അത്ഭുതകരമായ ഗോളുകൾ, അനേകം വികാരനിർഭരമായ നിമിഷങ്ങൾ, വൈകിയുള്ള ശക്തമായ തിരിച്ചുവരവുകൾ, ധാരാളം ഓൺ-ഫീൽഡ് ആക്ഷൻ എന്നിവയാൽ സംഭവബഹുലമായിരുന്നു 2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. എട്ടാം സീസണിൽ ലോകമെമ്പാടും സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ഫുട്ബോളിന്റെ മറ്റൊരു വിജയകരമായ തേരോട്ടം തന്നെയായിയിരുന്നു. ജംഷഡ്പൂർ എഫ്‌സി ഹൈദരാബാദ് എഫ്‌സി എന്നീ രണ്ട് ടീമുകളും യഥാക്രമം ലീഗ് വിന്നേഴ്‌സ് ഷീൽഡും ഹീറോ ഐഎസ്‌എൽ ട്രോഫിയും ചരിത്രത്തിൽ ആദ്യമായി നേടി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്‌സി തുടങ്ങിയ മറ്റ് ടീമുകൾ ഫൈനലിന്റെ തൊട്ടടുത്തെത്തിയെങ്കിലും ഇത്തവണ ഭാഗ്യം ഹൈദരാബാദിനൊപ്പമായിരുന്നു . മിഡ് സീസണിൽ സ്ക്വാഡുകളെ മികച്ച രീതിയിൽ രൂപപ്പെടുത്താൻ വലിയ പ്രയത്നങ്ങൾ നടത്തിയിട്ടും, മത്സര-രംഗത്തുള്ള 11 ടീമുകൾൾക്ക് ഈ കിരീടം അനായാസം നേടിയെടുക്കാവുന്ന ഒന്നായിരുന്നില്ല. അതിനുദാഹരണമാണ് കഠിനാധ്വാനവും കഴിവും ഭാഗ്യപരീക്ഷണങ്ങളും ഇഴകലർന്ന സീസൺ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ട കിരീടവും ഹൈദരാബാദ് നേടിയെടുത്ത കിരീടവും.

ഈ സീസണിൽ ടീമുകളുടെ പ്രകടനകൾക്ക് ചുക്കാൻ പിടിച്ച താരങ്ങളെക്കുറിച്ചറിയാം!

അഡ്രിയാൻ ലൂണ

(മെൽബൺ സിറ്റി എഫ്‌സി മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വരെ )

വർഷങ്ങളുടെ നിരാശാജനകമായ പ്രകടനത്തിനു ശേഷം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് കിരീടം നേടിക്കൊടുക്കാൻ കരുത്തുള്ള ഒരു നേതാവിനെ മഞ്ഞപ്പട ആഗ്രഹിച്ചിരുന്നു, അർഹിച്ചിരുന്നു. അത്തരത്തിൽ അഡ്രിയാൻ ലൂണയെ മഞ്ഞപ്പടയുടെ 'മിശിഹാ' എന്നുതന്നെ വിശേഷിപ്പിക്കാം. ആദ്യ മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം, പ്രധാന പരിശീലകൻ ഇവാൻ വുകുമാനോവിച്ച് നൽകിയ പ്രതീക്ഷകൾ എന്നിവയെല്ലാം ഈ സീസണിൽ സവിശേഷമായി എന്തോ സംഭവിക്കാനിരിക്കുന്നുവെന്ന ചിന്ത ആരാധകരിൽ ഉണ്ടാകാനിടയായി. എന്നാൽ സംഭവിച്ചത് പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. സീസണിലുടനീളം മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കി മാറ്റിയ ഈ ഉറുഗ്വേയൻ താരം പ്ലേമേക്കിംഗ് സോണിൽ ഒരുപാട് നാടകീയ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആറ് ഗോളുകളും, ഏഴ് അസിസ്റ്റുകളുമുൾപ്പെടെ കളം നിറഞ്ഞ ലൂണ എതിർടീമുകൾക്ക് വലിയ ഭീഷണിയായിരുന്നു. ഹീറോ ISL 2021-22 ൽ 30 ഷോട്ടുകളും 66 ക്രോസുകളും അദ്ദേഹം നേടി.

ബർത്തലോമി ഒഗ്ബെച്ചെ

(മുംബൈ സിറ്റി എഫ്‌സി മുതൽ ഹൈദരാബാദ് എഫ്‌സി വരെ)

മുംബൈ സിറ്റി എഫ്‌സി ദിനങ്ങളിൽ തന്റെ കഴിവ് അങ്ങേയറ്റം തെളിയിച്ച ബാർത്തലോമി ഒഗ്‌ബെച്ചെക്ക് തന്റെ മുൻ ഉദ്യമങ്ങളെക്കാൾ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മറ്റൊരു ദൗത്യം ഏറ്റെടുക്കാൻ പരിഭ്രമം തീരെയുണ്ടായിരുന്നില്ല. താരതമ്യേന കൂടിയ പ്രായം മൂലം പല ടീമുകളും അദ്ദേഹത്തിന്റെ കഴിവുകളെ സംശയിച്ചിരുന്നു. എന്നിരുന്നാലും ഹെഡ് കോച്ച് മാനുവൽ മാർക്വേസിന് അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല.

