ഈ ഐ.എസ്.എൽ സീസണിലെ പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ആയി പിച്ച്-സൈഡ് റിപ്പോർട്ടർ ആയ മംഗളദാസിന്റെ ലേഖനം വായിക്കൂ. എല്ലാ ആഴ്ചയും പുതിയ വാർത്തകൾ indiansuperleague.com -ൽ മാത്രം. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ലീസയെ @leezamangaldas -ൽ ഫോളോ ചെയ്യൂ.

നീലക്കുപ്പായത്തിലെ സ്ത്രീകളെ അറിയൂ; പുറകിൽ നിന്ന്: സ്വീറ്റി ദേവി, ജബമണി, ഇന്ദുമതി, അഞ്ചു, ടങ്‌മെയ്‌ ഗ്രേസ്, ആശാലത. മുൻപിൽ: രത്തൻബാല, ദലീമ, അദിതി, സഞ്ജു, സംഗീത.

നിങ്ങളെന്റെ ലേഖനം വായിക്കുന്നെണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു ഇന്ത്യൻ ഫുട്ബോൾ ഫാൻ ആയിരിക്കണം. പക്ഷെ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിനെപ്പറ്റി നിങ്ങൾക്കെത്രത്തോളം അറിയാം? ഈ വനിതാ ദിനത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആൺതാരങ്ങളെ കുറച്ചു സമയത്തേക്ക് മറന്ന്, വനിതാ താരങ്ങളെപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞകുറച്ചു മാസങ്ങളായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒളിമ്പിക് ആദ്യ യോഗ്യതാറൗണ്ടിൽ ആദ്യമായി കഴിഞ്ഞ നവംബറിൽ അവർ പ്രവേശിച്ചു.  ഇന്തോനേഷ്യയിലും ഹോങ്കോങ്ങിലുമായി നടന്ന എല്ലാ സൗഹൃദമത്സരങ്ങളിലും വിജയിച്ചു. എതിരില്ലാത്ത പത്തു ഗോളുകൾക്ക് അവർ ടർക്കിഷ് കപ്പു സ്വന്തമാക്കി. നിലവിലെ ടീമിന്റെ പരിശീലക മുൻ-ഇന്ത്യൻ അന്തരാഷ്ട്ര വനിതാ താരമായ മെയ്മോൾ റോക്കി ആണ്. യുവ താരങ്ങളാണ് ടീമിന്റെ ശക്തി. ടീമംഗങ്ങളുടെ ശരാശരി പ്രായം 21 വയസ്സാണ്. 

ഇന്ത്യൻ വനിതാ ടീമിൽ കരുത്ത് തെളിയിക്കുന്ന അഞ്ചു യുവ താരങ്ങളെ പരിചയപ്പെടാം.

ഇന്ദുമതി കതിരേശൻ കളിക്കിടയിൽ

ഇന്ദുമതി കതിരേശൻ

ഇന്ദുമതിയുടെ ഇതുവരെയുള്ള യാത്ര ഒരു ചുഴലിക്കൊടുങ്കാറ്റുപോലെയാണ്. തമിഴ്നാട് തീരപ്രദേശത്തെ ഒരു മുക്കുവന്റെ മകളായ ഇന്ദുമതി, സുനാമിയിൽ അനാഥയായി. അതെ ദുരന്തത്തിൽ തന്നെ കുടുംബത്തെ നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികൾക്കൊപ്പം തമിഴ്നാട് ടീമിൽ ഇന്ദുമതി കളിക്കാനിറങ്ങി. "ഞങ്ങളുടെയെല്ലാം കടൽ കൊണ്ടുപോയി. പക്ഷെ ഫുട്ബോൾ ആണ് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ഞങ്ങടെ സഹായിച്ചത്." ഇന്ദുമതി പറഞ്ഞു. ഒരു തുടക്കക്കാരി എന്നതിനപ്പുറം തുർക്കിക്കെതിരെ പത്തുഗോളുകളുടെ അസാമാന്യവിജയം നേടിയ കളിയിൽ ഇന്ദുമതിയായിരുന്നു നായികാസ്ഥാനം വഹിച്ചിരുന്നത്. ഹോങ്കോങ്‌നെതിരായ സൗഹൃദ മത്സരത്തിൽ അവസാനനിമിഷം ഗോൾ നേടി ഇത്തയെ വിജയത്തിലേക്ക് നയിച്ചതും ഇന്ദുവാണ്‌.

സഞ്ജു യാദവ് കളിക്കിടയിൽ

സഞ്ജു യാദവ്

ഹരിയാനയിലെ അളകാപുരിയിൽ ഒരു സാധാരണ ഗ്രാമത്തിലാണ് സഞ്ജു ജനിച്ചത്. സ്ത്രീപുരോഗമനത്തിന്റെ കാര്യത്തിൽ പുറകോട്ടു നിൽക്കുന്ന സംസ്ഥാനമാണ് ഹരിയാന. പക്ഷെ പ്രാദേശീക സാഹചര്യങ്ങളെ വകവെക്കാതെയാണ് സഞ്ജു തന്റെ വഴി തിരഞ്ഞെടുത്തത്. പക്ഷെ ഇന്ന് ഫുട്ബോളിനെ സ്നേഹിക്കുന്ന ഹരിയാന പെൺകുട്ടികളുടെ മാതൃകയാണ് സഞ്ജു. സ്കോളർഷിപ്പുകിട്ടുവാനായി പത്തുവയസുമുതൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ സഞ്ജുവിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. തുർക്കിക്കെതിരായ അവസാന കളിയിൽ സഞ്ജു ഹാട്രിക് നേടിയിരുന്നു.

