സെമിഫൈനൽ ആദ്യ മത്സരം, ആദ്യ പാദത്തിൽ ഗോവക്കെതിരെ മുംബൈ ഇന്നിറങ്ങുന്നു!

ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഐ‌എസ്‌എൽ 2020-21 സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും കൊമ്പുകോർക്കും. ഏഴാം ലീഗ് സീസണിലെ അവസാന ദിവസം ഹൈദരാബാദ് എഫ്‌സിയുമായി നടന്ന മത്സരത്തിലെ ഗോൾരഹിത സമനിലയ്ക്ക് ശേഷം നാലാം സ്ഥാനം നേടിയാണ് എഫ്സി ഗോവ സെമി ഫൈനലിൽ പ്രവേശിച്ചത്. അവസാന 13 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന ഗോവ രണ്ട് പാദങ്ങളുള്ള സെമി ഫൈനൽ മത്സരത്തിൽ ആദ്യ പാദ മത്സരത്തിലെ ഹോം ടീമാണ്.

ലീഗ് ഘട്ടത്തിന്റെ അവസാന ദിനത്തിൽ എടി‌കെ മോഹൻ ബഗാൻ എഫ്‌സിയെ 2-0 ന് തോൽപ്പിച്ചാണ് മുംബൈ സിറ്റി എഫ്‌സി സെമിഫൈനലിൽ അവരുടെ രാജകീയ സ്ഥാനമുറപ്പിച്ചത്. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയ ടീം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2022-ൽ  പങ്കാളിത്തം ഉറപ്പിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ സസ്പെൻഷൻ കാരണം ഇവാൻ ഗോൺസാലസ്, ആൽബർട്ടോ നൊഗുവേര എന്നീ താരങ്ങളെ എഫ്‌സി ഗോവയ്ക്ക് നഷ്ടമാകും. അതേസമയം മുംബൈ സിറ്റി എഫ്‌സിക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ഹ്യൂഗോ ബൗമസ് നാല് മത്സരങ്ങളിലെ സസ്‌പെൻഷനുശേഷം ഇന്നത്തെ മത്സരത്തിൽ ടീമിലേക്ക് മടങ്ങും. റൗളിൻ ബോർജസും ടീമിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്. നാല് മഞ്ഞകാർഡുകൾ നേടിയാൽ മുംബൈ താരം അമേ റനവാഡെ ടീമിൽ ഇടം പിടിക്കില്ല.

ഇരു ടീമിലെയും സീസണിലെ മികച്ച ഗോൾ സ്‌കോറർമാർ

എഫ്‌സി ഗോവ: ഇഗോർ അംഗുലോ - 13

മുംബൈ സിറ്റി എഫ്‌സി: ആദം ലെ ഫോണ്ട്രെ - 11

ഈ സീസണിലെ ക്ലീൻ ഷീറ്റുകൾ

എഫ്‌സി ഗോവ: ധീരജ് സിംഗ് - 1, മുഹമ്മദ് നവാസ് - 1, നവീൻ കുമാർ - 1

മുംബൈ സിറ്റി എഫ്‌സി: അമൃന്ദർ സിംഗ് - 9

കൂടുതൽ സ്ഥിതിവിവരക്കണക്കുകൾ

ഏറ്റവും കൂടുതൽ സേവുകൾ: മുഹമ്മദ് നവാസ് - 19 (FCG), അമ്രീന്ദർ സിംഗ് - 51 (MCFC)

ഏറ്റവും കൂടുതൽ പാസുകൾ: എഡു ബെഡിയ - 1345 (FCG), അഹമ്മദ് ജഹോ - 1282 (MCFC)

ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻസ്: സേവ്യർ ഗാമ - 35 (FCG), റൗളിൻ - 53 (MCFC)

ഏറ്റവും കൂടുതൽ ടാക്കിളുകൾ: സേവ്യർ ഗാമ - 93 (FCG), അഹമ്മദ് ജഹോ - 145 (MCFC)

