ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐഎസ്എൽ) 2021-22 സീസണിലെ ആദ്യ 11 റൗണ്ടുകൾക്കുള്ള മത്സരങ്ങൾ തിങ്കളാഴ്ച ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ആദ്യ മത്സരം അരങ്ങേറുക നവംബർ പത്തൊൻപത് വൈകിട്ട് ഒൻപത് മുപ്പതിന് ഗോവയിൽ വച്ചാകും. 115 മത്സരങ്ങളുള്ള സീസണിലെ ആദ്യ ഘട്ടം 2022 ജനുവരി ഒൻപതിന് അവസാനിക്കും.

ശനിയാഴ്ച രണ്ടു മത്സരങ്ങൾ വീതം ഏഴരക്കും ഒൻപതരയ്ക്കും അരങ്ങേറും. ഇതാദ്യമായാണ് ഒൻപത് മുപ്പതിന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടത്തപ്പെടുന്നത്.  ആഴ്ചയിലെ മറ്റുള്ള ദിവസങ്ങളിൽ ഓരോ മത്സരം വീതം ഏഴരയ്ക്ക് അരങ്ങേറും.

കഴിഞ്ഞ സീസണിലെപ്പോലെതന്നെ ഇത്തവണയും എടികെ മോഹൻ ബഗാൻ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി ഏറ്റുമുട്ടും. തുടർന്ന് നവംബർ 21ന് എസ്‌സി ഈസ്റ്റ് ബംഗാൾ ജംഷഡ്പൂർ എഫ്‌സിക്കെതിരെ ഏറ്റുമുട്ടും.

നവംബർ 22-ന് മുംബൈ സിറ്റി എഫ്‌സി എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ പ്രീമിയർ ഡെർബി എസ്‌സി ഈസ്റ്റ് ബംഗാൾ vs എടികെ മോഹൻ ബഗാൻ നവംബർ 27ന് ആരംഭിക്കും. ഹീറോ ISL 2020-21 ഫിക്‌ചറുകളുടെ രണ്ടാംഭാഗം 2021 ഡിസംബറിൽ പ്രഖ്യാപിക്കും.

2021-22 ഹീറോ ഐഎസ്എല്ലിന്റെ ആദ്യ 11 റൗണ്ട് മത്സരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫിക്ചറുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക.