ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന തൊണ്ണൂറാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടും. റാങ്കിങ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ടീമുകളാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും. ഒഡിഷ എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതിനു ശേഷം മൂന്നു തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അവസാന മത്സരത്തിൽ ഒഡിഷ വിജയം സ്വന്തമാക്കിയപ്പോൾ ബാക്കി രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചു.

ഈ സീസണിൽ  പതിനഞ്ചു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റുകൾ നേടി ഒഡിഷ എഫ്‌സി പതിനൊന്നാം സ്ഥാനത്തും പതിനാറു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തുമാണ്. ഇരു ടീമുകളും അവസാന രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിരുന്നു. പരിക്കിൽ നിന്ന് മുക്ത്താനാകാത്തതിനാൽ ഫാക്കുണ്ടോ പെരേര ഇന്നിറങ്ങാൻ സാധ്യതയില്ല. എന്നാൽ സസ്പെൻഷനുകളോ, മറ്റു പരിക്കുകളോ ഇന്നത്തെ മത്സരത്തിൽ ടീമിനെ അലട്ടുന്നില്ല.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒഡീഷ എഫ്‌സിക്ക് വിജയിക്കാനായിട്ടില്ല. ഇതിനെത്തുടർന്ന് ടീമിന്റെ പ്രധാന പരിശീലകൻ സ്റ്റുവർട്ട് ബാക്‍സ്റ്ററിനെ പുറത്താക്കിയിരുന്നു. ഈ സീസണിൽ ഒരേയൊരു വിജയം മാത്രമാണ് ഒഡിഷ സ്വന്തമാക്കിയിട്ടുള്ളത്.  എന്നാൽ ഈ സീസണിലെ അവരുടെ ഏക വിജയം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. ഇത് ടീമിന് ആത്മവിശ്വാസം നൽകും. അവസാന മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞ കാർഡുകൾ ലഭിച്ചതിനാൽ ഒഡീഷ എഫ്‌സി താരങ്ങളായ ഗൗരവ് ബോറയ്ക്കും മാനുവൽ ഒൻ‌വുവിനും ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ കഴിയില്ല. പക്ഷെ അവസാന മത്സരം നഷ്‌ടമായ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറുടെ തിരിച്ചുവരവ് ഒഡീഷയെ ശക്തിപ്പെടുത്തും.

പ്രെഡിക്ടഡ് XI

ഒഡീഷ എഫ്‌സി: അർഷദീപ് സിംഗ്, സ്റ്റീവൻ ടെയ്‌ലർ, ജേക്കബ് ട്രാറ്റ്, മുഹമ്മദ് സാജിദ് ധോത്, രാകേഷ് പ്രധാൻ, വിനിത് റായ്, കോൾ അലക്സാണ്ടർ, ലെയ്‌സ്രാം പ്രേംജിത് സിംഗ്, നന്ദകുമാർ ശേഖർ, ജെറി , ഡീഗോ മൗറീഷ്യോ

കേരള ബ്ലാസ്റ്റേഴ്സ്: ആൽബിനോ ഗോമസ്, സന്ദീപ് സിംഗ്, ബക്കാറി കോൺ, കോസ്റ്റ നമോയിൻസു, ദെനേചന്ദ്ര മേത്തയ്, ജീക്സൺ സിംഗ്, ജുവാണ്ടെ, വിസെന്റെ ഗോമസ്, രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ജോർദാൻ മുറെ

ഇരു ടീമുകളുടെയും കൂടുതൽ സ്ഥിതിവിവരക്കണക്കുകൾ

മികച്ച ഗോൾ സ്കോറർമാർ: ഒഡീഷ എഫ്‌സി: ഡീഗോ മൗറീഷ്യോ (7), കേരള ബ്ലാസ്റ്റേഴ്സ്: ജോർദാൻ മുറെ (6)

ക്ലീൻ ഷീറ്റുകൾ: ഒഡീഷ എഫ്‌സി: അർഷദീപ് സിംഗ് (1), കേരള ബ്ലാസ്റ്റേഴ്സ്: ആൽബിനോ ഗോമസ് (3)

ഏറ്റവും കൂടുതൽ സേവുകൾ: ആൽബിനോ ഗോമസ് - 52 (കെബിഎഫ്സി), അർഷദീപ് സിംഗ് - 42 (ഒഎഫ്സി)

കൂടുതൽ പാസുകൾ: വിസെൻറ് ഗോമസ് - 640 (കെബിഎഫ്സി), കോൾ അലക്സാണ്ടർ - 543 (ഒഎഫ്സി)

കൂടുതൽ ഇന്റർസെപ്ഷൻസ്: ജെസ്സൽ കാർനെറോ - 20 (കെബിഎഫ്സി), കോൾ അലക്സാണ്ടർ - 35 (ഒഎഫ്സി)

കൂടുത ടാക്കിളുകൾ: വിസെന്റെ ഗോമസ് - 68 (കെബിഎഫ്സി), കോൾ അലക്സാണ്ടർ - 81 (ഒഎഫ്സി)

കൂടുതൽ ടച്ചെസ്: വിസെന്റെ ഗോമസ് - 903 (കെബിഎഫ്സി), കോൾ അലക്സാണ്ടർ - 721 (ഒഎഫ്സി)

കൂടുതൽ അസിസ്റ്റുകൾ: ഫാക്കുണ്ടോ പെരേര, ഗാരി ഹൂപ്പർ - 3 (കെബിഎഫ്സി); ജെറി മാവിഹ്മിംഗ്തംഗ - 4 (OFC)

കൂടുതൽ ഷോട്ടുകൾ‌: ജോർ‌ഡാൻ‌ മുറെ - 39 (കെ‌ബി‌എഫ്‌സി), ഡീഗോ മൗറീഷ്യോ - 39 (ഒ‌എഫ്‌സി)

മത്സരത്തിന്റെ മറ്റു വിവരങ്ങൾ

സ്ഥലം: ഗോവ, ഫെറ്റോർഡ സ്റ്റേഡിയം, ഇന്ത്യ

തീയതി, സമയം: ഫെബ്രുവരി 11, 2021, 7:30 PM IST

ടെലികാസ്റ്റിംഗ് ചാനലുകൾ: സ്റ്റാർ സ്പോർട്സ് 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സ്റ്റാർ സ്പോർട്സ് ബംഗ്ലാ, സ്റ്റാർ സ്പോർട്സ് കന്നഡ, സ്റ്റാർ സ്പോർട്സ് തമിഴ്, സ്റ്റാർ സ്പോർട്സ് തെലുങ്ക്, സ്റ്റാർ സ്പോർട്സ് മറാത്തി

ലൈവ് സ്ട്രീമിംഗ് ഡീറ്റെയിൽസ്: ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി