മുംബൈ സിറ്റി ആഥിതേയരാകുന്ന കേരളബ്ലാസ്റ്റേഴ്സിനു എതിരായ മത്സരം ഡിസംബർ പതിനാറ് ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് അരങ്ങേറും.

കഴിഞ്ഞ ഏഴുമത്സരങ്ങളിൽ നിന്ന് തോൽവിയറിയാതെ കുതിക്കുകയാണ് മുംബൈ. ജോർജ് കോസ്റ്റയുടെ പരിശീലനത്തിൻ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ഗോവയോടു അഞ്ചു ഗോളിന് പരാജയപ്പെട്ട മുംബൈ അല്ല ഇപ്പൊ കളിക്കളത്തിലുള്ളത്.സുബാഷിഷ് ബോസിനെ ലെഫ്റ് ബാക്കിലോട്ടു മാറ്റുകയും ജോയ്ൻർ ലോറെൻകോയെ ലൂസിയൻ ഗോയാന്റെ പാർട്ണർ ആക്കിയതും ഫലവത്തായി.

കഴിഞ്ഞ പത്ത് മത്സരങ്ങളിലായി വിജയം കാണാതെയാണ് കേരളബ്ലാസ്റ്റേഴ്‌സ് നിലനിൽക്കുന്നത്. ഇതുവരെ പതിനാലു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടുള്ളത് പതിനൊന്നു ഗോളുകളാണ്. അത്ഭുതകരമായ കാര്യമെന്തെന്നാൽ ഇത് തന്നെയാണ് മുംബൈയുടെ ഗോൾ നിലവാരവും. 

വിജയ തുടക്കത്തോടെ വന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് റാങ്കിങ്ങിന്റെ അവസാന പകുതിയിലും തോൽവിയോടെ തുടങ്ങിയ മുംബൈ ഇന്ന് റാങ്കിങ്ങിന്റെ ആദ്യപകുതിയിലും ആണ്. നാളെ മഞ്ഞകാല ഇടവേളയ്ക്കു മുൻപുള്ള അവസാന മാച്ചിലെങ്കിലും വിജയം കണ്ടത്താനാകുമോ ബ്ലാസ്റ്റേഴ്സിന് എന്നുള്ള പ്രതീക്ഷയിലാണ് മഞ്ഞപ്പട.

ഈ മത്സരത്തോടു കൂടി ലീഗ് മൂന്നാമത്തെ ഇടവേളയിലേക്കു പ്രവേശിക്കും. ഇതാദ്യമായാണ് ഇത്ര വലിയ ഇടവേളയിലേക്കു ലീഗ് പ്രവേശിക്കുന്നത്. UAE യിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായാണ് ഈ ഇടവേള. ഏഷ്യ കപ്പ് ഫുട്ബോൾ ഫെബ്രുവരി ഒന്നിന് അവസാനിക്കും. 

മുംബൈ സിറ്റി എഫ്‌സി

സസ്‌പെൻഡ് ചെയ്യപ്പെട്ട താരങ്ങൾ

സേനാജ് സിംഗ്

പ്രധാന താരങ്ങൾ

റാഫേൽ ബസ്റ്റോസ്, മുണ്ടോ സൊങ്ങോ 

കേരളം ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

പരിക്കേറ്റ താരങ്ങൾ

നിക്കോള ക്രെമ്രാവിക്, ലോകെൻ മെറ്റെയ്

പ്രധാന താരങ്ങൾ

സന്ദേശ് ജിംഗൻ, മറ്റെജ് പോപ്ലാറ്റ്‌നിക്