റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ ഏഴ് ഹീറോ ISL ക്ലബ്ബുകൾ പങ്കെടുക്കും!
ഏപ്രിൽ 15 മുതൽ മെയ് 12 വരെ ഗോവയിൽ നടക്കുന്ന ആദ്യ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴ് ക്ലബ്ബുകൾക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിന്റെ ടീമും ചേരുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ബെംഗളുരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളാകും ലീഗിലെ മറ്റു ടീമുകൾ. ഇത് വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന സവിശേഷ അവസരമാകും.

ഏപ്രിൽ 15 മുതൽ മെയ് 12 വരെ ഗോവയിൽ നടക്കുന്ന ആദ്യ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴ് ക്ലബ്ബുകൾക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിന്റെ ടീമും ചേരുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ബെംഗളുരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളാകും ലീഗിലെ മറ്റു ടീമുകൾ. ഇത് വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന സവിശേഷ അവസരമാകും.
ലീഗിന്റെ അവസാന ഘട്ടത്തിൽ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് ഈ വർഷാവസാനം യുകെയിൽ ആദ്യമായി നടത്തപ്പെടുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാനുള്ള അവസരം നൽകും. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഹീറോ ഐഎസ്എല്ലുമായുള്ള ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രീമിയർ ലീഗാകും (PL) നെക്സ്റ്റ് ജെൻ കപ്പ് സംഘടിപ്പിക്കുക.
ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ മികച്ച രണ്ട് ടീമുകൾ PL ക്ലബ്ബ് യൂത്ത് ടീമുകൾക്കൊപ്പം ചേരും. ഇത് ഇന്ത്യൻ യുവതാരങ്ങൾക്ക് യുകെയിൽ കളിക്കാനും ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന ഫുട്ബോൾ ലീഗിൽ നിന്നുള്ള അക്കാദമി ടീമുകൾക്കെതിരെ മത്സരിക്കാനും അവസരം നൽകും. ലീഗിൽ ഉൾപ്പെട്ടിരിക്കുന്ന ISL ക്ലബ്ബുകളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിനായി PL ഉം ഭാഗമായ ക്ലബ്ബുകളും ഡിജിറ്റൽ നോളഡ്ജ് ഷെയറിങ് വർക്ഷോപ്പുകൾ നൽകും.
ലീഗിന്റെ അനുബന്ധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ ശ്രീമതി നിത എം അംബാനി പറഞ്ഞു, “രാജ്യത്തുടനീളമുള്ള യുവ ഫുട്ബോൾ കളിക്കാർക്ക് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് നൽകുന്ന ഈ അതുല്യമായ അവസരത്തിൽ ഞാൻ ആവേശഭരിതനാണ്. അവരാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി. നമ്മുടെ യുവതാരങ്ങൾക്ക് സമപ്രായത്തിലുള്ള മികച്ച കളിക്കാർക്കെതിരെ മത്സരിക്കാനുള്ള വേദി നൽകുന്നത് അവരെ ഫുട്ബാളിൽ വളരാൻ സഹായിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. ഇന്ത്യയിൽ ഫുട്ബോളിനുള്ള അപാരമായ സാധ്യതകൾ വികസിപ്പിക്കുന്നതിനായുള്ള ലോകോത്തരപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ ലീഗ്. കോവിഡ് മഹാമാരിയിൽ നിന്ന് മനുഷ്യരാശി ഉയർന്നുവരുന്ന സാഹചര്യത്തിൽ കളിക്കളത്തിലേക്ക് തിരിച്ചുവരാനും അവരുടെ കഴിവുകൾ തെളിയിക്കാനുമുള്ള അവസരം യുവതാരങ്ങൾ വിലമതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
2001 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ച കളിക്കാർക്കാണ് ലീഗിൽ പങ്കെടുക്കാനുള്ള അർഹത. എന്നാൽ ഓരോ ടീമിനും 1999 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ച പരമാവധി 5 കളിക്കാരെ വരെ അവരുടെ സ്ക്വാഡുകളിൽ ഉൾപ്പെടുത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള പരമാവധി മൂന്നു കളിക്കാർക്ക് പ്ലേയിംഗ് ഇലവന്റെ ഭാഗമാകാൻ സാധിക്കും. ഓരോ ക്ലബ്ബിനും പരമാവധി 24 കളിക്കാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താം. എന്നാൽ ടീമിൽ വിദേശ പൗരന്മാരെ ഉൾപ്പെടുത്താൻ കഴിയില്ല.
ഓരോ ടീമിനും ഏഴ് മത്സരങ്ങളിൽ പങ്കെടുക്കാം. കളിയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനായി മത്സരങ്ങൾക്കിടയിൽ രണ്ട് ദിവസത്തെ മുഴുവൻ വിശ്രമവും ലീഗിന്റെ പകുതിയിൽ മത്സരങ്ങളില്ലാത്ത നാല് ദിവസത്തെ അവധിയും ഉണ്ടാകും. ദക്ഷിണ ഗോവയിലെ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക, ടീമുകൾക്ക് അവരുടെ മത്സരങ്ങൾക്കായി തയ്യാറെടുക്കാൻ മൂന്ന് പരിശീലന ഗ്രൗണ്ടുകളും ലഭ്യമാണ്. ഏപ്രിൽ 12-നകം ടീമുകൾ ഗോവയിൽ എത്തുമെന്നും ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പായി അടുത്ത രണ്ട് ദിവസത്തേക്കുള്ള പരിശീലനം നേടുമെന്നും പ്രതീക്ഷിക്കുന്നു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, കായിക ശാസ്ത്രം, മികച്ച പരിശീലനം എന്നിവ നൽകി പ്രതിഭകളെ കണ്ടെത്തുന്നത് മുതൽ അവരുടെ കഴിവുകൾ ഉയർത്തുന്നത് വരെയുള്ള ഈ യാത്രയുടെ ഓരോ ഘട്ടത്തിലും യുവ കായികതാരങ്ങളെ പരമാവധി പിന്തുണച്ച്, രാജ്യത്തിന്റെ കായിക മേഖലയുടെ വികസനം സാധ്യമാക്കുന്നതിനായുള്ള റിലയൻസ് ഫൗണ്ടേഷന്റെ അചഞ്ചലമായ പ്രതിബദ്ധതയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ലീഗ്. ISL സീസണിൽ, ഓരോ ക്ലബ്ബിനും അവരുടെ യുവജന വികസന പരിപാടികളെ പിന്തുണയ്ക്കുന്നതിന് റിലയൻസ് ഫൗണ്ടേഷൻ പിന്തുണ നൽകിവരുന്നു. വരും വർഷങ്ങളിൽ ഇന്ത്യയെ ലോകത്തെ തോൽപ്പിക്കുന്ന ഫുട്‌ബോൾ ശക്തിയാക്കാനുള്ള ദീർഘകാല വീക്ഷണത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ്.