ചാമ്പ്യന്മാർ കൊമ്പുകോർത്ത സൂപ്പർ ഫൈനലിൽ ആറാം സീസൺ ജേതാവായി എടികെ!

ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസൺ ഫൈനലിൽ ചരിത്രങ്ങൾ തിരുത്തിക്കുറിച്ച്  ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച് എടികെ എഫ്‌സി ജേതാക്കളായി.

ഏറെ പ്രാധാന്യങ്ങൾ നിറഞ്ഞതായിരുന്നു ഈ ഫൈനൽ മത്സരം. ഏറ്റുമുട്ടിയ ഇരു ടീമുകളും രണ്ടു തവണ ചാമ്പ്യന്മാരായവരാണ്. ഇരു ടീമുകളും ഇതിനുമുൻപ് ഒരിക്കൽ പോലും ഫൈനലിൽ ഏറ്റുമുട്ടിയിരുന്നില്ല. ഇരു ടീമുകളും ഫൈനലിൽ ഇതിനു മുൻപ് തോൽവി അഭിമുഘീകരിച്ചിരുന്നില്ല. ഈ ചരിത്രങ്ങളെല്ലാം തകർന്നടിഞ്ഞ ദിവസമായിരുന്നു ഇന്ന്. 

പതിവുകൾക്കും പ്രതീക്ഷകൾക്കും വിപരീതമായി ഹീറോ ഇന്ത്യൻ സൂപ്പർ ഫൈനൽ ഇന്ന് കാണികളുടെ അഭാവത്തിലായിരുന്നു നടന്നത്. കോവിഡ് 19 വയറസിന്റെ വ്യാപനം അപകടകരം വിധം തുടരുന്ന സാഹചര്യത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സൂപ്പർ ലീഗ് മാച്ച്, പ്രതേകിച്ചും ഏറെ പ്രാധാന്യമർഹിക്കുന്ന ഫൈനൽ ഇത്തരത്തിൽ നടത്തേണ്ടിവന്നത്. മറ്റൊരു കൗതുകം, ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടിൽ ആയിരുന്നില്ല മത്സരം അരങ്ങേറിയത് എന്നതായിരുന്നു. എന്തിരുന്നാലും രണ്ടു ചാമ്പ്യന്മാർ ഏറ്റുമുട്ടിയ മത്സരത്തിനു നേരിട്ട് സാക്ഷിയാകാൻ ആരാധകർക്ക് കഴിഞ്ഞില്ല എന്നത് ധൗർഭാഗ്യകരമാണ്.

ടീം പ്ലേയിംഗ് ഇലവൻ

ചെന്നൈയിൻ എഫ്‌സി - പ്ലേയിംഗ് ഇലവൻ

വിശാൽ കൈത്ത് (GK), എലി സാബിയ, ലൂസിയൻ ഗോയാൻ (C), ജെറി ലാൽറിൻസുവാല, ലാൽഡിൻ‌ലിയാന റെന്ത്‌ലെയ്, ജർമ്മൻ‌പ്രീത് സിംഗ്, ലാലിയാൻ‌സുവാല ചാങ്‌തെ, അനിരുദ്ധ് ഥാപ്പ, റാഫേൽ ക്രിവെല്ലാരോ, നെറിജസ് വാൽസ്കിസ്, ആൻഡ്രെ സ്കാംബ്രി.

ATK FC - പ്ലേയിംഗ് ഇലവൻ

അരിന്ദം ഭട്ടാചാർജ (GK), സുമിത് രതി, ജോൺ ജോൺസൺ, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, റെജിൻ മൈക്കൽ, ജാവിയർ ഹെർണാണ്ടസ്, മൈക്കൽ സൂസൈരാജ്, എഡു ഗാർസിയ, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ (C).

ചെന്നൈയിൻ എഫ്‌സി (ബെഞ്ച്)

കരഞ്ജിത് സിംഗ് (GK), മാസിഹ് സൈഗാനി, ദീപക് ടാംഗ്രി, ഡ്രാഗോസ് ഫിർട്ടുലെസ്കു, എഡ്വിൻ വാൻസ്പോൾ, തോയി സിംഗ്, റഹിം അലി.

