ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾകീപ്പർ ആരെന്ന ചോദ്യം ഉയരുമ്പോൾ, ഉയർന്നു വരുന്ന ഉത്തരങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒരു പേരുണ്ട്, 2017 മുതൽ ബെംഗളൂരു എഫ്‌സിയുടെ ഗോൾ പോസ്റ്റുകൾക്കിടയിൽ ഒരു വന്മതിൽ കണക്കെ നിവർന്നു നിൽക്കുന്നൊരു മനുഷ്യന്റെ - ഗുർപ്രീത് സിംഗ് സന്ധു. ബ്ലൂസിന്റെ കാവൽമാലാഖയായും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ നട്ടെല്ലായും സ്വന്തം പേര് കൊത്തിവെച്ച ആ പഞ്ചാബുകാരൻ.

അത്യുജ്വലമായ സേവുകൾ നടത്തി ടീമിന്റെ രക്ഷകനാകുക, പെനാൽറ്റി ബോക്സിന്റെ ശബ്ദമാകുക, കിരീടങ്ങൾ നേടുക, ഇതെല്ലം നേടിയിട്ടുണ്ട് സന്ധു. സ്വന്തം പേരിൽ ഒന്നിലധികം ട്രോഫികൾ കൂട്ടിച്ചേർത്ത താരം രാജ്യത്തിനും ക്ലബ്ബിനും ഒരേപോലെ മുതൽകൂട്ടാകുന്നു.

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കൊപ്പം 150 ലേറെ മത്സരങ്ങളിൽ ഗ്ലവ്‌സ് അണിഞ്ഞ സന്ധു, ലീഗ് ചരിത്രത്തിൽ 50 ക്ലീൻ ഷീറ്റുകൾ നേടുന്ന മൂന്നാമത്തെ മാത്രം ഗോൾകീപ്പറാണ്.

ഐഎസ്എല്ലിൽ രണ്ട് ഗോൾഡൻ ഗ്ലോവ് നേടിയ ഏക താരം കൂടിയായ 33-കാരൻ, 2018-19, 2019-20 സീസണുകളിലായി തുടർച്ചയായാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ബെംഗളൂരു എഫ്‌സിയുടെ നീലക്കുപ്പായത്തിൽ എട്ട് വർഷം ഗോൾവല കാത്ത താരം, ഐഎസ്എൽ കപ്പും ഡ്യൂറണ്ട് കപ്പും സൂപ്പർ സുപ്പുമടക്കം നിരവധി കിരീടങ്ങളിൽ മുത്തമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ ബ്ലൂസിനൊപ്പം ഒതുങ്ങുന്നില്ല, ഇന്ത്യൻ ദേശീയ ടീമിനൊപ്പം അദ്ദേഹം ഒരുപിടി കിരീടങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഏറ്റവും പ്രധാനമായി, 2019 ൽ അർജുന അവാർഡ് നൽകി രാജ്യം താരത്തിന്റെ കഴിവിനെയും മികവിനെയും ആദരിച്ചു.

സുയാഷ് ഉപാധ്യായ അവതരിപ്പിക്കുന്ന ഇൻ ദി സ്റ്റാൻഡ്‌സിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, ബെംഗളൂരു എഫ്‌സിക്കൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ചും ദേശീയ ടീമിനൊപ്പമുള്ള ഓർമകളെ പുറത്തെടുത്തും മറ്റും സന്ധു തന്റെ മനസ് തുറന്നു.

