ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് EA സ്പോർട്സ് ഫിഫ 22യുടെ ഭാഗമായി ഫീച്ചർ ചെയ്യും!

ഏറ്റവും മികച്ച ഫുട്ബോൾ മാമാങ്കമായ ഫിഫ 22, ഈ വർഷത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന് കൂടുതൽ യാഥാർത്ഥ്യബോധം നൽകുന്നു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ (2021-22) പങ്കെടുക്കുന്ന പതിനൊന്ന് ക്ലബ്ബുകളും അവയുടെ കിറ്റുകളും മറ്റ് അനുബന്ധ വിവരങ്ങളും സ്പോർട്സ് വീഡിയോ ഗെയിം ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ പതിപ്പിൽ ലഭ്യമാകും.  ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ ഇഎ സ്പോർട്സുമായുള്ള ലൈസൻസിന്റെ ഭാഗമായി 2019ൽ ഫിഫ മൊബൈലിൽ ഐഎസ്എൽ വിജയകരമായി പരീക്ഷിച്ചതിനു ശേഷമാണ് ഫിഫ 22 -ലേക്കുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രവേശനം.

ഇന്ത്യയിലും വിദേശത്തുമുള്ള വളരെ സജീവമായ യുവ ഇന്ത്യൻ ഗെയിമിംഗ് മേഖലയ്ക്കും ആരാധകർക്കും ഈ വികസനം ഒരു പ്രധാന്യമേറിയതാണ്.  ആരാധകർക്ക് അവരുടെ സ്വന്തം ഫുട്ബോൾ ലീഗായ ഐഎസ്എൽ ആസ്വദിക്കാനും ക്ലബുകളോടും കളിക്കാരോടും കൂടുതൽ ആഴത്തിലുള്ള അടുപ്പം സ്ഥാപിക്കാനും കഴിയും.

ഇത് സംബന്ധിച്ച് ഐഎസ്എൽ വക്താവ് പറയുന്നു, "ഇന്ത്യയുടെ പ്രീമിയർ ഫുട്ബോൾ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഫിഫ 22 ൽ അരങ്ങേറാൻ പോകുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.  ഞങ്ങളിതിൽ അഭിമാനിക്കുന്നു. ഐഎസ്എൽ പോലെയുള്ള ഒരു യുവ ലീഗിനും അതിന്റെ 11 ക്ലബ്ബുകൾക്കും ഫിഫ ഗെയിമിംഗ് പ്ലാറ്റ്ഫോം സവിശേഷമായ ഒരു ലോകമാണ് തുറക്കുന്നത്.  ആഗോളതലത്തിൽ അതിവേഗം വളരുന്ന ആരാധക കൂട്ടത്തിന് ഈ സീസണിലെ ഡിജിറ്റൽ ഐഎസ്എൽ അനുഭവം ഒരു വലിയ പുതുമയായിരിക്കും.  ”

90ലധികം സ്റ്റേഡിയങ്ങളിലും 30ലധികം ലീഗുകളിലുമായി 700+ ടീമുകളിലായി 17,000+ കളിക്കാർ ഉള്ള ഫിഫ 22 അതിന്റെ സ്റ്റേഡിയം, പ്ലെയർ, ക്ലബ്, ലീഗ് പങ്കാളിത്തങ്ങളിലൂടെ സമാനതകളില്ലാത്ത ആധികാരികതയാണ് ലഭ്യമാക്കുന്നത്. 

പുതിയ ഹൈപ്പർമോഷൻ * സാങ്കേതികവിദ്യ ഉപയോഗിച്ച്, നൂതന 11v11 മാച്ച് ക്യാപ്‌ചറും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച് അടുത്ത തലമുറക്ക് ഏറ്റവും യഥാർത്ഥവും മികച്ചതുമായ ഫുട്ബോൾ അനുഭവമാണ് ഫിഫ 22 നൽകുന്നത്. ഫിഫ 22 ഒക്ടോബർ 1 ന് ലോകമെമ്പാടും സമാരംഭിക്കും.

 *ഹൈപ്പർമോഷൻ സാങ്കേതികവിദ്യ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S, സ്റ്റേഡിയ വേർഷൻസ് എന്നിവയിൽ മാത്രം ലഭ്യമാണ്.

Your Comments

Your Comments