ബുധനാഴ്ച ബഹ്‌റൈനിലെ അൽ മുഹറഖ് സ്റ്റേഡിയത്തിൽ വച്ചുനടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്ലൂ ടൈഗേഴ്സിനെ 2-1 ന് തോൽപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ അപരാജിത കുതിപ്പ് തുടർന്ന് ബഹറിൻ. ബഹറിൻ താരം മുഹമ്മദ് അൽ ഹർദൻ മുപ്പത്തിയാറം മിനിട്ടിലും ഇന്ത്യൻ താരം രാഹുൽ ഭേക്കെ അൻപത്തിയൊമ്പതാം മിനിറ്റിലും ബഹറിൻ താരം മഹ്ദി അൽ ഹുമൈദാൻ എൺപത്തിയെട്ടാം മിനിട്ടിലും ഗോളുകൾ നേടി.

ഇന്ത്യൻ ടീം: ഗുർപ്രീത് സിംഗ് സന്ധു (ഗോൾ) (ആധി), പ്രീതം കോട്ടാൽ (അൻവർ അലി), രാഹുൽ വെകെ, സന്ദേശ് ജിംഗൻ, ശുഭാഷിസ് ബോസ്, മൻബീർ സിംഗ്, ഡാനിഷ് ഫാറൂഖ് (യാസിർ മുഹമ്മദ്), പ്രണോയ് ഹൽദാർ, വിപി സുഹേർ (അനിരുദ്ധ താപ്പ), ലിസ്റ്റ് കൊളാസോ (റോഷൻ സിംഗ്), റഹീം അലി (അനികേത് യാദവ്).

മത്സരത്തിൽ അഞ്ച് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ആദ്യമായി ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്സിയിൽ കളിച്ചു. ഡാനിഷ് ഫാറൂഖും വിപി സുഹറുമാണ് ആദ്യ ഇലവനിലും രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ നവോറെം റോഷൻ സിംഗ്, അനികേത് യാദവ്, അൻവർ അലി എന്നിവരാണ് താരങ്ങൾ.

സമനില ഗോൾ നേടിയതിനു ശേഷം ആറു മിനിറ്റോളം 1-1ന് പിടിച്ചുനിന്ന ഗുർപ്രീത് സിംഗ് സന്ധുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെയാണ് തോൽവി വഴങ്ങിയത്. ഗുർപ്രീത് സിംഗ് സന്ധുവിന്റെ പെനാൽറ്റി സേവിനും രാഹുൽ ഭേകെയുടെ ആദ്യ അന്താരാഷ്ട്ര ഗോളിനും ഇന്ത്യക്ക് വിജയം നേടി നൽകാനായില്ല.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബഹറിൻ ടീമിന് ആദ്യ ആറ് മിനിറ്റിനുള്ളിൽത്തന്നെ സന്ദേശ് ജിങ്കനു സംഭവിച്ച പിഴവിൽ പെനാൽറ്റി അവസരം ലഭിച്ചു. എന്നാൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ അവസരോചിതമായ ഇടപെടൽ അത് രക്ഷപെടുത്തി. ബഹറിൻ താരം മഹ്പ്രീതിന്റെ സ്പോട്ട് കിക്ക് ഇടതുവശത്തേക്ക് കുതിച്ചപ്പോൾ ഗുർപ്രീത് തടഞ്ഞു. ഇരുപത്തിയൊന്പതാം മിനിറ്റിൽ ഇന്ത്യക്ക് ആദ്യ കോർണർ ലഭിച്ചു. എന്നാൽ, അവസരം ഇന്ത്യക്ക് മുതലാക്കാനായില്ല.

ആക്രമിച്ചു പോരാടിയ ബഹറിൻ ടീം മുപ്പത്തിയാറാം മിനിറ്റിൽ മുഹമ്മദ് അൽ ഹർദന്റെ ഗോളിൽ മുന്നിലെത്തി. ശേഷം രണ്ടാം പകുതിയിൽ ഇന്ത്യൻ താരം രാഹുൽ ഭേക്കെ അൻപത്തിയൊമ്പതാം മിനിറ്റിൽ സമനില ഗോൾ നേടി. ബഹറിൻ താരം മഹ്ദി അൽ ഹുമൈദാൻ എൺപത്തിയെട്ടാം മിനിട്ടിലും ഗോളുകൾ നേടി.

അടുത്ത ശനിയാഴ്ച ബെലാറസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം. പത്ത് വർഷത്തിന് ശേഷമാണ് ഒരു യുവേഫ അംഗരാജ്യത്തിനെതിരെ കളത്തിലിറങ്ങാൻ ഇന്ത്യയ്ക്ക് അവസരം ലഭിക്കുന്നത്. 2012 ഫെബ്രുവരിയിൽ യുവേഫ അംഗമായ അസർബൈജാനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. മത്സരം 3-0ന് അസർബൈജാൻ ജയിച്ചിരുന്നു. ഫിഫ റാങ്കിങ്ങിൽ 94ആം സ്ഥാനത്താണ് ബെലാറസ്.