കിരീടം നേടി ബെംഗളൂരു എഫ്‌സി! വിജയഗോൾ നേടി രാഹുല്‍ ബെക്കെ!

അനേകം വിസ്മയങ്ങളും ഓർത്തിരിക്കാൻ ഒട്ടനവധി നിമിഷങ്ങളും സമ്മാനിച്ച് ഐഎസ്എൽ അഞ്ചാം സീസണ് കൊടിയിറങ്ങി. ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് മുംബൈ അരീന സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിച്ചത്. ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലായിരുന്നു മത്സരം. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുന്ന രീതിയാണ് ഇരു ടീമുകളും പുറത്തെടുത്തത്.

പ്രധാന നിമിഷങ്ങൾ

 • ആദ്യ ആറു മിനിറ്റിൽ ഗോളിനായി സുനിൽഛേത്രി അവസരം കണ്ടെത്തിയെങ്കിലും ലക്‌ഷ്യം കാണാൻ ആയില്ല.
 • കളിയുടെ മുപ്പത്തിയെട്ടാം മിനിറ്റിൽ മൗര്‍താദ ഫാളിന് മഞ്ഞക്കാർഡ്.
 • ആദ്യ പകുതിയിൽ രണ്ടു മിനിറ്റ് അധികം സമയം നൽകപ്പെട്ടു.
 • ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
 • രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഗോവൻ താരം അഹമ്മദ് ജഹൗഹിന് മഞ്ഞക്കാര്‍ഡ്‌ കിട്ടി.
 • കളിയുടെ നിയന്ത്രണത്തിനപ്പുറം ഇരു ടീമുകളും അക്രമണകാരികളാകുന്നു. അൻപത്തിയൊന്നാം മിനിറ്റിൽ ബെംഗളൂരു താരം അലക്‌സ് ബരേരയ്ക്ക് മഞ്ഞക്കാര്‍ഡ്‌.
 • അറുപത്തിരണ്ടാം മിനിറ്റിൽ ബെംഗളൂരു താരം ദിമാസ് ദെല്‍ഗാര്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡ്. തുടർന്ന് ഗോവയ്ക്ക് ഫ്രീ കിക്ക്‌.
 • എഴുപതാം മിനിറ്റിൽ ബെംഗളൂരുവിൻറ്റെ അലക്‌സാന്ദ്രൊ ബരേയ്ക്ക് പകരം ലൂയിസ് ലോപെസ്‌ കളത്തിലിറങ്ങുന്നു.
 • എണ്പത്തിയൊന്നാം മിനിറ്റിൽ മിക്കുവിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി പുറത്തേക്ക്.
 • രണ്ടാം പകുതിയുടെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിതസമനിലയിൽ. മൂന്ന് മിനിറ്റ അധികം നല്കപ്പെട്ടെങ്കിലും ഗോൾ കണ്ടെത്തനാകാതെ ഇരു ടീമുകളും.
 • മത്സരം എക്സ്ട്രാ ടൈമിലേക്കു നീങ്ങി.
 • നൂറ്റിമൂന്നാം മിനിറ്റിൽ ബെംഗളൂരു എഫ്‌സിയുടെ ബെക്കെയ്ക്ക് മഞ്ഞക്കാര്‍ഡ്.
 • ബെംഗളൂരു എഫ്‌സിയുടെ മികുവും എഫ്‌സി ഗോവയുടെ ജഹൗഹുവും തമ്മില്‍ കളിക്കളത്തിൽ വഴക്ക്. ജഹൗഹുവിന് രണ്ടാം മഞ്ഞക്കാര്‍ഡ്. തുടർന്ന് റെഡ് കാർഡ്. മിക്കുവിനും മഞ്ഞക്കാർഡ്.
 • പത്തുപേരായി ചുരുങ്ങി എഫ്‌സി ഗോവ.
 • ഗോവയുടെ ജാക്കിചന്ദിന് പകരം മൺവീർ സിംഗ് കളത്തിൽ.
 • നൂറ്റിപന്ത്രണ്ടാം മിനിറ്റിൽ ബെംഗളൂരുവിന്റെ നിഷൂ കുമാറിന് പകരം ബോയിതാങ് കളത്തിൽ.
 • തുടർന്ന് ബെംഗളൂരുവിന്റെ ഉദാന്തക്കു പകരം കീൻ ലെവിസ് കളത്തിൽ.
 • നൂറ്റിപതിനാറാം മിനിറ്റിൽ ബെംഗളൂരുവിന്റെ രാഹുൽ ബേക്കേ ഗോൾ നേടുന്നു.
 • കളി തുടരുമ്പോൾ നൂറ്റി ഇരുപതാം മിനിറ്റിൽ എടു ബെഡിയക്ക് മഞ്ഞക്കാർഡ്. 

കളിയവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ ഐഎസ്എൽ അഞ്ചാം സീസണിലെ കപ്പു സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. ഇത് ബെംഗളുരുവിന്റെ ആദ്യ ഐഎസ്എൽ കിരീടം. കഴിഞ ഫൈനലിൽ തോൽവി വഴങ്ങിയ ബെംഗളുരുവിനു ഇത് അഭിമാന നിമിഷമായി മാറി. ആരാധകർ സ്റ്റേഡിയം ഇളക്കിമറിച്ചു. 

അവാർഡുകൾ 

 • ദി സ്വിഫ്റ്റ് ലിമിറ്റ്ലെസ്സ് പ്ലേയർ: മൗര്‍താദ ഫാൾ
 • DHL വിന്നിങ് പാസ് ഓഫ് ദി മാച്ച്: ഡിമാസ് ഡെൽഗാഡോ
 • ISL എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച്: നിഷൂ കുമാർ
 • ഹീറോ ഓഫ് ദി മാച്ച്: രാഹുൽ ബേക്കേ

 

 

Your Comments

Your Comments