'അടുത്ത മാച്ച് ജയിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ സെമിഫൈനലിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'; ഹാലിചരന് നര്സാരി

ഞായറാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യൂബ ഭാരതി കിരംഗനിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്  എടി‌കെ എഫ്‌സിയെ  പരാജയപ്പെടുത്തി മൂന്ന് പോയിന്റുകൾ നേടിയിരുന്നു. 70-ാം മിനിറ്റില്‍ ഹാലിചരന്‍ നര്‍സാരി നേടിയ ഗോളാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. മത്സരത്തിന് ശേഷം ഹാലിചരന്‍ നര്‍സാരി ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമുമായി സംസാരിച്ചു.

"ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ നന്നായി പരിശ്രമിച്ചു. ഗോൾ നേടി. ഈ ജയം ഞങ്ങൾക്ക്  പ്രധനമായിരുന്നു.മൂന്നു പോയിന്റുകൾ നേടാനായതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ടീമിന്റെ കെട്ടുറപ്പ് ഏറെ പുരോഗമിച്ചിട്ടുണ്ട്. ഒരു ടീമായി ഞങ്ങൾ ഇപ്പോൾ കികച്ച പ്രകടനം കാഴ്ചവെക്കുന്നു. ടീം പൂർണമായും കഠിനാധ്വാനം ചെയ്യുന്നു. ഓരോ കളിക്കാരനും അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. അതിനാലാണ് ഞങ്ങൾക്ക് നല്ല ഫലം ലഭിക്കുന്നത്."

"പടിപടിയായി ഓരോ കളിയിലും അവസാന നാലിലെത്താൻ ഞങ്ങൾ ശ്രമിക്കും. അടുത്ത മാച്ച് ജയിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങൾ സെമിഫൈനലിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. "

അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

Your Comments

Your Comments