കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ ക്യാപ്റ്റൻ ജെസൽ കാർനെറോ മെയ് 31 ന് കരാർ അവസാനിക്കുന്നതിനാൽ ക്ലബ് വിടുമെന്ന് ഔദ്യോഗീകമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. നീണ്ട തുടർച്ചയായ നാലു വർഷങ്ങൾക്ക് ശേഷമാണ് ജെസ്സെലിന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര അവസാനിക്കുന്നത്.

2019-20 ഹീറോ ഐ‌എസ്‌എൽ സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ ഭാഗമായ ജെസൽ, തന്റെ അരങ്ങേറ്റ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ സീസണിൽ, ടീമിന്റെ മത്സരങ്ങളിൽ സജീവമായി സംഭാവന ചെയ്യുന്നതിനിനൊപ്പം, തന്റെ അസാധാരണമായ പ്രതിരോധ കഴിവുകളും അദ്ദേഹം പ്രകടിപ്പിച്ചു.

തുടർന്നുള്ള സീസണിൽ സ്ഥിരതയാർന്ന പ്രകടനങ്ങളുട. ജെസ്സെൽ കാഴ്ചവച്ചു. ഇത് ജെസ്സലിന്റ കരാർ വിപുലീകരണത്തിനും സ്ഥാനക്കയറ്റത്തിനും കാരണമായി. അന്നത്തെ ക്യാപ്റ്റനായിരുന്ന സെർജിയോ സിഡോഞ്ചയുടെ മിഡ്-സീസൺ പരിക്കിനെത്തുടർന്ന്, ശേഷിക്കുന്ന സീസണിന്റെ ക്ലബ് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം ജെസൽ പുറത്തെടുത്തു.

തുടർന്നുള്ള 2021-22 സീസണിൽ ജെസ്സലിനെ ക്ലബ്ബിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. മിഡ്-സീസണിൽ തോളിന് പരിക്കേറ്റിട്ടും ജെസൽ ടീമിനെ നയിച്ചു എന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിനും നിശ്ചയദാർഢ്യത്തിനും ഉദാഹരണമാണ്. ജെസ്സലിന്റെ ക്യാപ്റ്റൻസിയിൽ, ക്ലബ് ആദ്യ നാലിലും ചാമ്പ്യൻഷിപ്പ് ഫൈനലിൽ റണ്ണേഴ്‌സ് അപ്പായും ഫിനിഷ് ചെയ്തു.

ക്ലബിനൊപ്പമുള്ള തന്റെ നാല് സീസണുകളിൽ, 65-ലധികം മത്സരങ്ങൾ കളിച്ച ജെസ്സെൽ 6 അസിസ്റ്റുകൾ നൽകി ക്ലബ് ഐക്കണും ആരാധകരുടെ പ്രിയങ്കരനുമായി വളർന്നു.

കളിക്കളത്തിലും പുറത്തും ജെസ്സലിന്റെ അചഞ്ചലമായ സംഭാവനകൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തിയ ക്ലബ് അദ്ദേഹത്തിന്റെ എല്ലാ ഭാവി പ്രയത്നങ്ങളിൽ ആശംസികൾ നേർന്നു.