ഷൈജൂസ് കോർണർ: ഇതാണ് രണ്ടാം പകുതി!
കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ എഫ്സി ടീമുകളുടെ സെമിയുടെ രണ്ടാംപാദ മത്സരമാണ് അരങ്ങേറാൻ പോകുന്നത്. എന്റെ ഭാഷയിൽ "യഥാർത്ഥത്തിൽ രണ്ടാംപകുതി" എന്ന് ഞാനിതിനെ വിശേഷിപ്പിക്കും. നമുക്കറിയാം സാധാരണ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം 90 മിനിറ്റാണ്. പക്ഷെ രണ്ടുഭാഗങ്ങളിലായി നടക്കുന്ന ലീഗുകളുടെ സെമിഫൈനലുകളെ 180 മിനിറ്റ് ദൈർഘ്യം വരുന്ന ഒരു മത്സരമായി കണക്കാക്കണം. ആ അർത്ഥത്തിൽ സെമിഫൈനലിന്റെ ആദ്യപകുതി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം പകുതി നടക്കാൻ പോകുന്നതേയുള്ളൂ. ദിസ് ഈസ് ഗോയിങ് ടു ബി ദി റിയൽ സെക്കൻഡ് ഹാഫ്!, അതായത് ഇന്നത്തെ മത്സരം യഥാർത്ഥത്തിൽ ഒരു രണ്ടാം പകുതി തന്നെ ആയിരിക്കും.


യഥാർത്ഥ രണ്ടാംപകുതി!
കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ എഫ്സി ടീമുകളുടെ സെമിയുടെ രണ്ടാംപാദ മത്സരമാണ് അരങ്ങേറാൻ പോകുന്നത്. എന്റെ ഭാഷയിൽ "യഥാർത്ഥത്തിൽ രണ്ടാംപകുതി" എന്ന് ഞാനിതിനെ വിശേഷിപ്പിക്കും. നമുക്കറിയാം സാധാരണ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം 90 മിനിറ്റാണ്. പക്ഷെ രണ്ടുഭാഗങ്ങളിലായി നടക്കുന്ന ലീഗുകളുടെ സെമിഫൈനലുകളെ 180 മിനിറ്റ് ദൈർഘ്യം വരുന്ന ഒരു മത്സരമായി കണക്കാക്കണം. ആ അർത്ഥത്തിൽ സെമിഫൈനലിന്റെ ആദ്യപകുതി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം പകുതി നടക്കാൻ പോകുന്നതേയുള്ളൂ. ദിസ് ഈസ് ഗോയിങ് ടു ബി ദി റിയൽ സെക്കൻഡ് ഹാഫ്!, അതായത് ഇന്നത്തെ മത്സരം യഥാർത്ഥത്തിൽ ഒരു രണ്ടാം പകുതി തന്നെ ആയിരിക്കും.
ഗോൾ അടിക്കാം, ലീഡ് നിലനിർത്താം, സമനിലയ്ക്കു വേണ്ടി കളിക്കാം, സമനില നിലനിർത്താം, മറുഭാഗത്ത് പുറകിൽനിന്നും തിരിച്ചു വരാം, പുറകിൽ നിന്നും പൊരുതിക്കയറാം, അങ്ങനെയുള്ള ഒരുപാട് സാധ്യതകളും ഈ രണ്ടാം പാദത്തിനുണ്ട്. അങ്ങനെ ഫുട്ബോളിൽ നിലവിലുള്ള എല്ലാ സാധ്യതകളും തുറക്കുന്നതാണ് യഥാർത്ഥത്തിൽ ഈ സെമി ഫൈനലിന്റെ രണ്ടാം പാദം. എന്റെ ഭാഷയിൽ പറഞ്ഞാൽ മത്സരത്തിന്റെ രണ്ടാംപകുതി.
നിർണായകമായ രണ്ടാം പകുതി!
മാർച്ച് 15ന് വൈകുന്നേരം കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ നേരിടുന്ന മത്സരം ആദ്യ പാദത്തിലെ 90 മിനിറ്റിനേക്കാൾ നിർണായകമായ 90 മിനിറ്റായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം. ഒരുപക്ഷെ ആദ്യ പകുതിയേക്കാൾ നിർണായകമായ രണ്ടാം പകുതി! കേരളാ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഈ രണ്ടാംപാദത്തിൽ ഒരുപാട് അനുകൂല സാഹചര്യങ്ങളുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രിയ കളിക്കളമായ വാസ്കോഡഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരികയാണ്, പ്രിയപ്പെട്ട മഞ്ഞ ജേഴ്സി അണിഞ്ഞാണവർ കളിക്കളത്തിൽ ഇറങ്ങുക, പ്രിയങ്കരനായ കോച്ച് ഇവാനാണവരെ പരിശീലിപ്പിക്കുന്നത്, ഇങ്ങനെ എല്ലാ ഘടകങ്ങളും ഒരുമിച്ചു വരുന്ന നിർണായകമായ ഈ രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പോലെ വിജയവും ഫൈനൽ പ്രവേശനവും സാധ്യമാകുമെന്ന് ഞാൻ വളരെ വ്യക്തവും ശക്തവും ആയി പ്രതീക്ഷിക്കുന്നു.
ഗൗരവപരമായി കളിയെ നിരീക്ഷിക്കുമ്പോൾ പരിക്കുകളുടെയും സസ്പെൻഷന്റെയും തലവേദനകൾ ഇല്ലാത്തതിനാൽത്തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച ഇലവനെ ഈ മത്സരത്തിൽ കളിക്കളത്തിൽ ഇറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ കളിയിലെപോലെ ലഭ്യമായ ഏറ്റവും മികച്ച ഇലവനെ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഈ രണ്ടാം പാദത്തിൽ കളിക്കളത്തിലിറക്കാൻ സാധിക്കും. മറുഭാഗത്ത് ജംഷെഡ്പൂരിന്റെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. ഈ രണ്ടാംപാദ മത്സരത്തെ വിലയിരുത്തുമ്പോൾ ഒരു ഗോളിന് പിറകിലാണ് ജംഷെഡ്പൂർ. രണ്ടാംപാദം കളിക്കാനിറങ്ങുമ്പോൾ അറ്റാക്ക് ആൻഡ് സ്കോർ ഗോൾസ് എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടാകുകയുള്ളൂ അവർക്ക്. ഇവിടെയാണ് ഒന്നാം പാദത്തിൽ 1:0 ന്റെ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സിന് അല്പം സമ്മർദ്ദം വരാനിടയുള്ളത്. 1:0 നു വിജയം നേടിയ ആത്മവിശ്വാസത്തിനൊപ്പം, വളരെ കൃത്യമായ ആസൂത്രണത്തോടെ കളിച്ചാൽ ഈ മത്സരം സമനിലയിലായാൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ പ്രവേശനം സാധ്യമാണെന്ന കാര്യം ഉറപ്പാണെങ്കിലും, ഏതു തരത്തിലുള്ള ആസൂത്രണമാണ് നടത്തേണ്ടതെന്നും ഈ മത്സരത്തെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നുമുള്ളതും കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ സ്വയം നേരിടുന്ന ഏറ്റവും സമ്മർദ്ദമുള്ള ചോദ്യമായിരിക്കും. അത്തരത്തിലാണ് നമ്മൾ ഈ മത്സരത്തെ കാണേണ്ടത്.
കൃത്യമായ മത്സരതന്ത്രങ്ങൾ!
ഇതിനുമുമ്പ് നടന്ന ഓരോ മത്സരങ്ങളിലും ഓരോ ഘട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സ് പലതരത്തിലുള്ള വെല്ലുവിളികളും ചോദ്യങ്ങളും നേരിട്ടപ്പോഴൊക്കെ കൃത്യമായ മറുപടിയുമായി ഇവാൻ വുകമാനോവിച് വന്നിരുന്നു. സെമിഫൈനലിന്റെ രണ്ടാം പാദത്തിലും മുകളിൽ ഉന്നയിച്ച സന്ദർഭത്തിന് ഇവാൻ വുകമാനോവിച്ചിന്റെ കൈവശം കൃത്യമായ ഒരു മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഫട്ടോർഡയിൽ 1:0 നു വിജയം നേടിയ കരുത്തുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കാൻ വരുന്നത്. മത്സരശേഷം കോച്ചുമായി സംസാരിച്ചപ്പോൾ, മത്സരം വിജയിക്കാനിടയായ സാഹചര്യത്തെ കുറിച്ചും ആ ഗോളിനെ കുറിച്ചും കൃത്യമായും അദ്ദേഹം പറയുകയുണ്ടായി. അത് ശരിക്കും തന്ത്രപരമായ ഒരു നീക്കം തന്നെയായിരുന്നു. അന്ന് ജംഷഡ്പൂരിന്റെ രണ്ട് സെന്റർ ബാക്കിലെ കളിക്കാരായ പീറ്റർ ഹാർട്ട്ലി, എലി സാബിയ എന്നിവരെ പരമാവധി ഡിഫൻസിന്റെ മധ്യഭാഗത്തു നിന്നും ഒഴിവാക്കി നിർത്തണമെങ്കിൽ അൽവാരോ അല്ലെങ്കിൽ പെരേര ഡയസ് ഇവരുടെ ശ്രദ്ധയാകർഷിച്ചു ഇവരെ മൈതാനത്തിന്റെ മറ്റു വശങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തണമായിരുന്നു. അൽവാരോ മുമ്പിലേക്ക് പോകുന്നതിനു പകരമായി സ്വന്തം ഹാഫിലേക്ക് ഇറങ്ങി വരുമ്പോൾ ഒരു സെന്റർ ബാക്കിന്റെ ശ്രദ്ധ അൽവാരോയുടെ പുറത്താകും എന്നുള്ളതായിരുന്നു അന്ന് നമ്മുടെ തന്ത്രം. അത് തന്നെയാണ് ആ ഗോളിലും പ്രതിഫലിച്ചത്.
