എഎഫ്സി കപ്പ് ചാംപ്യന്ഷിപ്പില് എടികെ മോഹന് ബഗാനെ പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി!

എഎഫ്സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഐഎസ്‌എല്‍ ക്ലബ്ബായ എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി. എഎഫ്‌സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തില്‍ 4-2-നാണ് ഗോകുലം എഫ്‌സി വിജയിച്ചത്. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു ക്ലബ്  എഎഫ്സി കപ്പ് മത്സരം വിജയിക്കുന്നത്.  മലയാളി താരങ്ങളായ റിഷാദ്, ജിതിന്‍ എന്നിവരും ലൂക്ക മെയ്‌സനും ഗോകുലത്തിനായി ഗോളുകൾ നേടി. ലിസ്റ്റന്‍ കൊളാസോയും പ്രീതം കോട്ടാലും എടികെ മോഹന്‍ ബഗാനായി ഗോളുകൾ നേടി.

ഗോൾ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്. അൻപതാം മിനിറ്റിൽ ഗോകുലം എഫ്‌സി താരം ലൂക്ക മെയ്‌സനാണ് ആദ്യ ഗോൾ നേടിയത്. വെറും മൂന്നു മിനിട്ടിനുള്ളിൽ പ്രീതം കോട്ടാൽ എടികെ മോഹന്‍ ബഗാനായി സമനില ഗോൾ നേടി. അൻപത്തിയേഴാം മിനിറ്റിൽ റിഷാദ് ഗോകുലത്തിനായി രണ്ടാം ഗോൾ നേടിയപ്പോൾ വീണ്ടും  ലൂക്ക മെയ്‌സൻ ഗോകുലത്തിനായി ഗോൾ നേടി. എൺപതാം മിനിറ്റിൽ ഫ്രീ കിക്കിൽ ലിസ്റ്റൻ  എടികെ മോഹന്‍ ബഗാനായി രണ്ടാം ഗോൾ നേടി. സമനില ഗോളിനായി ആക്രമിച്ചു കളിച്ച എടികെയുടെ പിഴവുകൾ മുതലെടുത്ത ഗോകുലത്തിന്റെ നാലാം ഗോൾ എൺപത്തിയൊമ്പതാം മിനിറ്റിൽ ജിതിൻ നേടി. രണ്ടു ഗോളുകളുടെ ലീഡിൽ കൊൽക്കത്തയുടെ മണ്ണിൽ ഗോകുലം വിജയം സ്വന്തമാക്കി.

വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി ഗോകുലം കേരള ഒന്നാം സ്ഥനത്തേക്കുയർന്നു.

Your Comments

Your Comments