2021 സാഫ് കപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഒക്ടോബർ 7-ന് ശ്രീലങ്കക്കെതിരെ അരങ്ങേറും.

ആദ്യ മാച്ചിൽ 10 പേരായി ചുരുങ്ങിയിട്ടും  ബംഗ്ലാദേശിനെതീരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിൽക്കാണാൻ ഇന്ത്യൻ ടീമിനാകില്ല. 

ടൂർണമെന്റിൽ ഇനിയും ഏറെ മത്സരങ്ങൾ ബാക്കിയുണ്ട്.  എന്നാൽ ആകെ അഞ്ചു ടീമുകൾ മാത്രമുള്ള ടൂർണമെന്റിൽ ഫൈനലിലേക്ക് സുഗമമായി കടന്നുപോകുന്നതിനായി എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിക്കേണ്ടത് ആവശ്യമാണ്.   രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ എതിരാളികളായ ശ്രീലങ്ക, ഈ സീസൺ സാഫ് കപ്പിൽ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിൽ ടീം  ബംഗ്ലാദേശിനോടും നേപ്പാളിനോടും തോൽവി വഴങ്ങിയിരുന്നു.

 "ഞങ്ങൾ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. അവസാന മത്സരത്തിൽ ഞങ്ങൾ ശിക്ഷിക്കപ്പെട്ടു, ഞങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇത് ക്ഷമയെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്" പത്രസമ്മേളനത്തിൽ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ സ്റ്റിമാക് സംസാരിച്ചു.  "ബംഗ്ലാദേശിനെതിരായ കളി ഞങ്ങൾ വിശകലനം ചെയ്തു, അന്തിമ ഫലത്തിൽ ഞങ്ങൾ തൃപ്തരല്ല. ഞങ്ങളുടെ പക്കൽ ഉണ്ടായിരിക്കേണ്ടതിൽ നിന്ന് രണ്ട് പോയിന്റുകളാണ് നഷ്ടപ്പെട്ടത്. അതിനാൽ ശ്രീലങ്കയ്‌ക്കെതിരെ വിജയിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. ശ്രീലങ്കയെ ഞങ്ങൾ ബഹുമാനിക്കുന്നു."

 "നമ്മൾ പ്രതിരോധത്തിൽ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. രണ്ടാമത്തെ ഗോൾ നേടാൻ കഴിയുന്നില്ലെങ്കിൽ, രണ്ടാമത്തെ ഗോൾ വഴങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മികച്ച ഫുട്ബോൾ കളിക്കുമ്പോൾ മനുഷ്യന്റെ അടയാളപ്പെടുത്തൽ വളരെ അത്യാവശ്യമാണ്."കോച്ച് പറഞ്ഞു.

2021 സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡ്

ഗോൾകീപ്പർമാർ: ധീരജ് സിംഗ്, വിശാൽ കൈത്ത്, ഗുർപ്രീത് സിംഗ് സന്ധു

പ്രതിരോധ നിര: പ്രീതം കോട്ടൽ, ചിങ്ലെൻസാന സിംഗ് കോൻഷാം, മന്ദർ റാവു ദേശായി, രാഹുൽ ഭെകെ, സുഭാശിഷ് ബോസ്, സെറിറ്റൺ ഫെർണാണ്ടസ്.

മധ്യനിര: ഉദാന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലാലേൻമാവിയ, അനിരുദ്ധ് താപ്പ, സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ്, ഗ്ലാൻ മാർട്ടിൻസ്, സുരേഷ് സിംഗ്, ലിസ്റ്റൺ കൊളാക്കോ, യാസിർ മുഹമ്മദ്.

മുന്നേറ്റനിര: മൻവീർ സിംഗ്, റഹീം അലി, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി

2021 സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഷെഡ്യൂൾ

ഒക്ടോബർ 4 - ഇന്ത്യ vs ബംഗ്ലാദേശ്

ഒക്ടോബർ 7 - ഇന്ത്യ vs ശ്രീലങ്ക

ഒക്ടോബർ 10 - ഇന്ത്യ vs നേപ്പാൾ

ഒക്ടോബർ 13 - ഇന്ത്യ vs മാലിദ്വീപ്

സമയം, വേദി, ടെലികാസ്റ്റിംഗ് വിവരങ്ങൾ 

ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഒക്ടോബർ 7 വൈകുന്നേരം 4.30 ന് ആരംഭിക്കും, മത്സരം യൂറോസ്‌പോർട്ടിൽ തത്സമയം സംപ്രേഷണം ചെയ്യും.