അൽവാരോ ആ പാസ്സ് മുൻപിലേക്ക് ഉയർത്തി നൽകുമ്പോൾ അൽവാരോയുടെ അടുത്തായിരുന്നു പീറ്റർ ഹാർട്ട്ലി. എലി സാബിയ മറുഭാഗത്ത് ചിത്രത്തിൽ ഉണ്ടായിരുന്നേയില്ല. ആ പന്ത് വരുന്ന സമയത്ത് സഹലിന്റെ ഒപ്പം ആ പന്തിനെ പ്രതിരോധിക്കാൻ വന്നത് റിക്കിയായിരുന്നു. എന്നാൽ റിക്കിയെ അനായാസം കീഴടക്കാൻ സഹലിന് സാധിച്ചു. നമ്മൾ കണ്ടത് പോലെ ഒരു ബ്രില്ല്യന്റ് ഫിനിഷ് തന്നെയായിരുന്നു അത്. ഒട്ടും സമ്മർദ്ദം ഇല്ലാതെ കൂളായി തന്നെ ചെയ്യേണ്ട ഒരു ഫിനിഷ് ആയിരുന്നു സഹൽ അന്ന് കാഴ്ചവച്ചത്. സഹലിന് അതിൽ നൂറു മാർക്ക്. അൽവാരോ പുറകിലേക്ക് ഇറങ്ങുക, പകരം ഡിഫൻസിന്റെ പുറകിലൂടെ എപ്പോഴും സഹൽ മുന്നോട്ട് ഓടുക എന്നതായിരുന്നു അടിസ്ഥാനപരമായ ഗെയിം പ്ലാൻ. ആ ഗെയിം പ്ലാനിൽ കേരളബ്ലാസ്റ്റേഴ്സ് വിജയിച്ചതിന്റെ ഫലമായിരുന്നു ആ വിജയം. അത്തരം കൃത്യമായ മത്സരതന്ത്രങ്ങൾ ഇവാൻ ഈ രണ്ടാംപാദത്തിലും കൊണ്ടുവരും എന്നു കരുതാം.
ഡിഫെൻസ് അവർണനീയം!
നമ്മുടെ ഡിഫൻസിനെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല. ഫോർമിപാമും ലെസ്കോവിച്ചും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അത് ഈ മത്സരത്തിലും തുടരുമെന്നു പ്രതീക്ഷിക്കാം. ഈ മത്സരത്തിൽ സെൻട്രൽ മിഡ്ഫീൽഡിൽ ആയുഷും പുട്ടിയയും ചേർന്ന് ഗ്രേഗ് സ്റ്റുവെർട്ടിനെ നിശബ്ദനാക്കി നിർത്തുകയെന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. അത് ഫലപ്രദമായി നിർവഹിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിലും കഴിഞ്ഞാൽ മാത്രമേ രണ്ടാം പാദത്തിലും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള പോസിറ്റീവായ ഒരു ഫലം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ജംഷെഡ്പൂർ ഇപ്പോൾ ഒരു മുറിവേറ്റ മൃഗത്തെ പോലെയാണ്. ഞാൻ ആദ്യമേ പറഞ്ഞതു പോലെ അവരെ സംബന്ധിച്ചിടത്തോളം അറ്റാക്ക് ചെയ്ത് ഗോൾ സ്കോർ ചെയ്യുക എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ. അതുകൊണ്ട് പന്ത് പരമാവധി അവർക്ക് കൊടുക്കാതിരിക്കുക, പന്ത് കൂടുതൽ സമയം അവരുടെ കൈവശം വെപ്പിക്കാതിരിക്കുക, അവസരങ്ങൾ കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായിരിക്കണം കേരള ബ്ലാസ്റ്റേഴ്സ് മുൻതൂക്കം നൽകേണ്ടത്.
രണ്ടാം പാദം ഗോളടിച്ചു ജയിച്ചായാലും അതല്ലെങ്കിൽ സമനില നേടിയായാലും കേരള ബ്ലാസ്റ്റേഴ്സ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് ഒരിക്കൽകൂടി യോഗ്യത നേടുന്ന ഈ ശുഭമുഹൂർത്തത്തിനായി നിങ്ങൾ എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്.
ആകാംഷയോടെ അതിലുപരി ആവേശത്തോടെ ദിസ് ഈസ് ഷൈജു ദാമോദരൻ സൈനിങ് ഓഫ് വിത്ത് ലവ് ആൻഡ് റെസ്‌പെക്ട്.