ഹീറോ ഐഎസ്എൽ പ്രൈസ് മണി പുനർനിർണയിച്ച് എഫ്എസ്ഡിഎൽ!
ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎൽ) 2021-22 സീസൺ മുതൽ ആരംഭിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ 'ഷീൽഡ് വിന്നേഴ്സ്' വിജയികൾക്കുള്ള സമ്മാനത്തുകയിൽ 3 കോടി രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു.


ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎൽ) 2021-22 സീസൺ മുതൽ ആരംഭിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ 'ഷീൽഡ് വിന്നേഴ്സ്' വിജയികൾക്കുള്ള സമ്മാനത്തുകയിൽ 3 കോടി രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു.
2019-20 സീസണിൽ തുടക്കം കുറിച്ച ലീഗ് വിന്നേഴ്സ് ഷീൽഡ്, 50 ലക്ഷം രൂപയുടെ ക്യാഷ് റിവാർഡ് നൽകിയിരുന്നു. ഐഎസ്എൽ പ്രൈസ് മണി പുനർവിനിർണയത്തിന്റെ ഭാഗമായി, അഞ്ച് ക്യാഷ് പ്രൈസ് വിഭാഗങ്ങളിലായി സമ്മാനത്തുക വിതരണത്തിൽ തുല്യത കൊണ്ടുവരുന്നതിനായി എഫ്എസ്ഡിഎൽ ഇപ്പോൾ ലീഗ് വിജയികൾക്ക് ആകെ 3.5 കോടി രൂപ ക്യാഷ് റിവാർഡായി അനുവദിച്ചിട്ടുണ്ട്.
ഏഷ്യയിലെ മികച്ച ഫുട്ബോൾ മത്സരമായ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഏറ്റവും ഉയർന്ന ബഹുമതിയും ലീഗ് വിജയികൾക്ക് ലഭിക്കുന്നുണ്ട്. എഫ്സി ഗോവ ആയിരുന്നു 2019-20ലെ ലീഗ് ഷീൽഡ് ജേതാക്കൾ. 2020-21 ൽ കന്നി ഹീറോ ഐഎസ്എൽ ട്രോഫി നേടിയതിനൊപ്പം ലീഗ് ഷീൽഡും നേടിയ മുംബൈ സിറ്റി എഫ്‌സിയാണ് നിലവിലെ ഷീൽഡ് ഉടമകൾ.
ഫൈനൽ വിജയിയായ ഹീറോ ഐഎസ്എൽ ചാമ്പ്യന്മാർക്ക് ഇപ്പോൾ 6 കോടി രൂപ (മുമ്പ് 8 കോടി രൂപ) വാഗ്ദാനം ചെയ്യപ്പെടും, അതേസമയം റണ്ണേഴ്സ്-അപ്പിന് 3 കോടി രൂപ (മുമ്പ് 4 കോടി രൂപ) ലഭിക്കും. മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകൾക്കും 1.5 കോടി രൂപ വീതം ലഭിക്കുന്നത് തുടരും.
ലീഗ് ഷീൽഡ് ജേതാവിനെ സംബന്ധിക്കുന്ന മൂന്ന് വസ്തുതകളാണുള്ളത്:
- ടേബിൾ ടോപ്പറുകൾ എന്ന നിലയിൽ, ക്ലബ്ബിന് 3.5 കോടി രൂപ ഉറപ്പ് നൽകുന്നു. പ്രസ്തുത ക്ലബ് ഐഎസ്എൽ ചാമ്പ്യൻഷിപ്പ് നേടുകയാണെങ്കിൽ, അവർക്ക് മൊത്തം 9.5 കോടി രൂപ ലഭിക്കും.
. ഐഎസ്എൽ ഫൈനലിൽ റണ്ണറപ്പായി ഫിനിഷ് ചെയ്താൽ ക്ലബ്ബിന് ആകെ 6.5 കോടി രൂപ ലഭിക്കും.
- ഷീൽഡ് വിന്നർ ലീഗ് ടൂർണമെന്റിൽ മൂന്നാമത്തെയോ നാലാമത്തെയോ റാങ്കുകൾ നേടിയാൽ, ക്ലബ് ആകെ 5 കോടി രൂപ നേടും.
ISL 2021-22ലെ ആകെ സമ്മാനത്തുക 15.5 കോടി രൂപയാണ്.
ഐഎസ്എൽ 2021-22 നവംബർ 19-ന് ആരംഭിക്കും. ഗോവയിലെ ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് എടികെ മോഹൻ ബഗാനെ നേരിടും.