ചരിത്രം, ഭൂമിശാസ്ത്രപരമായ സാമീപ്യം, രണ്ട് കൂട്ടം ആരാധകർ തമ്മിലുള്ള സാംസ്കാരിക സൂക്ഷ്മതകൾ, ഓൺ-ഫീൽഡ് സംഭവങ്ങൾ, മറ്റ് പല ഘടകങ്ങളും - ഫുട്‌ബോൾ മത്സരങ്ങൾ ഒന്നിലധികം വശങ്ങളുടെ പര്യവസാനമാണ്. എന്നാൽ, മിക്കപ്പോഴും, അവർക്ക് വളരാൻ സമയം ആവശ്യമാണ്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗും (ഹീറോ ഐ‌എസ്‌എൽ) അതിന്റെ തുടക്കം മുതൽ തന്നെ അത്തരം നിരവധി എതിരാളികളുടെ വിളനിലമാണ്. എന്നാൽ തെക്കൻ എതിരാളികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള തർക്കം തികച്ചും വ്യത്യസ്തമാണ്.

ഐഎസ്എല്ലിന്റെയും തങ്ങളുടെ ടീമുകളുടെ വളർച്ചക്കും ആനുപാതികമായി ഈ വൈരാഗ്യവും വളർന്നു. ഇരു ടീമുകളുടെയും മത്സരങ്ങൾക്ക് മുൻപ് തന്നെ വെല്ലുവിളികളും വാക്പയറ്റും നടക്കുന്നു.  നവംബർ 23 ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഹീറോ ഐ‌എസ്‌എൽ 2019-20 പുനരാരംഭിക്കുമ്പോൾ ഈ രണ്ടു സ്ഥിര വൈരികളാണ് ആദ്യ ഏറ്റുമുട്ടലിൽ നേർക്കുനേർ. 

2017-18 സീസൺ വരെ ബെംഗളൂരു ഹീറോ ഐ‌എസ്‌എൽ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. എന്നാൽ വളരെ ശക്തമായ താരനിരയോടെ കളിക്കളത്തിലെത്തിയ ബെംഗളൂരു എഫ്‌സിയുടെ വളർച്ചയും പെട്ടന്നായിരുന്നു. ബെംഗളൂരു ക്ലബിന്റെ ഐഎസ്എൽ തുടക്കത്തിന് മുൻപ് ടീമിലെ പ്രധാന താരങ്ങളായ സുനിൽ ഛേത്രി, റോബിൻ സിംഗ്, യൂജെനെസൺ ലിങ്‌ഡോ എന്നിവരെ ബെംഗളൂരുവിന്റെ ഓഫ് സീസണിൽ മറ്റു ഹീറോ ഐ‌എസ്‌എൽ ടീമുകൾ വായ്പയെടുക്കുമ്പോൾ അവർ കളിക്കളത്തിലുണ്ടാക്കിയ തരംഗം വലുതായിരുന്നു. ഹീറോ ഐ‌എസ്‌എൽ 2016 ൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിനു വേണ്ടി വായ്പയെടുത്ത രണ്ട് കളിക്കാരായിരുന്നു സി കെ വിനീത്തും റിനോ ആന്റോയും. ആ സീസണിൽ കേരളാബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ഇരു കളിക്കാരും വഹിച്ച പങ്ക് അതി ശക്തമായിരുന്നു. 

ഹീറോ ഐ‌എസ്‌എൽ 2017-18 ആസന്നമായപ്പോൾ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്തിയെന്നും പുതിയ രണ്ട് ടീമുകളിൽ ഒന്നായി ബെംഗളൂരു എഫ്‌സി ഉണ്ടെന്നും പ്രഖ്യാപിച്ചു. ഭൂമിശാസ്ത്രപരമായ സാമീപ്യവും സാംസ്കാരിക സമാന്തരങ്ങളും രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും കണക്കിലെടുക്കുമ്പോൾ, ഇരു ടീമുകളും എതിരാളികളാകാൻ വിധിക്കപ്പെട്ടവരായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ ഈ വൈരാഗ്യം പടർന്നു. ബെംഗളൂരു ആരാധകകാരുടെ പ്രിയങ്കരനായ വിനീത് കേരളവുമായി സ്ഥിരമായി കരാർ ഒപ്പുവെക്കുമെന്ന് 2017 ജൂലൈ 4 ന് പ്രഖ്യാപിക്കപ്പെട്ടു, അവസാനതിരഞ്ഞെടുപ്പിൽ ആന്റോയും കേരളത്തിന്റെ ഭാഗമായി. 

2017 ഡിസംബർ 31 ന് ഹീറോ ഐ‌എസ്‌എൽ വേദിയിൽ ആദ്യമായി ഇരു ടീമുകൾക്കും കൊമ്പുകോർക്കാനുള്ള അവസരമൊരുങ്ങി. എന്നാൽ അതിനും ഏറെ മുൻപായി  2017 ഓഗസ്റ്റ് 23 ന് ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന എ.എഫ്.സി കപ്പ് ഇന്റർ സോൺ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഉത്തരകൊറിയൻ ടീമായ ഏപ്രിൽ 25 എസ്‌.സിക്കെതിരെ ബെംഗളൂരു കളത്തിലിറങ്ങി. ബെംഗളൂരു ആരാധകർക്കൊപ്പം സ്റ്റാൻഡിൽ നിന്ന് മത്സരം കണ്ടവരിൽ വിനീതും ആന്റോയും ഉണ്ടായിരുന്നു. മുൻ കളിക്കാരുടെ സാന്നിധ്യത്തിൽ സന്തോഷിച്ച കന്തീരവയിൽ അവരെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളും മുഴങ്ങി. എന്നാൽ അന്ന് തന്നെ, ഇരു ടീമുകളും ഏറ്റുമുട്ടുന്നത്തിനും ഏറെ മുൻപ് കേരളത്തിനെതിരായ മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ അലയടിച്ചു.