ഏറ്റവും കൂടുതൽ ടച്ചെസ്: എഡു ബെഡിയ - 1582 (FCG), അഹമ്മദ് ജഹോ - 1570 (MCFC)

ഏറ്റവും കൂടുതൽ അസിസ്റ്റുകൾ: ആൽബർട്ടോ നൊഗുവേര - 8 (FCG), ഹ്യൂഗോ - 7 (MCFC)

ഏറ്റവും കൂടുതൽ ഷോട്ടുകൾ: ജോർജ്ജ് മെൻഡോസ - 65 (FCG), ആദം ഫോണ്ട്രെ - 41 (MCFC)

എഫ്‌സി ഗോവ vs മുംബൈ സിറ്റി എഫ്‌സി: ഹെഡ് ടു ഹെഡ്

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതുവരെ എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും 16 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഏഴു മത്സരങ്ങളിൽ ഗോവ വിജയിച്ചപ്പോൾ  മുംബൈ സിറ്റി എഫ്‌സി അഞ്ച് തവണ വിജയിച്ചു. നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും ഈ സീസണിൽ അവസാനം ഏറ്റുമുട്ടിയപ്പപ്പോൾ മത്സരം 3-3ന് സമനിലയിൽ കലാശിച്ചിരുന്നു.

ഫോം ഗൈഡ്

എഫ്‌സി ഗോവ ഫോം ഗൈഡ്: D-D-W-W-D

മുംബൈ സിറ്റി എഫ്‌സി ഫോം ഗൈഡ്: W-D-L-L-W

എഫ്‌സി ഗോവ പ്രെഡിക്റ്റഡ് XI & പ്രെഡിക്റ്റഡ് ഫോർമേഷൻ

പ്രെഡിക്റ്റഡ് ഫോർമേഷൻ (4-4-2)

പ്രെഡിക്റ്റഡ് XI: ധീരജ് സിംഗ് (ജികെ), സെറിറ്റൺ ഫെർണാണ്ടസ്, ജെയിംസ് ഡൊനാച്ചി, ആദിൽ ഖാൻ, സേവ്യർ ഗാമ, എഡ്യൂ ബെഡിയ (സി), ഗ്ലാൻ മാർട്ടിൻസ്, ജോർജ്ജ് ഓർട്ടിസ് മെൻഡോസ, അലക്സാണ്ടർ ജെസുരാജ്, റിഡീം ത്വലാങ്, ഇഗോർ അംഗുലോ.

മുംബൈ സിറ്റി എഫ്‌സി പ്രെഡിക്റ്റഡ് XI & പ്രെഡിക്റ്റഡ് ഫോർമേഷൻ

പ്രെഡിക്റ്റഡ് ഫോർമേഷൻ: 4-5-1

പ്രെഡിക്റ്റഡ് XI: അമ്രീന്ദർ സിംഗ് (സി/ ജികെ), മെഹ്താബ് സിംഗ്, മന്ദർ റാവു ഡെസ്സായി, മൊർതദ ഫാൾ, ബിപിൻ സിംഗ്, അഹമ്മദ് ജഹോ, ഹെർനാൻ സാന്റാന, റെയ്‌നിയർ ഫെർണാണ്ടസ്, റൗളിൻ ബോർജസ്, ഹ്യൂഗോ ബൗമസ്, ആദം ലെ ഫോണ്ട്രെ

ലീഗ് ചാമ്പ്യൻഷിപ്പ് ഷിൽഡ് നേടിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങുന്ന മുംബൈ സിറ്റി എഫ്‌സിക്കാന് ഈ മത്സരത്തിൽ കൂടുതൽ വിജയസാധ്യത. എഫ്‌സി ഗോവയ്ക്ക് അവരുടെ ചില പ്രധാന കളിക്കാരെ നഷ്‌ടമാകുമെന്നതും വിനയാകും. എന്നാൽ ഫുട്ബോൾ എപ്പോഴും പ്രവചനകൾക്ക് അതീതമാണല്ലോ?

Your Comments

Your Comments