ATK FC (ബെഞ്ച്)

ധീരജ് സിംഗ് (GK), വിക്ടർ മോംഗിൽ, അർമാണ്ടോ സോസ പെന, പ്രണെയ് ഹാൽഡർ, ബൽവന്ത് സിംഗ്, ജോബി ജസ്റ്റിൻ, ജയേഷ് റാണെ.

പ്രധാനവിവരങ്ങൾ

പത്താം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ കൊല്‍ക്കത്തയാണ് മത്സരത്തിലെ ആദ്യ ലീഡെടുത്തത്. ഇരുപത്തിമൂന്നാം മിനിറ്റിൽ മിനിറ്റില്‍ രണ്ടാം ഗോൾ നേടാനുള്ള അവസരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.  റോയ് കൃഷ്ണ മുപ്പതിയെഅറ്റം മിനിറ്റിൽ പരിക്കേറ്റു പുറത്തായത് ടീമിനെ പ്രതികൂലമായി ബാധിച്ചെങ്കിലും കൂടുതൽ ശക്തിയോടെ കൊൽക്കത്ത മടങ്ങിയെത്തി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയെങ്കിലും ആദ്യ പകുതിയിൽ ഒരേയൊരു ഗോൾ മാത്രമേ പിറന്നൊള്ളു.

രണ്ടാം പകുതി ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാല്പത്തിയെട്ടാം മിനിറ്റിൽ എഡു ഗാര്‍ഷ്യ കൊൽക്കത്തക്കായി രണ്ടാം ഗോള്‍ കണ്ടെത്തി. അറുപത്തിയൊമ്പതാം മിനിറ്റിൽ നെർജിസ് വാൽസ്‌കിസ് ചെന്നൈയിൻ എഫ്‌സിക്കായി ആദ്യ ഗോൾ നേടി. മത്സരം അവസാനിക്കുന്നതിനു മുൻപായി ഇഞ്ചുറി ടൈമിൽ ഹാവിയര്‍ ഹെര്‍ണാണ്ടസ് കൊൽക്കത്തക്കായി മൂന്നാം ഗോളും നേടിയതോടെ ചെന്നൈയുടെ തിരിച്ചുവരവെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചു.

ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ആറാം സീസൺ വിജയം കൊൽക്കത്ത സ്വന്തമാക്കി. രണ്ടു തവണ ടീമിനെ ഫൈനലിലേക്ക് നയിച്ച നേട്ടം ഇനി അന്റോണിയോ ഹബാസിനും സ്വന്തം.

മാച്ച് അവാർഡുകൾ:

ക്ലബ് അവാർഡ് - ATK FC

മാരുതി സുസുക്കി ലിമിറ്റ്ലെസ്സ് പ്ലേയർ - ജാവിയർ ഹെർണാണ്ടസ്

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് - പ്രണയ് ഹാൽഡർ

ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് - സുമിത് രതി

ഹീറോ ഓഫ് ദ മാച്ച് - അരിന്ദം ഭട്ടാചാർജ

സീസൺ അവാർഡുകൾ

ഡി‌എച്ച്‌എൽ വിന്നിംഗ് പാസ് ഓഫ് ലീഗ് - ഹ്യൂഗോ ബൗമസ്, എഫ്‌സി ഗോവ

ഗോൾഡൻ ഗ്ലോവ് - ഗുർ‌പ്രീത് സിംഗ് സന്ധു, ബെംഗളൂരു എഫ്‌സി

മാരുതി സുസുക്കി ഗോൾഡൻ ബൂട്ട് - നെറിജസ് വാൽസ്കിസ്, ചെന്നൈയിൻ എഫ്.സി.

ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ലീഗ് - സുമിത് രതി, എടികെ എഫ്‌സി

ഹീറോ ഓഫ് ലീഗ് - ഹ്യൂഗോ ബൗമസ്, എഫ് സി ഗോവ

Your Comments

Your Comments