മാസങ്ങളോളം നീണ്ട ആവേശത്തിനും നാടകീയതക്കും ശേഷം ഓർമയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ചില അമൂല്യ നിമിഷങ്ങൾ സമ്മാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2024-25 തിരശീല വീണു. അവസാന മിനിറ്റുകളിലെ ജയം മുതൽ തന്ത്രങ്ങളിലൂന്നിയ അട്ടിമറികളടക്കം ഒരുപാട് നിമിഷങ്ങളാണ് ഈ സീസൺ ആരാധകർക്ക് നൽകിയത്.

ഐഎസ്എല്ലിന്റെ ലീഗ് ഷീൽഡും കപ്പും നേടി മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ അവരുടെ പേര് തങ്കലിപികളാൽ എഴുതിച്ചേർത്ത്, മുൻപ് ഈ നേട്ടം കൈവരിച്ച മുംബൈ സിറ്റി എഫ്‌സിയൊപ്പം സ്ഥാനം പിടിച്ചു.

കളമൊഴിഞ്ഞ ടീമുകൾക്കൊപ്പം സീസൺ അവസാനിക്കുമ്പോൾ, ഇനി ആരാധകരുടെ ഊഴമാണ്. കഴിഞ്ഞ സീസണിന് സമാനമായി ആരാധകർക്ക് പതിനൊന്ന് കളിക്കാർ അടങ്ങുന്ന ഫാൻസ്‌ ടീം ഓഫ് ദി സീസണിനെ തിരഞ്ഞെടുക്കാം. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 44 കളിക്കാരിൽ നിന്നും 4 പരിശീലകരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ 4-3-3 എന്ന ഫോർമേഷനിലാണ് വിന്യസിക്കുക.

മെയ് 5 തിങ്കളാഴ്ച മുതൽ നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 16 വെള്ളിയാഴ്ച ഐഎസ്എൽ 2024-25 ന്റെ ആരാധകരുടെ ഈ സീസണിലെ ടീമിനെ പ്രഖ്യാപിക്കും. ഓരോ ഘട്ടത്തിലെയും വോട്ടിംഗ് സമയം 48 മണിക്കൂർ ആയിരിക്കും. ഓരോ പൊസിഷനിലും ഒരു വോട്ട് മാത്രമാണ് അനുവദിക്കുക.

വോട്ടെടുപ്പ് ഘട്ടങ്ങൾ

ഘട്ടം 1: ഗോൾകീപ്പർമാരും ഡിഫെൻഡേഴ്സും

വോട്ടിംഗ് ആരംഭിക്കുന്നത്: മെയ് 5, 12 PM

വോട്ടിംഗ് അവസാനിക്കുന്നത്: മെയ് 7, 12 PM

ഘട്ടം 2: മിഡ്ഫീൽഡർമാർ

വോട്ടിംഗ് ആരംഭിക്കുന്നത്: മെയ് 8, 12 PM

വോട്ടിംഗ് അവസാനിക്കുന്നത്: മെയ് 10, 12 PM

ഘട്ടം 3: ഫോർവേഡുകൾ

വോട്ടിംഗ് ആരംഭിക്കുന്നത്: മെയ് 11, 12 PM

വോട്ടിംഗ് അവസാനിക്കുന്നത്: മെയ് 13, 12 PM

ഘട്ടം 4: മുഖ്യ പരിശീലകൻ

വോട്ടിംഗ് ആരംഭിക്കുന്നത്: മെയ് 14, 12 PM

വോട്ടിംഗ് അവസാനിക്കുന്നത്: മെയ് 16, 12 PM

ആരെയെല്ലാം തിരഞ്ഞെടുക്കാം?

ഷോർട്ട്‌ലിസ്റ്റ് ചെയ്ത 44 കളിക്കാരിൽ നിന്നും പതിനൊന്ന് പൊസിഷനിലേക്കും നാല് പരിശീലകരിൽ നിന്ന് ഒരാളെ മുഖ്യ പരിശീലകനായും ആരാധകർ തിരഞ്ഞെടുക്കും.