ഉന്നതിയിലേക്കുള്ള യാത്ര

പഞ്ചാബിൽ ജനിച്ച സന്ധു, സെന്റ് സ്റ്റീഫൻസ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്, തുടർന്ന് ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേർന്നു. തട്ടത്തിന്റെ കരിയർ പ്രൊഫെഷണൽ ഘട്ടത്തിലേക്ക് മാറുന്നത് ഈസ്റ്റ് ബംഗാൾ എഫ്‌സിയിലൂടെയാണ്, 2012-ലെ ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. 2017-ൽ ബ്ലൂസിൽ ചേരുന്നതിന് മുമ്പ്, നോർവീജിയൻ ടീമായ സ്റ്റാബെക്ക് ഫുട്ബോൾ ക്ലബിനെറ് ഭാഗമായിരുന്നു. കോന്നാസ് ക്വേ നോമാഡ്‌സ് എഫ്‌സിക്കെതിരായ യൂറോപ്പ ലീഗ് യോഗ്യതാ മത്സരത്തിൽ സ്റ്റാബെക്കിനായി ഗ്ലവ്സ് അണിഞ്ഞ താരം ചരിത്രത്തിന്റെ ഭാഗമായി തീർന്നു. ആ മത്സരത്തിലൂടെ യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായി സന്ധു മാറി.

ഗോൾകീപ്പർ ആകുന്നത് ഒരിക്കലും തന്റെ സ്വപ്നത്തിന്റെ ഭാഗമല്ലായിരുന്നുവെന്നും അത് സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും ഇന്ത്യൻ ഇന്റർനാഷണൽ വെളിപ്പെടുത്തി.

"ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സെന്റ് സ്റ്റീഫൻസ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു. എനിക്ക് അന്ന് പന്തിൽ അത്ര നല്ല കഴിവില്ലായിരുന്നു. ഇപ്പോൾ വലിയ കുഴപ്പമില്ല എന്നെ ഞാൻ പറയൂ. പക്ഷേ അന്ന്, ഞങ്ങളുടെ പരിശീലകരായ സുരീന്ദർ (സിംഗ്) സാറും ഭൂപീന്ദർ (സിംഗ്) സാറും എന്നെ ഗോൾകീപ്പറാക്കാൻ തീരുമാനിച്ചു," അദ്ദേഹം ഓർമ്മിച്ചു.

"അതിനുശേഷം, ഞാൻ അതിനെ ചോദ്യം ചെയ്തിട്ടില്ല. ഞാൻ പറഞ്ഞു, കുറഞ്ഞത് എനിക്ക് കളിക്കാൻ കഴിയുന്നുണ്ടല്ലോ; ഏതെങ്കിലും സംഭവിക്കുന്നുണ്ടല്ലോ. അതിനാൽ, ഞാൻ അതിനെ ചോദ്യം ചെയ്തില്ല, ഇപ്പൊ കുറെയധികം കാലമായി. ഞാൻ പറയും 2001-02 മുതലെന്ന്," അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു എഫ്‌സിയുടെ ഇതിഹാസം!

നോർവേയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം സന്ധുവിന്റെ രണ്ടാമത്തെ വീടാണ് ബെംഗളൂരു എഫ്‌സി. കുറച്ചധികമായി ക്ലബ്ബിനായി കളിക്കുന്ന പരിചയസമ്പന്നനായ ഗോൾകീപ്പർ, ബ്ലൂസിനെ പ്രതിനിധീകരിക്കുന്നതിലും തന്റെ ഹൃദയവുമായി ചേർന്ന് നിൽക്കുന്ന ആ നഗരത്തിൽ സമയം ചെലവഴിക്കുന്നതിലും വളരെയധികം സന്തോഷം കണ്ടെത്തുന്നു.

“സാങ്കേതികമായി ഞാൻ മൂന്ന് ക്ലബ്ബുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂ, ഏകദേശം 15 വർഷമായി ഞാൻ ഒരു പ്രൊഫഷണലാണ്. നിങ്ങൾ അങ്ങനെയൊന്ന് പലപ്പോഴും കാണാൻ സാധിക്കില്ല. ധാരാളം കളിക്കാർ നിരന്തരം ടീം മാറുന്നു; ഏറ്റവും വലിയ ഉദാഹരണം സുനിൽ (ഛേത്രി) ഭായ് ആണ്. എന്നാൽ ചിലപ്പോൾ ഫുട്ബോളിൽ, നിങ്ങൾക്ക് വീട് എന്ന് വിളിക്കാൻ കഴിയുന്ന ഒരു സ്ഥലം നിങ്ങൾ കണ്ടെത്തും, നിങ്ങൾക്ക് സ്വയം മുന്നോട്ട് പോകാനും ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിൽ വളരാൻ കഴിയുന്ന ഒരു അന്തരീക്ഷത്തിലായിരിക്കാനും കഴിയുന്ന ഒരു സ്ഥലം അത് വളരെ പ്രധാനമാണ്, ”അദ്ദേഹം പങ്കുവെച്ചു.

