ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2018 -19 ഫുട്ബോളിനു നാളെ തുടക്കം. നാളെ വൈകിട്ട് 7.30ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അഞ്ചാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. അമ്പരപ്പിക്കുന്ന വിദേശനിരയും യുവനിരയും എടികെയുടെ മുതൽക്കൂട്ടാകും. ഡൽഹിയുടെ അഭിമാനപോരാളിയായിരുന്ന കാലു ഉച്ചേ, മുംബൈയുടെ പോരാളിയായിരുന്നു ജേർസോൺ വിയേര ,  ജംഷഡ്‌പൂർ എഫ്സിയുടെ കരുത്തായിരുന്ന ആന്ദ്രേ ബി കെ,  ഗോവയുടെ കരുത്തനായ മിഡ്‌ഫീൽഡർ ആയിരുന്ന മാനുവേൽ ലാന്സറോട്ട എന്നിങ്ങനെ എതിർടീമിനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കളിക്കാരെയും രംഗത്തിറക്കിയാണ് കൊപ്പൽആശാന്റെ വരവ്. യുവതാരങ്ങൾ, അതിൽ ഏറെയും മലയാളികളെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം. അനസ് എടത്തൊടിക, സന്ദേശ് ജിംഗൻ, കറേജ് പെകൂസെൻ, കേസീറോൺ കിസീറ്റോ, നിക്കോള  ക്രക്മാരവിച്, CK വിനീത്, മറ്റേജ്‌ പോപ്ലാറ്റിനിക്, സ്ലാവിസ്ല സ്റ്റോജെനോവിക് എന്നിങ്ങനെ പോകുന്നു ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ. നാളത്തെ കളി പ്രവചനങ്ങൾക്കും അതീതമാണ്.

ഹെഡ് ടു ഹെഡ്

എടികെ vs കേരളാ ബ്ലാസ്റ്റേഴ്‌സ്

പ്രധാന താരങ്ങൾ

എടികെ

മാനുവേൽ ലാൻസറൊട്ടേ

എഫ് സി ഗോവക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 13 ഗോളുകൾ അടിച്ചു തീർത്ത മിന്നും താരം. അക്രമണരംഗം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണു മിഡിൽ ഫീൽഡ് അറ്റാക്കർ ആയ ലാൻസറൊട്ടേയെ എടികെ സ്വന്തമാക്കിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ്

കറേജ് പേക്കൂസൻ

കളിയുടെ ആദ്യാവസാനം ഒരേ ആവേശത്തോടെ കളിയ്ക്കാൻ കഴിവുള്ള ഒരേയൊരു താരമാണ് ഈ ഇരുപത്തിമൂന്നുകാരൻ. കഴിഞ്ഞവർഷവും കേരളാ ബൽസ്റ്റേഴ്സിനു വേണ്ടി നല്ല പ്രകടനം കാഴ്ചവെക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

താരനിര (എടികെ)

ഗോൾകീപ്പർസ്

അരിന്ദം ഭട്ടാചാര്യ, ആവിലാഷ് പോൾ, ദെബ്ജിത് മജൂംദാർ

ഡിഫെൻഡേർസ്

ഐബോർലാങ് ഖോങ്‌ജി,  ആന്ദ്രേ ബികെ, അങ്കിത് മുഖർജീ, അർണാബ് മോണ്ടൽ, ഗെർസോൺ വിയേര,ജോൺ ജോൺസൻ, സെന റാൾട്ടെ,റിക്കി ലാലാമാമാ.

മിഡ്‌ഫീൽഡേഴ്‌സ്

കെവിൻ ലോബോ, എൽ മൈമൗനി നൗസൈർ, യൂജീൻസെൻ ലിങ്‌ദോഹ്‌, ഹിതേഷ് ശർമ്മ,ജയേഷ് റാണെ, കോമൾ തറ്റാൽ, മൽസംസ്വാല,മനുവേൽ ലാൻസറോട്ട,പ്രൊനായ് ഹാൽദെർ,Sk.ഫയസ്,  യുമാം സിംഗ്. 

ഫോവേഡ്സ്

ബൽവന്ത് സിംഗ്, എവെർട്ടൺ സാൻറ്റോസ്,കാലു ഉച്ചേ

താരനിര ( കേരളാ ബ്ലാസ്റ്റേഴ്‌സ്)

ഗോൾകീപ്പർസ്

ധീരജ് സിംഗ്, നവീൻ കുമാർ, സുജിത് ശശികുമാർ

ഡിഫെൻഡേർസ്

അനസ് എടത്തൊടിക, സന്ദേശ് ജിംഗൻ, ലാൽരുറ്റാര, മൊഹമ്മദ് രാകിപ്, പ്രീതം സിംഗ്, സിറിൽ കാളി, നെമഞ്ച ലാകിക് പേസിക്

മിഡ്‌ഫീൽഡേഴ്‌സ് 

കറേജ് പെകൂസെൻ, കേസീറോൺ കിസീറ്റോ, നിക്കോള  ക്രക്മാരവിച്, ദീപേന്ദ്ര നേഗി, ഹാലിച്ചരൻ നേർസാരി , ഹൃഷി ദത്, ലോകെൻ മെറ്റെയ്, പ്രശാന്ത് കെ, സഹൽ അബ്ദുൽ സമദ്, സെമിൻലെൽ ഡൗങ്ങേൽ, സൂരജ് റൗത്, സകീർ മുണ്ടംപാറ 

ഫോവേഡ്സ് 

CK വിനീത്, മറ്റേജ്‌ പോപ്ലാറ്റിനിക്, സ്ലാവിസ്ല സ്റ്റോജെനോവിക്