ഔദ്യോഗിക നോമിനികൾ:

ഗോൾകീപ്പർമാർ

വിശാൽ കൈത് (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്), അൽബിനോ ഗോമസ് (ജംഷഡ്പൂർ എഫ്‌സി), ഹൃത്വിക് തിവാരി (എഫ്‌സി ഗോവ), ഗുർപ്രീത് സിംഗ് സന്ധു (ബെംഗളൂരു എഫ്‌സി)

റൈറ്റ് ബാക്ക്സ്

അഭിഷേക് സിംഗ് (പഞ്ചാബ് എഫ്‌സി), വാൽപുയ (മുംബൈ സിറ്റി എഫ്‌സി), റിഡീം ത്ലാംഗ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), ബോറിസ് സിംഗ് (എഫ്‌സി ഗോവ)

റൈറ്റ് സെന്റർ ബാക്ക്സ്

രാഹുൽ ഭേക്കെ (ബെംഗളൂരു എഫ്‌സി), ഒഡെ ഒനൈന്ത്യ (എഫ്‌സി ഗോവ), അഷീർ അക്തർ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), ടോം ആൽഡ്രെഡ് (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്)

ലെഫ്റ്റ് സെന്റർ ബാക്ക്സ്

ആൽബെർട്ടോ റോഡ്രിഗസ് (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്), സ്റ്റീഫൻ എസെ (ജംഷഡ്പൂർ എഫ്‌സി), ടിരി (മുംബൈ സിറ്റി എഫ്‌സി), സന്ദേശ് ജിംഗൻ (എഫ്‌സി ഗോവ)

ലെഫ്റ്റ് ബാക്ക്സ്

സുഭാശിഷ് ​​ബോസ് (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്), ബുൻതാങ്‌ലൂൺ സാംതെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), നോറം റോഷൻ സിംഗ് (ബെംഗളൂരു എഫ്‌സി), മുഹമ്മദ് ഉവൈസ് (ജംഷഡ്പൂർ എഫ്‌സി)

സെൻ്റർ മിഡ്ഫീൽഡർസ്

നിഖിൽ പ്രഭു (പഞ്ചാബ് എഫ്‌സി), യോൽ വാൻ നീഫ് (മുംബൈ സിറ്റി എഫ്‌സി), മുഹമ്മദ് അലി ബെമാമർ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), ലാലെങ്‌മാവിയ റാൾട്ടെ (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്)

റൈറ്റ് സെൻ്റർ മിഡ്ഫീൽഡർസ്

കോണർ ഷീൽഡ്‌സ് (ചെന്നൈയിൻ എഫ്‌സി), ഗ്രെഗ് സ്റ്റുവർട്ട് (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്), ബ്രൈസൺ ഫെർണാണ്ടസ് (എഫ്‌സി ഗോവ), ബോർജ ഹെരേര (എഫ്‌സി ഗോവ)

ലെഫ്റ്റ് സെൻ്റർ മിഡ്ഫീൽഡർസ്

ഹാവി ഹെർണാണ്ടസ് (ജംഷഡ്പൂർ എഫ്‌സി), ഹ്യൂഗോ ബൗമസ് (ഒഡീഷ എഫ്‌സി), എസെക്വിയൽ വിദാൽ (പഞ്ചാബ് എഫ്‌സി), ആൽബർട്ടോ നൊഗേര (ബെംഗളൂരു എഫ്‌സി)

സ്ട്രൈക്കർസ്

സുനിൽ ഛേത്രി (ബെംഗളൂരു എഫ്‌സി), ജാമി മക്ലറൻ (മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്), ഹെസൂസ് ഹിമെനെസ് (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി), ജേസൺ കമ്മിംഗ്‌സ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

റൈറ്റ് വിംഗേഴ്‌സ്

റയാൻ വില്യംസ് (ബെംഗളൂരു എഫ്‌സി), ജിതിൻ എംഎസ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), മൻവീർ സിംഗ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്), പിവി വിഷ്ണു (ഈസ്റ്റ് ബംഗാൾ എഫ്‌സി)

ലെഫ്റ്റ് വിംഗേഴ്‌സ്

അലാദീൻ അജൈറ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി), നോവ സദൗയി (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി), ഇർഫാൻ യാദ്വാദ് (ചെന്നൈയിൻ എഫ്‌സി), ഇക്കർ ​​ഗ്വാറോട്‌സെന (എഫ്‌സി ഗോവ)

മുഖ്യ പരിശീലകർ

ഹോസെ മോളിന (മോഹൻ ബഗാൻ സൂപ്പർ ജയന്റ്), ജെറാർഡ് സരഗോസ (ബെംഗളൂരു എഫ്‌സി), ഖാലിദ് ജാമിൽ (ജാംഷഡ്പൂർ എഫ്‌സി), മനോലോ മാർക്വേസ് (എഫ്‌സി ഗോവ))

എങ്ങനെ വോട്ട് ചെയ്യാം

ആരാധകർക്ക് അവരുടെ ചോയ്‌സുകൾ താഴെ പറയുന്നവ വഴി സമർപ്പിക്കാം: