക്ക് വേണ്ടി ഫാറൂഖ് നടത്തിയ മികച്ച പ്രകടനവും രണ്ട് മത്സരങ്ങളിൽ മൻ‌വീർ എഫ്‌സി ഗോവയുടെയുടെ മികച്ച പോരാളിയായതും ഇതിനു കാരണമായി.

"കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഫാറൂഖ് വളരെയധികം വളർന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. അദ്ദേഹം വളരെ വേഗത്തിൽ മെച്ചപ്പെടുന്നു, ഈ രീതിയിൽ മെച്ചപ്പെടുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും ദേശീയ ടീമിനായി കളിക്കും.”

ജംഷദ്‌പൂർ എഫ്‌സി ഹെഡ് കോച്ച് അന്റോണിയോ ഇറിയോണ്ടോ ഫറൂഖിനെ ഇന്ത്യ ടീമിലേക്ക് വിളിക്കുന്നതിനുമുമ്പ് പറഞ്ഞത് സത്യമായി.

ഫാറൂഖും മൻവീറും തനിച്ചല്ല, ഇനിയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ പുതുമുഖങ്ങൾ ഇന്ത്യൻ ടീമിന്റെ പോരാളികളാകുമെന്നുറപ്പാണ്. രാജ്യത്തുടനീളമുള്ള ഹീറോ ഐ‌എസ്‌എൽ ഗെയിമുകൾക്കിടെ പുതിയ താരങ്ങളെ തിരഞ്ഞെടുക്കുവാനായി സ്റ്റിമാക്ക് അവരെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഒരു കളിക്കാരൻ അപ്രതീക്ഷിത തലത്തിലേക്ക് ഉയരുന്നതിന്റെ ഒരു പ്രധാന ഉദാഹരണമാണ് റിഡീം റ്റാങ്. ഷില്ലോംഗ് ലജോങ്ങിനൊപ്പം അഞ്ച് സീസണുകൾക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഒരു സീസണിനും ശേഷം 24 കാരൻ തന്റെ കഴിവുകൾ നിലനിർത്താൻ പാടുപെട്ടു. എന്നിരുന്നാലും, പ്രധാന പരിശീലകൻ റോബർട്ട് ജാർനിയുടെ കീഴിൽ ഈ മേഘാലയക്കാരൻ ഈ വർഷം ഒരു തീപ്പന്തമാകുമെന്നുറപ്പ്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ പങ്കെടുത്തിട്ടും ഒരു ഗോൾ മാത്രം നേടിയ അദ്ദേഹം, ഇത്തവണ ആദ്യ നാല് കളികളിൽ നിന്നു മാത്രം രണ്ടു ഗോളുകൾ നേടി.

അദ്ദേഹത്തിന്റെ സഹതാരം 22 കാരനായ ഫുൾബാക്ക് രാകേഷ് പ്രധാനും മൂന്ന് സീസണുകൾക്ക് ശേഷം ലജോങ്ങിനൊപ്പം ഉയർന്നു.

ഗോവയുടെ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജെസ്സൽ കാർനെറോ ഡെംപോ ഹീറോ ഐ‌എസ്‌എല്ലിൽ ഉയർന്ന തലത്തിൽ കളിച്ചിരുന്നു. കുറച്ചുകാലം മുമ്പ്, അനിരുദ്ധ് ഥാപ്പ, സഹാൽ അബ്ദുൾ സമദ് എന്നിവരാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ ഈ താരങ്ങൾ ഇപ്പോൾ കൂടുതൽ ഉയർന്ന തലത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

 സീസൺ പുരോഗമിക്കുമ്പോൾ, ആരൊക്കെ മികച്ച പ്രകടനം കാഴ്ചവക്കുമെന്നും ,ആർക്കൊക്കെ സ്റ്റിമാക്കിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുമെന്നും കാത്തിരുന്ന് കാണാം .