ഫ്രാങ്ക് ഡോവൻ: അയ്‌മെൻ കഴിവുള്ള താരമാണ്. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടന്ന മല്സരത്തില് പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടന്ന മല്സരത്തില് പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി.
മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ പങ്കെടുത്തു. ""വിജയത്തിൽ സന്തോഷിക്കുന്നു. ധാരാളം ആരാധർ ഞങ്ങളെ പിന്തുണക്കാനായി വന്നു." അദ്ദേഹം പറഞ്ഞു തുടങ്ങി.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനാൽ ഇരു ടീമിലെയും രാഹുൽ കെപി, ബ്രൈസ് മിറാൻഡ, സുനിൽ ഛെത്രി മുതലായ താരങ്ങൾ കളിക്കാൻ ഉണ്ടായിരുന്നില്ല.
"ഏഷ്യൻ കപ്പിൽ പങ്കെടുക്കേണ്ടതിനാൽ രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവർ ഇന്ന് ടീമിൽ ലഭ്യമായിരുന്നില്ല. അവരുടെ അഭാവത്തിലും ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്."
മികച്ച പ്രതിരോധമാണ് മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഒപ്പം രണ്ടു ഗോളുകളും പിറന്നത് എതിർ ടീമിന്റെ പിഴവുകളിൽ നിന്നാണ്. ഇതിനെക്കുറിച്ച് ഫ്രാങ്ക് ഡോവൻ സംസാരിച്ചു.
"ആദ്യ മത്സരം എപ്പോഴും കഠിനമാണ്. എന്നാൽ ഞങ്ങൾ ഈ മത്സരത്തിൽ മികച്ച പ്രതിരോധമാണ് നടത്തിയത്. ഞനാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ ഗോൾ സെറ്റ്പീസിൽ നിന്ന് ലഭിച്ചു. ശേഷം നല്ലൊരു അവസരത്തിനായി ടീം കാത്തിരുന്നു. എന്നാൽ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ലുണ രണ്ടാം ഗോൾ നേടി. അവിടെ ഞങ്ങൾ വേണ്ടതെല്ലാം നേടി."
"ഓപ്പൺ ഗോൾ നേടുവാനായി ഞങ്ങൾ കുറച്ചുകൂടി പരിശ്രമിക്കണം. എന്നാൽ സെറ്റ് പീസുകളിൽ നിന്ന് നേടുന്ന ഗോളുകളും വളരെ പ്രധനമാണ്. പ്രതിരോധത്തിൽ ഞങ്ങൾ വളരെ മികച്ചു നിന്നുവെന്നതും അവസരങ്ങൾ സൃഷ്ടിച്ചുവെന്നതും വസ്തുതയാണ്. ഞങ്ങൾ രാഹുൽ കെപി, സൊറവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, ദിമിത്രിയോസ് മുതലായ ആറോളം താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തി. മത്സരത്തിനവസാനം മൂന്നു പോയിന്റിലാണ് കാര്യം."
ലക്ഷദ്വീപ് താരമായ മുഹമ്മെദ് അയ്‌മെൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരംഭ നിരയിൽ ഇടംപിടിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ലക്ഷദ്വീപ് താരം കളിക്കുന്നത്. അയ്‌മെനെക്കുറിച്ചും പരിശീലകൻ അഭിപ്രായങ്ങൾ പങ്കുവച്ചു.
"അയ്‌മെൻ കഴിവുള്ള താരമാണ്. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഈ നിലവാരത്തിൽ മുന്നേറിയാൽ ഉയരങ്ങളിലെത്താൻ കഴിവുള്ള താരമാണ് അദ്ദേഹം."
ഇടയ്ക്കിടെ പെയ്ത മഴയെ വകവെക്കാതെ ഇരുടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിൽ പാസിംഗ് കൃത്യതയിലും പന്ത് കൈവശം വയ്ക്കുന്നതിലും മുന്നിട്ടു നിന്നത് ബെംഗളൂരു എഫ്‌സിയാണ്. ബെംഗളുരുവിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിനായി. ആദ്യ പകുതി ഗോൾ രഹിതമായി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മാറിയത്. പദം സീസണിലെ ആദ്യ ഗോൾ സെൽഫ് ഗോളായിമാറി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഇടം കാൽ ഷോട്ട് വല തുളക്കുകയായിരുന്നു. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ബെംഗളൂരു എഫ്‌സി താരം സി മെയിനാണു ടീമിനായി ഗോൾ നേടിയത്. ഏഴു മിനിറ്റിന്റെ ഇഞ്ചുറി ടൈം കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് പത്താം സീസൺ ആദ്യ മത്സരം വിജയിച്ചു.
ഒക്ടോബർ ഒന്നിന് ജംഷെഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചിയിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.