ഹീറോ ഐ‌എസ്‌എൽ 2021-22 ലെ ഹൈദരാബാദ് എഫ്‌സിയുടെ മികച്ച പ്രായത്നത്തിനു പിന്നിലെ പ്രധാന പ്രേരകശക്തി ഒഗ്ബെച്ചായിരുന്നു. ഒരു അസിസ്റ്റിനൊപ്പം 20 മത്സരങ്ങളിൽ നിന്നായി 18 ഗോളുകളും 66 ഷോട്ടുകളും നേടിയ ഓഗ്‌ബെച്ചെയുടെ അസാന്നിധ്യത്തിൽ ഹൈദരാബാദിന് ഈ കിരീടനേട്ടം സാധ്യമാകില്ലായിരുന്നുവെന്നതൊരു വസ്‍തുതയാണ്. ഹൈദരാബാദിനെ ആദ്യ കിരീട വിജയത്തിലേക്ക് നയിക്കാൻ സാധിച്ചതിനൊപ്പം മത്സരത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർ കൂടിയാകാൻ അദ്ദേഹത്തിനായി.

ഗ്രെഗ് സ്റ്റുവർട്ട്

(റേഞ്ചേഴ്സ് എഫ്സി മുതൽ ജംഷഡ്പൂർ എഫ്സി വരെ)

സാധാരണ മിഡ്-ടേബിൾ ഫിനിഷർമാർക്ക് മൈതാനത്ത് ഒരു പ്രചോദനാത്മക വ്യക്തിത്വം അനിവാര്യമണ് എന്നതിൽ സംശയവുമില്ല. റേഞ്ചേഴ്‌സ് എഫ്‌സിക്കൊപ്പം സ്‌കോട്ടിഷ് പ്രീമിയർഷിപ്പ് ജേതാവും, ബഹുമുഖ പ്രതിഭയുമായ ഗ്രെഗ് സ്റ്റുവാർട്ട് ജംഷഡ്പൂർ ക്ലബ്ബിന്റെ നിലവാരം ഉയർത്തുവാനുതകുന്ന ഉചിതമായ ഒരു സമ്പാദ്യം തന്നെയായിരുന്നു. ജംഷെഡ്പൂരിന്റെ തുടക്കം വളരെ മിതമായിരുന്നെങ്കിലും കാര്യങ്ങൾ ക്രമേണ മാറാൻ തുടങ്ങി. എഫ്‌സി ഗോവയ്‌ക്കെതിരായ ഇരട്ട ഗോളോടെയാണ് ഇതെല്ലാം ആരംഭിച്ചത്. സീസണിലെ അവരുടെ ആദ്യ വിജയം രേഖപ്പെടുത്താൻ ഈ നേട്ടം അവരെ സഹായിച്ചു. സ്റ്റുവർട്ട് 10 തവണ സ്കോർ ചെയ്യുകയും സമാനമായ നിരവധി അവസരങ്ങളിൽ അസ്സിസ്റ്റ്‌ ചെയ്ത് ജംഷഡ്പൂർ എഫ്സിയുടെ ലീഗ് വിന്നേഴ്സ് ഷീൽഡ് വിജയത്തിന് അങ്ങേയറ്റം പിന്തുണ നൽകുകയും ചെയ്തു. സ്റ്റുവർട്ട് ടാർഗെറ്റിലേക്ക് 61 ഷോട്ടുകളും 73 ക്രോസുകളും ഓരോ ഗെയിമിനും ശരാശരി 40-ലധികം പാസുകളും നേടി.

ലിസ്റ്റൺ കൊളാക്കോ

(ഹൈദരാബാദ് എഫ്‌സി മുതൽ എടികെ മോഹൻ ബഗാൻ വരെ )

ഹീറോ ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ വ്യക്തിത്വം. ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി മുൻ സീസണിൽ തന്റെ വേഗതയിലും സ്‌ട്രൈക്കിംഗ് കഴിവിലും മതിപ്പുളവാക്കിയ കൊളാകോ ട്രാൻസ്ഫർ വിപണിയിലെ ഒരു വിലയേറിയ താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ കർട്ടൻ റൈസറിൽ തകർപ്പൻ ഗോളോടെയാണ് അതിവേഗ വിംഗറായ ലിസ്റ്റൺ ക്യാമ്പയിൻ ആരംഭിച്ചത്. അതിനുശേഷം ഒരിക്കൽ പോലും അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടെ, അദ്ദേഹം എട്ട് തവണ ഗോളുകൾ പ്രതിരോധിക്കുകയും മറൈനേഴ്‌സ് ക്യാമ്പയിനിനു വേണ്ടിയുള്ള മികച്ച അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ നാല് തവണ അസ്സിസ്റ്റ്‌ ചെയ്യുകയും ചെയ്തു. ലീഗിലുടനീളം തന്റെ സ്വാധീനം വ്യക്തമായി പ്രകടമാക്കിയ കൊളാക്കോ ഇതു വരെ 84 ഷോട്ടുകളും 42 ക്രോസുകളും ടീമിനായി നേടി.