ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ എൺപത്തിമൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. അഞ്ചു മത്സരങ്ങൾക്കപ്പുറം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കേരളബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കുമേൽ വിജയം നേടി. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽകോ ഷെറ്റോരി പങ്കെടുത്തു. 

ബെംഗളൂരുവിനെ എങ്ങനെ തോൽപ്പിക്കാമെന്ന് തനിക്കറിയാമെന്ന് കഴിഞ്ഞ പത്രസമ്മേളനത്തിൽ ആത്മവിശ്വാസത്തോടെ ഷറ്റോരി പറഞ്ഞിരുന്നു. ഇതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.

കഴിഞ്ഞ സീസണിൽ എന്റെ ടീം നാല് തവണ ബെംഗളൂരു എഫ്‌സിക്കെതിരെ കളിച്ചു. ഒരു വിജയവും സമനിലയും. മൊത്തത്തിൽ, അവരുടെ ബലഹീനത എവിടെയാണെന്ന് എനിക്കറിയാം. ബിലാൽ (ഖാൻ) നന്നയി കളിച്ചു. തന്ത്രങ്ങൾ അവസാനം പ്രവർത്തിച്ചു. ഞങ്ങൾ ധാരാളം നല്ല അവസരങ്ങൾ സൃഷ്ടിച്ചു.”

ടോപ്പ് സ്കോറർ പട്ടികയിൽ റോയ് കൃഷ്ണക്കൊപ്പമുള്ള ബാർത്തലോമി ഒഗ്‌ബെച്ചെയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഷട്ടോരി അഭിപ്രായപ്പെട്ടു,

“ഉയർന്ന സ്ഥാനം നേടുന്ന ഏതൊരു ടീമിനെയും എടുത്താലും, അവർക്ക് സ്‌കോർ ചെയ്യാൻ കഴിയുന്ന ഒരാളും മികച്ച ഗോൾ കീപ്പേഴ്സും ഉണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ സീസണിൽ ഗോൾ കീപ്പേഴ്‌സ് വലിയ പിശകുകൾ വരുത്തി. ”

ആക്രമണകാരിയായ മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിനെ വലതുവശത്ത് വിന്യസിച്ചത് എന്തുകൊണ്ടാണെന്ന് കോച്ച് വിശദീകരിച്ചു.

“അനുഭവം നേടുന്നതിനുള്ള ഒരു മികച്ച മാർഗമാണിത്. വിങ്സിൽ നിങ്ങൾക്ക് കൂടുതൽ സമയമുണ്ട്, ഇത് ശാരീരികതയുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് താളവും സമയവും നൽകുന്നു. അദ്ദേഹത്തിന് ചുറ്റും ആളുകൾ അവനെ സംരക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു.” കോച്ച് പറഞ്ഞു.

അടുത്ത സീസണിൽ ടീം ബിൽഡിംഗ് പ്രക്രിയയിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് തന്റെ ജോലിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ സാധിക്കില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

"കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് എന്തെങ്കിലും പറയാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അടുത്ത വര്ഷം ഞാൻ ഈ ജോലിയിൽ ഇവിടെ തുടരുമോ എന്നതിന് ഇപ്പോഴും ഉറപ്പില്ല. എനിക്കെന്തു ചെയ്യാനാകും എന്ന് വ്യക്തമായി അറിയാവുന്ന അതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ എന്റെ ജോലിക്ക് സുരക്ഷ ഇപ്പോഴും ഇല്ല. അതിനാൽ നമുക്ക് നോക്കാം എന്നുമാത്രം എനിക്ക് പറയാൻ കഴിയും. ”

രെഹനേഷിനെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം വിശദീകരിച്ചു.

“ നിലവിൽ അദ്ദഹം പരിക്കിലാണ് . പക്ഷെ രെഹനേഷിന് ധാരാളം അവസരങ്ങൾ ഞാൻ നൽകിയെങ്കിലും അദ്ദേഹം നന്നായി കളിച്ചില്ല. അതുകൊണ്ടാണ് എനിക്ക് തീരുമാനങ്ങൾ മാറ്റേണ്ടി വന്നത്.”

ഇന്നത്തെ കളിയോട് കൂടി പതിനേഴു കളികളിൽ നിന്ന് പതിനെട്ടു പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും പതിനേഴു കളികളിൽ നിന്നായി ഇരുപത്തിയൊൻപതു പോയിന്റുകൾ നേടി ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്.