മുംബൈ, ജനുവരി 25, 2024: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ പ്രഖ്യാപിച്ചു. സീസൺ 2024 ജനുവരി 31 ബുധനാഴ്ച മുതൽ പുനരാരംഭിക്കും. ജംഷഡ്പൂർ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിൽ ജംഷഡ്പൂർ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തോടെയാകും സീസൺ രണ്ടാം ഘട്ടം ആരംഭിക്കുക.

സീസണിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെടുന്ന ആദ്യ കൊൽക്കത്ത ഡെർബി കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ വച്ച് ഫെബ്രുവരി 03നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

മത്സരങ്ങൾ 7.30 PM IST ന് കിക്ക് ഓഫ് ചെയ്യും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലെ ആദ്യ മത്സരം 5:00 PM ISTക്ക് ആരംഭിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ സ്‌പോർട്‌സ് 18 നെറ്റ്‌വർക്ക്, വിഎച്ച്1 നെറ്റ്‌വർക്ക്, ഡിഡി ബംഗ്ലാ, സൂര്യ മൂവീസ്, ന്യൂസ് 18 എന്നീ ചാനലുകളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിനുപുറമെ, വൺഫുട്ബോളുമായുള്ള FSDL-ന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി, ISL തത്സമയ സംപ്രേഷണങ്ങളും വരാനിരിക്കുന്ന 2023-24 സീസണിലെ എല്ലാ മത്സരങ്ങളുടെയും ഹൈലൈറ്റുകളും 190-ലധികം രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യും.

ഐഎസ്എൽ ഫാന്റസി ഇതിനകം രജിസ്റ്റർ ചെയ്ത ആരാധകർക്ക് അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ലീഗിലോ ക്ലബ്ബ് അധിഷ്ഠിത ലീഗുകളിലോ പങ്കെടുക്കാനും സ്വകാര്യ ലീഗുകൾ സൃഷ്ടിക്കുവാനും സുഹൃത്തുക്കളെയും സഹ ഫുട്ബോൾ പ്രേമികളെയും മത്സരിക്കാൻ ക്ഷണിക്കുവാനും സാധിക്കും. സമ്മാനങ്ങളിൽ സോണി പ്ലേസ്റ്റേഷൻ ® 5 ഗെയിമിംഗ് കൺസോൾ, ഇഎ സ്‌പോർട്‌സ് എഫ്‌സി 24, സൈൻ ചെയ്‌ത ക്ലബ് ഉൽപ്പന്നങ്ങൾ, 20,000 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് കാർഡ് എന്നിവ ഉൾപ്പെടുന്നു, ഇത് സീസണിന്റെ അവസാനത്തിൽ 100 ​​വിജയികൾക്കായി നൽകപ്പെടും. രെജിസ്റ്റർ ചെയ്യാനായി ഇവിടെ സൈൻ അപ്പ് ചെയ്യാം: https://fantasy.indiansuperleague.com/ 

സീസണിന്റെ ആദ്യ പകുതിയിലെ മികച്ച 5 പോയിന്റ് സ്‌കോറുകൾ

- റാഫേൽ ക്രിവെല്ലരോ (60 പോയിന്റ്)
- സച്ചിൻ സുരേഷ് (58 പോയിന്റ്)
- ആമി റണവാഡെ (54 പോയിന്റ്)
- ജയ് ഗുപ്ത (52 പോയിന്റ്)
- റോയ് കൃഷ്ണ (49 പോയിന്റ്)

സീസണിലെ ശേഷിക്കുന്ന കാലയളവിൽ ശ്രദ്ധിക്കേണ്ട മികച്ച 5 കളിക്കാർ

- റാഫേൽ ക്രിവെല്ലരോ
- റോയ് കൃഷ്ണ
- ദിമിട്രിയോസ് ഡയമന്റകോസ്
- ജയ് ഗുപ്ത
- മൊർത്തഡാ ഫാൾ

മത്സര വിവരങ്ങൾ