 

ടങ്‌മെയ്‌ ഗ്രേസ് കളിക്കിടയിൽ

ടങ്‌മെയ്‌ ഗ്രേസ്

ഫുട്ബോളിനെ സ്നേഹിക്കുന്ന മണിപ്പൂരിലെ ഒരു പാസ്റ്ററുടെ മകളാണ് ഗ്രേസ്. "വീട്ടില്നിന്ന് പുറത്തുകടക്കാൻ കിട്ടുന്ന ഓരോ അവസരത്തിലും അടുത്തുള്ള മൈതങ്ങളിൽ ഞാൻ ഫുട്ബോൾ കളിക്കുമായിരുന്നു. ആരും ഒപ്പം കളിക്കാനില്ലെങ്കിൽ ഞാൻ തനിയെ കളിക്കും. 23 വയസുകാരിയായ ഗ്രേസ് പറഞ്ഞു. അടുത്തുനടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ നിർണായകമായ മൂന്നുഗോളുകളാണ് ഗ്രേസ് നേടിയിട്ടുള്ളത്. ഇന്ത്യൻ വിമൻസ് ലീഗിന്റെ എമേർജിങ് പ്ലേയർ പുരസ്‌കാരം നേടിയിട്ടുണ്ട് ഗ്രേസ്.  "ഭാഗ്യവശാൽ എന്റെ ഗ്രാമത്തിലുള്ള എല്ലാവരും ഫുട്ബോളിനെ പിന്തുണക്കുന്നവരാണ്. പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നതാണ് അവർ ഇഷ്ടപ്പെടുന്നു." ഗ്രേസ് കൂട്ടിച്ചേർത്തു.

ദലീമ ചിബർ, ജബമണി

ദലീമ ചിബർ

 21 വയസുള്ള ദലീമ കടുത്ത ഡൽഹി ഡൈനാമോസ് ഫാൻ ആണ്. സ്പോർട്സിനെ സ്നേഹിക്കുന്ന കുടുംബത്തിലാണ് ദലീമ ജനിച്ചത്. ചെറുപ്പത്തിൽ അച്ഛനായിരുന്നു ദലീമയുടെ പരിശീലകൻ.  നാഷണൽ ടീമിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ദലീമ നാഷണൽ ടീമിൽ എത്തും മുൻപ്  U-14, U-16, U-19 എന്നീ വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്.

ക്രിക്കറ്റ് മുന്നിട്ടു നിന്നിരുന്ന ഇന്ത്യയി ഫുട്ബോൾ ഉയർന്നു വരുന്നതേയുള്ളുഇപ്പോൾ ഫുട്ബോൾ കളിക്കുന്ന പുരുഷതാരങ്ങളെ തിരിച്ചറിയുന്നുണ്ട്. പക്ഷെ വനിതാ ഫുട്ബോൾ കുറച്ചു സമയം കൊണ്ടേ മുൻപോട്ടു വരുകയുള്ളു. കൂടുതൽ വനിതൾക്കു ഫുട്ബോൾ ഭാവിയിൽ ആവേശമായും ലക്ഷ്യമായും  മാറട്ടെയെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ജബമണി റ്റുടു വിജയാഘോഷത്തിൽ

ജബമണി റ്റുടു

വെറും 18  വയസുമാത്രമുള്ള ഒഡിഷയിൽ നിന്നുള്ള ജബമണി ഇന്ത്യൻ ടീമിന്റെ യുവതാരങ്ങളിൽ ഒരാളാണ്.ആദ്യ പതിനൊന്നിൽ സ്ഥിരമായി സ്ഥാനമുറപ്പിച്ച ജബമണി ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ യുവതാരമാണ്. കുട്ടിയായിരുന്നപ്പോൾ ജബമണി ഫുട്ബോൾ കളിക്കുന്നത് കൗടുംബത്തിനു ഇഷ്ടമായിരുന്നില്ല. പക്ഷെ എന്നാലും അയൽവക്കത്തുള്ള ആൺകുട്ടികളുമായി ജബമണി ഫുട്ബോൾ കളിക്കുമായിരുന്നു. സ്റ്റേറ്റ് റെസിഡൻഷ്യൽ അക്കാഡമിയിലേക്കു തിരഞ്ഞെടുത്തതിന് ശേഷമാണ് അവളുടെ ആഗ്രഹം മാതാപിതാക്കൾ അംഗീകരിച്ചത്. വെറും പതിനാറു വയസുള്ളപ്പോഴെ സീനിയർ ടീമിൽ കളിച്ച താരം. ഇന്ത്യൻ വിമൻസ് സൂപ്പർ ലീഗിലെ (IWL  2017 ) ആദ്യ സീസണിൽ എമേർജിങ് പ്ലേയർ ആയിരുന്നു.

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ത്രിവർണനിറത്തിൽ

ഇന്ത്യൻ ഫുട്ബോൾ ഫുട്ബോൾ രംഗത്തെ മാറ്റങ്ങൾ വനിതാ ടീമിനെയും പ്രശസ്തിയിലേക്ക് നയിക്കുന്നു. ഭാവിയിൽ അനേകം യുവതികൾക്ക് ഈ അഞ്ചു ജീവിതങ്ങൾ പ്രചോദനമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ഇത്യൻ വനിതാ ഫുട്ബോൾ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.