ആദ്യ പോരാട്ടത്തിന് ഏകദേശം നാലുമാസം കൂടി ബാക്കി നിൽക്കെ, എല്ലാം കത്തിക്കയറി തുടങ്ങിയിരുന്നു. വാക്പയറ്റുകൾ സോഷ്യൽ മീഡിയയിൽ യഥേഷ്ട്ടം നടന്നു. വിനീതും ആന്റോയും അവരുടെ നിലപാടുകളിൽ ഉറച്ചുനിന്നു. ഈ വൈര്യത്തിന്റെ തീവ്രത നാൾക്കുനാൾ ഏറിവന്നു.

ആദ്യത്തെ ഏറ്റുമുട്ടൽ 

ഡിസംബർ 31 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയതോടെ കാത്തിരിപ്പ് അവസാനിച്ചു. ആദ്യപകുതി ഗോൾ രഹിതായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബെംഗളൂരു മൂന്നുഗോളുകൾ കേരളത്തിനെതിരെ നേടി. 

ആളിക്കത്തുന്ന വൈരാഗ്യം! 

ആദ്യ ഏറ്റുമുട്ടലിനുശേഷം ഇരു ടീമുകളും ആരാധകരും മൂന്ന് തവണ കൂടി പോരാട്ടത്തിനിറങ്ങി. രണ്ടു മത്സരങ്ങളിൽ ബെംഗളൂരു വിജയിക്കുകയും ഒന്നിൽ ഇരു ടീമുകളും സമനില നേടുകയും ചെയ്തു. സ്ഥിതിഗതികൾ അനുസരിച്ച്, കണക്കുകൾ ബെംഗളൂരുവിന് അനുകൂലമായിരുന്നു. എന്നാൽ ഫുട്ബോളിൽ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഈ സ്ഥിതിഗതികൾക്കു എപ്പോ വേണമെങ്കിലും മാറ്റം വരാം. കന്തീരവയിൽ ഇരുടീമുകളും തമ്മിലുള്ള അവസാന പോരാട്ടം സമനിലയിൽ അവസാനിച്ചു.

എന്നിരുന്നാലും, കണക്കുകൾക്ക് പൂർണ്ണമായ കഥ പറയാനാകില്ല. അവസാന കൂടിക്കാഴ്ചയിൽ ബെംഗളൂരുവിന്റെ ആധിപത്യം തടയാൻ കേരളം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആദ്യ പകുതിയിൽ 2-0 ന് മുന്നിലെത്തിയ കേരളത്തിനെ നിരാശരാക്കി, 69 ആം മിനുട്ടിൽ ഉദാന്തയും 85 ആം മിനിറ്റിൽ സുനിൽഛേത്രിയും ഗോൾ നേടി. മത്സരം സമനിലയിലവസാനിച്ചു.

കഴിഞ്ഞ സീസണിലെ റിവേഴ്സ് ഫിക്‌ചറിൽ 81 ആം മിനുട്ട് വരെ കേരളം 1-1 എന്ന നിലയിലായിരുന്നുവെങ്കിലും നിക്കോള ക്രമരെവിച്ചിന്റെ ഗോളിൽ 2-1 ന് പരാജയപ്പെട്ടു. 

2018 മാർച്ച് 1 ന് കാന്തീരവയിൽ നടന്ന 2017-18 സീസണിലെ അവരുടെ രണ്ടാമത്തെ ഏറ്റുമുട്ടലിൽ, 90 ആം മിനിറ്റ് വരെ ഇരുടീമുകളും ഗോൾരഹിതമായിരുന്നു. എന്നാൽ മിക്കു, ഉദാന്ത എന്നിവർ കേരളത്തിനെതിരെ രണ്ടു ഗോളുകൾ അധികസമയത്തു നേടി.

അതിനാൽ, തിരിഞ്ഞുനോക്കുമ്പോൾ ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളൊന്നും ഫലത്തിൽ മത്സരത്തിന്റെ അവസാന 10 മിനിറ്റിലാണ് തീരുമാനിക്കപ്പെട്ടത്. 

വരാനിരിക്കുന്ന കൊടുങ്കാറ്റ് 

നവംബർ 23 ന് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ എല്ലായ്‌പ്പോഴും എന്നപോലെ വളരെയധികം ആവേശം പടർത്തി മുന്നേറുന്നു. പതിവലിധികം ഉന്മേഷത്തോടെ ഇരു ടീമിന്റെ ആരാധകരും വാക്പയറ്റുകൾ നടത്തുന്നു. ഒടുവിൽ ആരാണ് നേടുക എന്ന ഉത്തരത്തിനായി എല്ലായിപ്പോഴത്തെയും പോലെ അവസാന പത്ത് മിനിറ്റ് കാത്തിരിക്കേണ്ടി വരുമോ?