ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച ഗോവ ഫറ്റോർഡയിലെ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് എട്ടുമണിക്ക് നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഗോവ വിജയം നേടി. മത്സരത്തിൽ ഗോവൻ താരം റൗളിൻ ബോർഗെസ് വിജയ ഗോൾ നേടി.

എഫ്സി ഗോവ, ആരംഭ ലൈനപ്പ്, 4-2-3-1

അർഷ്ദീപ് സിംഗ് സൈനി, ജയ് ഗുപ്ത, സന്ദേശ് ജിംഗൻ, ഒഡെ ഒനൈന്ത്യ സബാല, സെറിട്ടൺ ബെന്നി ഫെർണാണ്ടസ്, കാൾ ജെറാർഡ് മക്ഹഗ്, റൗളിൻ ബോർഗെസ്, റെയ്നിയർ റെയ്മണ്ട് ഫെർണാണ്ടസ്, വിക്ടർ റോഡ്രിഗസ് റൊമേറോ, ബോറിസ് സിംഗ് തങ്ജാം, നോഹ വായിൽ ജാക്കോബ് സാകോബ് ജാക്കോബ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ആരംഭ ലൈനപ്പ്, 4-2-2-2

സച്ചിൻ സുരേഷ്, നൗച്ച സിംഗ് ഹുയ്ഡ്രോം, മിലോഷ് ഡ്രിങ്സിച്ച്, ഹോർമിപാം റൂയിവ, പ്രീതം കോട്ടാൽ, ഡാനിഷ് ഫാറൂഖ് ഭട്ട്, വിബിൻ മോഹനൻ, മുഹമ്മദ് ഐമെൻ, അഡ്രിയാൻ നിക്കോളാസ് ലൂണ, ദിമിട്രിയോസ് ഡയമന്റകോസ്, ക്വാം പെപ്ര

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ബോൾ പൊസഷനിലും പാസിംഗ് ആക്യൂറസിയിലും കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒരു പടി മുന്നിട്ട് നിന്നത്

ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിലാണ് ആദ്യ ഗോൾ പിറന്നത്. ഒരു ഫ്രീകിക്കിനെ തുടർന്ന് വിക്ടർ റോഡ്രിഗസിന്റെ അസിസ്റ്റിൽ റൗളിൻ ബോർഗെസിന്റെ വലംകാൽ ഷോട്ട് വല തുളക്കുകയായിരുന്നു. ആദ്യ പകുതി ഗോവയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു

രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ആറു മിനിറ്റ് ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയം സ്വന്തമാക്കി. എഫ്സി ഗോവയുടെ തുടർച്ചയായ നാലാം വിജയമാണിത്

മത്സരമുൾപ്പെടെ സീസണിൽ പരാജയമറിയാതെയാണ് ഗോവ മുന്നേറുന്നത്. മത്സരത്തിൽ മിക്ക്യാഹ പ്രകടനം കാഴ്ചവച്ച സന്ദേശ് ജിങ്കൻ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി.

മത്സരവിജയം നേടി മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ എഫ്സി ഗോവ ഏഴു മത്സരങ്ങളിൽ നിന്നായി പത്തൊൻപത് പോയിന്റുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. തോൽവിയോടുകൂടി കേരളാ ബ്ലാസ്റ്റേഴ്സ് ഒരു സ്ഥാനം പിന്തള്ളപ്പെട്ട് ഗോവക്കു താഴെ രണ്ടാം സ്ഥാനത്താണ്

ഡിസംബർ പതിനാലിന് ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ നേരിടും