ഐ‌എസ്‌എൽ 2019-20 ഫൈനൽ, അടഞ്ഞ സ്റ്റേഡിയത്തിൽ നടക്കും!

2020 മാർച്ച് 14 ശനിയാഴ്ച നടക്കാനിരിക്കുന്ന എടി‌കെ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 ഫൈനൽ, ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു അടഞ്ഞ സ്റ്റേഡിയത്തിൽ നടക്കും.

COVID-19 നെതിരായ നിലവിലെ പ്രതിരോധ നടപടികളെത്തുടർന്നാണ് ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL), സീസണിന്റെ അവസാന മത്സരം ഇത്തരത്തിൽ നടത്താൻ തീരുമാനിച്ചത്.

ഫൈനൽ മത്സരം സ്റ്റാർ സ്പോർട്സ്, ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ തത്സമയ സംപ്രേഷണം ചെയ്യും.

ഉടൻതന്നെ എഫ്എസ്ഡിഎൽ ടിക്കറ്റ് റീഫണ്ട് പ്രക്രിയ ആരംഭിക്കുകയും ഹീറോ ഐ‌എസ്‌എൽ ചാനലുകൾ വഴി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്യും.

Your Comments

Your Comments