കേരളബ്ലാസ്റ്റേഴ്സിനെതിരായ വിജയത്തോടുകൂടി ടേബിൾ ടോപ്പേഴ്‌സ് ലിസ്റ്റിലേക്ക് കടന്ന് ഗോവ.

ഫുട്ബോൾ പലർക്കും വെറുമൊരു കളിമാത്രമല്ല. രക്തത്തിലലിഞ്ഞു ചേർന്നൊരു വികാരം കൂടിയാണ്. ചിലപ്പോഴൊക്കെ ഫുട്ബോൾ ഭാഗ്യ നിര്ഭാഗ്യങ്ങളുടെ കളിയാണെന്നു കൂടി പറയേണ്ടി വരും. ഇന്നത്തെ കളി ആദ്യപകുതി ആ വാക്കുകളെ ശരിവക്കുന്നതായിരുന്നു. ഗോവ നേടിയ രണ്ടാമത്തെ ഗോളും അന്പത്തിയഞ്ചാം മിനിറ്റിൽ സഹലിനു നഷ്ട്ടപ്പെട്ട ഗോളുകളുമെല്ലാം അതിനോട് കൂട്ടിച്ചേർത്തു വായിക്കാവുന്നതാണ്. എന്നാൽ ഇന്ന് ഗോവൻ താരങ്ങൾ കാഴ്ചവച്ച പ്രകടനം വളരെ മികച്ചതാണെന്ന് പറയാതെ വയ്യ. ചില ഗോവൻ താരങ്ങളുടെ പ്രകടനത്തെ അമാനുഷീകം എന്ന് പോലും വിശേഷിപ്പിക്കാം. അതിലൊന്നാണ് കോറോമിനാസിന്റെ പ്രകടനം. കാൽക്കീഴിൽ വരുന്ന ബോളിനെ ആജ്ഞാപിച്ചയക്കുന്നപോലെയാണ് കോറോമിനാസ് ഗോൾ നേടുന്നത്.

ആദ്യാവസാനം കളിയിൽ ആധിപത്യം പുലർത്തിയ ഗോവൻ ടീം വിജയം മൂന്നു ഗോളുകളുടെ ലീഡിൽ അനായാസമായി കൈപ്പിടിയിലൊതുക്കി.

 ഈ കളിയോട് കൂടി പതിനേഴു മാച്ചുകളിൽ നിന്നായി പതിനാലു പോയിന്റ് നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്. പതിനാറു കളികളിൽ നിന്നായി മുപ്പത്തിയൊന്നു പോയിന്റ് നേടി ഗോവ റാങ്കിങ്ങിൽ ഒന്നാമതെത്തി. 

പ്രധാന നിമിഷങ്ങൾ 

 • കോയിൻ ടോസ് നേടിയ ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയിൽ ഇടത്തുനിന്നു വലത്തോട്ട് ആക്രമിച്ചു കളിയ്ക്കാൻ തീരുമാനിക്കുന്നു. ആദ്യ നിമിഷങ്ങൾ കേരളബ്ലാസ്റ്റേഴ്സിനൊപ്പം.
 • 10' മിനിറ്റിൽ ഗോവയുടെ ഗോൾ ശ്രമം പാഴാവുന്നു.
 • 22' മിനിറ്റിൽ ഗോവയുടെ ഫെറാൻ കോറോമിനാസ് ഗോൾ നേടുന്നു.
 • 25' മിനിറ്റിൽ വീണ്ടും ഗോൾ. ബ്ലാസ്റ്റേഴ്സിന് ഒന്ന് ചിന്തിക്കാൻ പോലുമിടം നൽകാതെ മൂന്നു മിനിറ്റിനുള്ളിൽ അടുത്ത ഗോൾ എഡു ബേദിയാ ഗോവക്കുവേണ്ടി നേടുന്നു.
 • 34' മിനിറ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ ലാൽരുതാരക്ക് മഞ്ഞക്കാർഡ്
 • ആദ്യ മുപ്പതുമിനിറ്റ് പിന്നിടുമ്പോൾ @കേരളബ്ലാസ്റ്റേഴ്‌സ്നെതിരെ രണ്ടു ഗോളുകളുടെ ലീഡ് നേടി ഗോവ.
 • 45'മിനിറ്റിൽ ആദ്യ പകുതി ഗോവയുടെ രണ്ടു ഗോളുകളുടെ ലീഡോട് കൂടി അവസാനിക്കുന്നു.
 • 53'മിനിറ്റിൽ സഹലിന്റെ ഗോൾ ശ്രമം പാഴാകുന്നു
 • 60'മിനിറ്റിൽ കേരളബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കന് മഞ്ഞക്കാർഡ്.
 • 61'മിനിറ്റിൽ സഹലിനു പകരം പ്രശാന്ത് കളിക്കളത്തിൽ ഇറങ്ങുന്നു
 • 68'മിനിറ്റിൽ ലാൽരുത്താരക്ക് പകരം പ്രീതം സിങ് കളിക്കളത്തിലോട്ട്.
 • 71'മിനിറ്റിൽ സിറിൽ കാളിക്ക് പകരം അബ്‌ദുൾ ഹക്കു കളിക്കളത്തിലോട്ട്.
 • 73'മിനിറ്റിൽ ഗോവയുടെ അഹമ്മദ് ജഹോക്ക് പകരം ഹ്യൂഗോ ബൗമസ് കളിക്കളത്തിൽ.
 • ഗോൾ..! 78 മിനിറ്റിൽ വന്നിറങ്ങി അഞ്ചു മിനിട് തികയും മുൻപേ
 • വരവിനെ അന്വർഥമാക്കി ഹ്യൂമോയുടെ ആദ്യ ഗോൾ
 • 85 മിനിറ്റിൽ അബ്ദുൽ ഹക്കുവിന് മഞ്ഞക്കാർഡ്.
 • മൂന്നു മിനിട് ഇഞ്ചുറി ടൈം ചേർക്കപ്പെടുന്നു. ശേഷം മൂന്നു ഗോൾ

ലീഡിൽ ഗോവ കളിയിലെ വിജയികളാകുന്നു.

അവാർഡുകൾ 

ദി ക്ലബ് അവാർഡ് : എഫ്സി ഗോവ

ദി സ്വിഫ്റ്റ് ലിമിറ്റ് ലെസ്സ് പ്ലേയർ ഓഫ് ദി മാച്ച് : ഫെറാൻ കോറോമിനാസ്

DHL വിന്നിങ് പാസ് ഓഫ് ദി മാച്ച്:  ബ്രാൻഡോൺ ഫെർണാണ്ടസ്.

എമേർജിങ് പ്ലേയർ: മൊഹമ്മദ് രാകിപ്

ഹീറോ ഓഫ് ദി മാച്ച് : അഹമ്മദ്

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക:

Your Comments

Your Comments