മൂന്നാം ലോക കപ്പ് യോഗ്യതാ മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടാനൊരുങ്ങുന്നത്. മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് മത്സര വിജയത്തിലൂടെ ലഭിക്കുന്ന മൂന്നു പോയിന്റുകൾ ഇന്ത്യക്ക് നിർണായകമാണ്

ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ടീമിന് റാങ്കിങ്ങിൽ അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം കഠിനമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യ 117ആം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 158ആം സ്ഥാനത്തുമാണ്

സമീപകാലയളവിൽ വളരെ മോശം പ്രകടനമാണ് അഫ്ഗാനിസ്ഥാൻ കാഴ്ചവക്കുന്നതെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നയാണ്. അഫ്ഗാനിസ്ഥാൻ അവസാന പതിമൂന്നു കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ മംഗോളിയയ്ക്കെതിരെയായിരുന്നു ടീമിന്റെ രണ്ട് വിജയങ്ങളും. എഎഫ്സി ഏഷ്യൻ കപ്പിന്റെ പുതിയ സീസണിൽ യോഗ്യത നേടുന്നതിലും അവർ പരാജയപ്പെട്ടു.

സീനിയർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇതുവരെ 11 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. മത്സരങ്ങളിൽ ഏഴു വിജയങ്ങളാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കെതിരെ വെറും ഒരു തവണ മാത്രമാണ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് വിജയിക്കാനായത്

രണ്ട് വർഷം മുമ്പ് 2022 ജൂണിൽ എഎഫ്സി ഏഷ്യൻ കപ്പിലാണ് ഇരു ടീമുകളും അവസാനമായി പരസ്പരം കളിച്ചത്. മത്സരത്തിൽ 2-1ന് ഇന്ത്യ വിജയിച്ചു. പതിനൊന്നു മത്സരങ്ങളിലായി ഇന്ത്യ ഇരുപത് ഗോളുകൾ നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ വെറും ഏഴു ഗോളുകളാണ് നേടിയത്

ഹെഡ് റ്റു ഹെഡ് 

കളിച്ച മത്സരങ്ങൾ: 11

ഇന്ത്യ വിജയിച്ചത്: 7

അഫ്ഗാനിസ്ഥാൻ വിജയിച്ചത്: 1

സമനില: 3

ഇന്ത്യയുടെ ഗോളുകൾ: 20

അഫ്ഗാനിസ്ഥാൻ ഗോളുകൾ: 7

സാധ്യതാ നിര 

അഫ്ഗാനിസ്ഥാൻ: അസീസി; നസാരി, ഹനീഫി, അമീരി, അസ്കർ; അസെക്സായ്, സ്കന്ദരി, പോപൽസയ്, ആസാദ്സോയ്; ഷരീഫി, അരീസൗ

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു; രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, അൻവർ അലി, ആകാശ് മിശ്ര; ലാലെങ്മാവിയ റാൾട്ടെ, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്; ലാലിൻസുവാല ചാങ്തെ, സുനിൽ ഛേത്രി, നൗറെം മഹേഷ് സിംഗ്

മത്സരത്തിന്റെ വിശാദാംശങ്ങൾ 

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം മാർച്ച് 22, 2024 ഇന്ത്യൻ സമയം 12:30 AM ISTന് സൗദി അറേബ്യയിലാണ് നടക്കുക. മത്സരം ഫാൻകോഡ് ആപ്പിലും സ്പോർട്സ് 18-ലും, ജിയോ സിനിമയിലും തത്സമയം സംപ്രേഷണം ചെയ്യും.