“മറ്റ് നഗരങ്ങളോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ജീവിക്കാൻ കഴിയുന്ന നഗരങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ എന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ഇവിടെ തുടരുന്നതിൽ ഒരു പങ്കു വഹിക്കുന്ന ഘടകങ്ങളിലൊന്നാണിത്. വീണ്ടും, എന്നെ സംബന്ധിച്ചിടത്തോളം, ബാംഗ്ലൂരിൽ താമസിക്കുന്നത്, ഇപ്പോൾ ഈ ക്ലബ് ഒരു കുടുംബം പോലെയാണ്, അത് നിങ്ങൾക്ക് പിന്നിൽ ഉപേക്ഷിക്കാൻ കഴിയില്ല. ഈ ഗർപ്പ് ഒരു കുടുംബമാണ്. അവർ എന്റെ കുടുംബമായതിനാൽ ഞാൻ അവരോടൊപ്പം നിൽക്കുന്നു. ക്ലബ്ബിലും ക്ലബ്ബിന് പുറത്തും സ്റ്റാൻഡുകളിലും ഉള്ള ആളുകളെ എനിക്കറിയാം, കൂടാതെ (അവിടെയും) ആരാധകരുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ട്. അത് വളരെ അപൂർവമാണ്. ഞാൻ മുമ്പ് കുറച്ച് ക്ലബ്ബുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, അത്തരമൊരു അനുഭവം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അത് ഇവിടുത്തെ പ്രത്യേകതയാണ് എന്ന് ഞാൻ കരുതുന്നു.”

ബെംഗളൂരു എഫ്‌സിയിലെ തന്റെ ആദ്യകാലങ്ങളെക്കുറിച്ച് ഓർക്കുന്നതിനിടെ, മറ്റ് ക്ലബ്ബുകളിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നതായി സന്ധു അറിയിച്ചു. എന്നിരുന്നാലും, ഈ നഗരത്തിലെ ഫുട്ബോൾ സംസ്കാരവും ആരാധകരുടെ സ്നേഹവും താരത്തെ ആകർഷിച്ചു. ആ ബന്ധം തുടക്കം മുതലേ അനുഭവിക്കാൻ തുടങ്ങിയതോടെ, ഓഫറുകൾ നിരസിക്കുകയും ബ്ലൂസിനൊപ്പം തന്നെ തുടരാനും താരം തീരുമാനിച്ചു.

“2018-ൽ എനിക്ക് ലഭിച്ച ഓഫറുകൾക്ക് ഞാൻ ഭാഗ്യവാനും നന്ദിയുള്ളവനുമാണ്. കാരണം തുടക്കത്തിൽ, ഞാൻ ഒരു വർഷത്തേക്ക് മാത്രമേ ബെംഗളൂരു എഫ്‌സിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നുള്ളു. ഇവിടെ സമയം ചെലവഴിച്ച് സാഹചര്യവും മറ്റും വിലയിരുത്തിയ ശേഷം, ട്രോഫികൾ നേടാനും ഒരു പാരമ്പര്യം കെട്ടിപ്പടുക്കാനും കഴിയുന്ന ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണിതെന്ന് ഞാൻ മനസിലാക്കി. ഇന്ത്യയിലേക്ക്, കുറ്റമറ്റ രീതിയിൽ നടത്തുന്ന, ആളുകൾ പ്രൊഫഷണലായ, എല്ലാം തികഞ്ഞ ഒരു ക്ലബ്ബിലേക്ക് മടങ്ങാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു,” സന്ധു വെളിപ്പെടുത്തി.

“ഞാൻ എന്റെ ദേശീയ അരങ്ങേറ്റവും നടത്തി, ബാംഗ്ലൂരിലാണ് എന്റെ അരങ്ങേറ്റം നടന്നത്. അതിനാൽ, അത് വളരെ പ്രധാനമാണ്, നിങ്ങൾക്കറിയാമോ, അതിനോട് ബന്ധപ്പെട്ട ഒരു കഥയുണ്ട്. അതുകൊണ്ടാണ് ഞാൻ ഇതിനെ വീടെന്ന് വിളിക്കുന്നത്,” അദ്ദേഹം തുടർന്നു.

ദേശീയ ടീമിലെ ഓർമ്മകൾ

ദേശീയ സീനിയർ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ എന്ന റെക്കോർഡ് സന്ധുവിന് സ്വന്തമാണ് ഒപ്പം ബ്ലൂ ടൈഗേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. അദ്ദേഹം വർഷങ്ങളായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, ടീമിനൊപ്പം നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് നടന്നത് 2022 ലോകകപ്പിലേക്കായി 2019-ൽ യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ആയിരുന്നു. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇറങ്ങിയ ടീം, ഉയർന്ന റാങ്കുള്ള ഖത്തർ ടീമിനെ അവരുടെ നാട്ടിൽ നാട്ടിൽ ചരിത്രപരമായ സമനിലയിൽ തളച്ചപ്പോൾ. ആ രാത്രിയിൽ സന്ധു മികച്ച സേവുകൾ അസാധ്യ പ്രകടനം കാഴ്ചവെച്ച് അതിനിർണായകമായ ഒരു പോയിന്റ് നേടാൻ ഇന്ത്യയെ സഹായിച്ചു.

ഖത്തർ മത്സരത്തെയും മത്സരത്തിന്റെ ഗതി നിർണയിച്ച, ഗോൾവലക്ക് കീഴിലെ തന്റെ പ്രകടനത്തെയും ഓർത്തെടുത്ത സന്ധു പറഞ്ഞു, “അതെ (ഞാനായിരുന്നു ക്യാപ്റ്റൻ), കാരണം നിർഭാഗ്യവശാൽ സുനിൽ ഭായിക്ക് അസുഖമായിരുന്നു, ഒപ്പം മോശം കാലാവസ്ഥയും. അദ്ദേഹത്തിന് കടുത്ത പനിയും മറ്റും ഉണ്ടായിരുന്നു. അദ്ദേഹം ഹോട്ടലിൽ കളി കാണുകയായിരുന്നു. സത്യത്തിൽ, അദ്ദേഹം ഞങ്ങളോടൊപ്പം ദോഹയിലേക്ക് യാത്ര ചെയ്തതിനാൽ, ഹോട്ടലിൽ നിന്നായിരുന്നു കളി കണ്ടത്. അത് ഒരു ബഹുമതിയായിരുന്നു. ഖത്തറിനെതിരെ ക്ലീൻ ഷീറ്റ് നിലനിർത്തി കളിച്ചത് അവിശ്വസനീയമായിരുന്നു. നിങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒന്ന്.”

“ആ മത്സരം മികച്ചത്തീരുന്നു. അവിശ്വസനീയമായ, ഒരു അപ്രതീക്ഷിത പ്രകടനം നടത്തിയെന്ന് ഞാൻ സ്വയം കരുതുന്നില്ല. അവിശ്വസനീയമായ ഒരു ഫ്ലൈയിംഗ് സേവുകളോ പെനാൽറ്റി സേവുകളോ മറ്റോ ഞാൻ നടത്തിയില്ല. പൊതുവായ സേവുകൾ മാത്രം. ഞാൻ അത് നേടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും. അതിനാൽ, എനിക്ക് സന്തോഷമായി. പക്ഷേ, ആ മത്സരത്തിൽ ലോകകപ്പ് ഫൈനലിൽ എമി മാർട്ടിനെസിനെപ്പോലെ, എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ സേവുകൾ ഒന്നും ഞാൻ നടത്തിയിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.