ഏപ്രിൽ 29 മുംബൈ ഫുട്ബാൾ അരീനയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എഫ്സി ഗോവയെ തകർത്ത് ഫൈനലിൽ പ്രവേശിച്ച് മുബൈ സിറ്റി എഫ്സി. ഗോവയിൽ നടന്ന സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ മുംബൈ സിറ്റി ഒരു ഗോളിന്റെ ലീഡിൽ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു

രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായി നേടിയ രണ്ടു ഗോളുകൾ കൂടി കണക്കാക്കുമ്പോൾ മൂന്നു ഗോളുകളുടെ മികച്ച ലീഡിലാണ് മുംബൈ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ജോർജ്ജ് പെരേര ഡഡയസും ലാലിയൻസുവാല ചാങ്തെയും മുംബൈക്കായി ഗോളുകൾ നേടി

ആരംഭനിര

മുംബൈ സിറ്റി എഫ്സി: ഫുർബ ടെമ്പ ലച്ചെൻപ, രാഹുൽ ഭേക്കെ, ജോസ് ലൂയിസ് അറോയോ, മെഹ്താബ് സിംഗ്, വിക്രം പ്രതാപ്, സിംഗ്, ലാലിയൻസുവാല ചാങ്തെ, യോൽ വാൻ നീഫ്, ജയേഷ് റോൾ, ജോർജ്ജ് പെരേര ഡയസ്, തേർ ക്രോമ, ലെങ്മാവിയ റാൾട്ടെ (അപുയ)

എഫ്സി ഗോവ: ധീരജ് സിംഗ് മൊയ്റാങ്തെം, കാൾ ജെറാർഡ് മചുഗ്, നോവ വെയ്ൽ സദൗയി, കാർലോസ് മാർട്ടിനെസ് റോഡ്രിഗസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ഉദാന്ത സിങ് കുമം, ഒഡെയ് ഒനൈറ്റിയ ബല്ലെർ, നിം ഡോർജി തമാംഗ്, ജയ് ഗുപ്ത

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിൽ ഒരു കോർണറിനെ തുടർന്ന് ജോർജ്ജ് പെരേര ഡയസ് ബോക്സിന് അടുത്തുനിന്നു നൽകിയ വലം കാൽ ഷോട്ട് വല തുളച്ചു. ശേഷം എൺപത്തിമ്മൂന്നാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. വിക്രം പ്രതാപ് സിംഗിന്റെ അസിസ്റ്റിൽ ചാങ്തെയുടെ ബോക്സിന് മധ്യഭാഗത്തുനിന്നുള്ള വലംകാൽ ഷോട്ട് വലയുടെ മദ്ധ്യത്തിൽ പതിച്ചു

അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടു ഗോളുകളുടെ ലീഡിൽ എഫ്സി ഗോവയെ പരാജയപ്പെടുത്തി സെമി ഫൈനൽ രണ്ടാം പാദ മത്സരം വിജയിച്ച മുംബൈ സിറ്റി ഫൈനലിൽ പ്രവേശിച്ചു

ഏപ്രിൽ ഇരുപത്തിയെട്ടിന് നടന്ന സെമിഫൈനൽ രണ്ടാം പാദ മത്സരത്തിൽ ഒഡിഷ എഫ്സിക്കെതിരെ വിജയിച്ച മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സ് ഫൈനലിൽ പ്രവേശിച്ചിരുന്നു. മെയ് നാലിന് കൊൽക്കത്ത യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും.