ഡ്യൂറൻഡ് കപ്പ് ഫൈനലിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് - ഡയമണ്ട് ഹാർബർ പോര്
തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നത്

ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ടൂർണമെന്റിന്റെ 134-ാം പതിപ്പ് അതിന്റെ കലാശപ്പോരാട്ടത്തിലേക്ക്. 2025 ഓഗസ്റ്റ് 23-ന്, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി കൊൽക്കത്തൻ ക്ലബ് ഡയമണ്ട് ഹാർബർ എഫ്സിയെ നേരിടും. കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 5:30-നാണ് മത്സരം.
തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നത്. അതേസമയം, ഡ്യൂറൻഡ് കപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഫൈനലിലെത്തുന്ന ക്ലബ് എല്ലാ മുൻവിധികളും മാറ്റിയെഴുതി ചരിത്രത്തിൽ ഇടം നേടാനാണ് ഒരുങ്ങുന്നത്.
സ്പാനിഷ്പരിശീലകൻഹുവാൻപെഡ്രോബെനാലിക്ക്കീഴിൽ, ടൂർണമെന്റിൽപരാജയമറിയാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കുതിപ്പ്. അലാവുദ്ദീൻ അജ്റായിയുടെ ഹാട്രിക്ക് മികവിൽ ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യൻ കാർഡ് ഫോഴ്സിനെ 3-1ന് തകർത്ത ടീം, വടക്കുകിഴക്കൻ ഡെർബിയിൽ ഷില്ലോങ് ലജോങ്ങിനെ 2-1ന് വീഴ്ത്തി. മത്സരത്തിലെ രണ്ട് ഗോളും പിറന്നത് മൊറോക്കൻ സ്ട്രൈക്കറുടെ കാലിൽ നിന്നായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ രംഗ്ദാജിയേദ് യുണൈറ്റഡിനോട് 2-2ന് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും ക്വാർട്ടറിൽ നടത്തിയത് അത്യുജ്വല തിരിച്ചുവരവ്. ബോഡോലാൻഡ് എഫ്സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കും സെമിയിൽ ഷില്ലോങ് ലജോങ്ങിനെ മറുപടിയില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചാണ് ടീം ആധികാരികമായി ഫൈനലിൽ എത്തിയത്.
This is a @JP_Benali appreciation post! 🤩
— Indian Super League (@IndSuperLeague) August 21, 2025
📸: @thedurandcup #ISL #DurandCup2023 #DurandCup2025 #NorthEastUnitedFC #JuanPedroBenali pic.twitter.com/COyLFwJNj3
ടൂർണമെന്റിൽനാല്ഗോളുകൾമാത്രമായാണ്ടീംവഴങ്ങിയത്. നോക്ക്ഔട്ടിലാകട്ടെ രണ്ട് മത്സരത്തിലും ക്ലീൻഷീറ്റുകൾ നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് വടക്കുകിഴക്കൻ നിര കലാശ പോരാട്ടത്തിന് ഇറങ്ങുന്നത്. ഒപ്പം അജ്റായിയുടെ ഗോളടി മേളവും. അദ്ദേഹം ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഏഴ്ഗോളുകളുംഒരുഅസിസ്റ്റുമായിടൂർണമെന്റിന്റെഗോൾഡൻബൂട്ട്റേസിൽ മൊറോക്കൻ താരം ആധികാരികമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
അട്ടിമറികളുമായാണ്ഡയമണ്ട്ഹാർബർഎഫ്സിടൂർണമെൻറിലെഇന്ത്യൻഫുട്ബോളിലുംചർച്ചാവിഷയമാകുന്നത്. കന്നി ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്ന വെസ്റ്റ് ബംഗാൾ ക്ലബ്ബ്, ഗ്രൂപ്പ് ബി-യിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെതിരായ 2-1ന്റെ വിജയവും, ബോർഡർ സെക്യൂരിറ്റി ഫോഴ്സിനെതിരായ 8-1ന്റെ കൂറ്റൻ ജയവുമടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് നേടിയ അവർ, മികച്ചരണ്ടാംസ്ഥാനക്കാരായനോക്ക്ഔട്ടിലേക്ക്മുന്നേറിയത്.
ക്വാർട്ടർ ഫൈനലിൽ, ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ടൂർണമെന്റിൽ തോൽവിയറിയാതെ കുതിച്ചെത്തിയ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. അട്ടിമറികൾ അവിടെയും അവസാനിച്ചില്ല. സെമിഫൈനലിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 2-1ന് അട്ടിമറിച്ചാണ് അവർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
നോർത്ത് ഈസ്റ്റിന്റെ പന്ത് കൈവശം വെച്ചുള്ള ആക്രമണ ശൈലിയും, ഡയമണ്ട് ഹാർബറിന്റെ പ്രതിരോധത്തിൽ ഊന്നിയുള്ള കൗണ്ടർ അറ്റാക്കിംഗ് തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാകും ഫൈനൽ. നോർത്ത് ഈസ്റ്റിന് ഈ വിജയം ഇന്ത്യൻ ഫുട്ബോളിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള അവസരമാണ്. ഡയമണ്ട് ഹാർബറിനാകട്ടെ, ഈ വിജയം ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരിക്കും.
മത്സരവിവരങ്ങൾ
ഫൈനൽ: നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ഡയമണ്ട് ഹാർബർ എഫ്സി
വേദി: വിവേകാനന്ദ യുവ ഭാരതി ക്രീരംഗൻ, കൊൽക്കത്ത
തീയതി: 23 ഓഗസ്റ്റ്, 2025
സമയം: 5:30 PM IST
ലൈവ്സ്ട്രീമിംഗ്: സോണി ലിവ് (SonyLIV)