ഡിജിറ്റൽ ഗ്രൗണ്ടിലും തരംഗം തീർത്ത് 2019-20 സീസൺ!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഹീറോ ഐഎസ്‌എൽ) 2019-20 സീസൺ കാണികളുടെ മികച്ച പങ്കാളിത്തത്തിൽ വൻവിജയമായി മാറിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് സ്റ്റേഡിയത്തിനുമപ്പുറം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വൻവിജയം നേടി.


ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഹീറോ ഐഎസ്‌എൽ) 2019-20 സീസൺ കാണികളുടെ മികച്ച പങ്കാളിത്തത്തിൽ വൻവിജയമായി മാറിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് സ്റ്റേഡിയത്തിനുമപ്പുറം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വൻവിജയം നേടി.
അഭൂതപൂർവമായ ഉയർച്ച!
ഹീറോ ഐഎസ്‌എൽ 2019-20 കാമ്പെയ്‌നിനിടെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ്) ഉടനീളം അഭൂതപൂർവമായ 74.82 ദശലക്ഷം പ്രവർത്തനങ്ങൾ രേഖപ്പെടുത്തി. ഇത് 2018-19 സീസണെ അപേക്ഷിച്ച് ഇരട്ടിയാണ്. മാച്ച് ഹൈലൈറ്റുകൾ, പ്ലെയർ ഇന്റർവ്യൂ, ഫീച്ചർ വീഡിയോകൾ, മാച്ച് ഡേ ബിടിഎസ് വീഡിയോകൾ എന്നിവ വീഡിയോ ഉപഭോഗത്തിലും സമാനമായ വളർച്ചയിലേക്ക് മുന്നേറി. 2019-20 സീസണിൽ ലീഗുമായി ബന്ദപ്പെട്ട വിഡിയോകൾ സമൂഹമാധ്യമ-പ്ലാറ്റ്‌ഫോമുകളിലുടനീളം 213 ദശലക്ഷം കാഴ്‌ചകൾ നേടി. 2018-19 സീസണിൽ ഇത് 97 ദശലക്ഷമായിരുന്നു.
ക്രിയേറ്റീവ് എഡ്ജ് ഉപയോഗിച്ച് നിർമിച്ച ക്യൂറേറ്റഡ് സ്‌നിപ്പെറ്റുകൾ ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും സ്റ്റോറികളിൽ ഉപയോഗിക്കുകയും അവയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 138 ദശലക്ഷം വ്യൂവുകളും ഫേസ്ബുക്കിൽ 60.3 ദശലക്ഷം വ്യൂവുകളും നേടാനായി.
2019-20 സീസണിൽ അനിരുദ്ധ് താപ്പ മുതൽ എഡു ബെഡിയയുടെ ആഘോഷം വരെ, ജിഫുകൾ ജിഫിയിലും ടെനോറിലും 500 ദശലക്ഷം വ്യൂകൾ നേടി.
ഹീറോ ഐഎസ്‌എൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ശരാശരി മാച്ച് ദിവസത്തിലെ ശരാശരി പ്രവർത്തനങ്ങൾ 2018-19 മുതൽ 16% വർദ്ധനവ് നേടിയത് തുടക്കം മുതൽ അവസാനം വരെയുള്ള ആകർഷകമായ സീസണിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നു.



നൂതന ഡിജിറ്റൽ സംരംഭങ്ങൾ
ഹീറോ ഐഎസ്‌എൽ 2019-20 സീസണിൽ ആരാധകർ ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ എത്രത്തോളം പങ്കുകൊണ്ടിരുന്നു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അവയിൽ ചിലത് താഴെ ചേർക്കുന്നു:
- യൂട്യൂബിലെ ഉയർന്ന വീഡിയോ ഉപഭോഗം
- Google കാമിയോസിൽ ഉൾപ്പെടുത്തിയ കളിക്കാർ, പരിശീലകർ എന്നിവരുമായുള്ള അഭിമുഖങ്ങൾ
- ഹീറോ ഓഫ് ദി മന്തിന്റെയും ഫാൻസ് ഗോൾ ഓഫ് ദി വീക്കിന്റെയും ഭാഗമായി, പ്രിയപ്പെട്ട താരങ്ങൾക്കായി com-യിൽ ആരാധകർ വോട്ട് ചെയ്തതിന് HOTM, FGOTM എന്നിവ സാക്ഷിയായി.

- സോഷ്യൽ മീഡിയ മേഖലയ്ക്ക് പുറത്തുള്ള ആരാധകർക്ക് ഹീറോ ഐഎസ്‌എല്ലിനെക്കുറിച്ചുള്ള വിവരങ്ങൾ Google പോസ്റ്റുകൾ എല്ലായ്‌പ്പോഴും കൃത്യമായി എത്തിച്ചു.
- മികച്ച നാല് മൽസരങ്ങളുടെ സാധ്യതകളും ഹീറോ ഐഎസ്‌എൽ ലീഗ് വിന്നേഴ്സ് ഷീൽഡിൽ ആര് വിജയിക്കും എന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും കോമ്പിനേഷനുകളും എളുപ്പത്തിൽ പരിശോധിക്കാനുള്ള ഓപ്ഷൻ സ്റ്റാൻഡിംഗ്സ് പ്രെഡിക്ടർ ആരാധകർക്ക് നൽകി.
- ഹീറോ ഐഎസ്‌എല്ലിനെയും ഇന്ത്യൻ ഫുട്‌ബോളിനെയും കുറിച്ച് ചർച്ച ചെയ്യുന്നതിനും ചർച്ച ചെയ്യപ്പെടുന്നതിനുമായി ആരാധകർക്ക് ഒരു പുതിയ ഇടം ഹഡിൽ വാഗ്ദാനം ചെയ്തു.
- ഫേസ്ബുക്ക് ലൈവ് സ്റ്റുഡിയോ സെഷനുകൾ ആരാധകരെ അവരുടെ പ്രിയപ്പെട്ട താരങ്ങളുമായും ഫുട്ബോൾ വ്യക്തിത്വങ്ങളുമായും അടുപ്പിച്ചു
- ട്വിറ്റർ കോൺഫെറ്റി മറ്റൊരു സവിശേഷ സംരംഭമായിരുന്നു. ഹീറോ ഐഎസ്‌എല്ലും ട്വിറ്ററും സംഘടിപ്പിച്ച ആക്റ്റിവേഷൻ ആരാധകരെ അവരുടെ ടീമിനും കളിക്കാർക്കും ട്വീറ്റുകളിലൂടെ പ്രത്യേക സന്ദേശങ്ങൾ അയയ്ക്കാൻ അവസരങ്ങൾ നൽകി.
സ്റ്റേഡിയത്തിന് അകത്തും പുറത്തും ഹീറോ ഐഎസ്‌എൽ 2019-20 ഒരു ആവേശകരമായ സീസണായി മാറി. എല്ലാ ആരാധകരും സീസൺ ആഘോഷമാക്കി മാറ്റി. ഹീറോ ഐഎസ്‌എല്ലിന്റെ ഡിജിറ്റൽ ഗ്രൗണ്ടിലെ വിജയം ആരാധകരുടെ അനിയന്ത്രിതമായ ഉത്സാഹത്തിനും ലീഗിനോടുള്ള സ്നേഹത്തിനും ഉദാഹരണമാണ്.